ലോകത്തിലെ ഏറ്റവും വലിയ ചിത്രം! അവതാറിന് പേരിട്ടത് ഇന്ത്യന്‍ താരം? പൊങ്കലയിട്ട് ആരാധകര്‍
വര്‍ഷങ്ങളായി ഹോളിവുഡ് സിനിമയില്‍ ഒന്നാം സ്ഥാനത്ത് നിന്ന സിനിമയാണ് അവതാര്‍. 2009 ലായിരുന്നു അവതാര്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ഈ വര്‍ഷം റിലീസിനെത്തിയ അവഞ്ചേഴ്സ് എന്‍ഡ് ഗെയിം ആണ് അവതാറിന്റെ കളക്ഷന്‍ റെക്കോര്‍ഡ് മറികടന്നത്. അടുത്ത വര്‍ഷത്തോടെ അവതാറിന് രണ്ടാം ഭാഗം വരികയാണ്.
ഇപ്പോള്‍ അവതാറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യയില്‍ തരംഗമാവുകയാണ്. ബോളിവുഡിലെ പ്രമുഖ നടന്‍ ഗോവിന്ദ ആണ് അവതാറിനെ കുറിച്ച് സംസാരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പേര് ജെയിംസ് കാമറൂണിന് നിര്‍ദ്ദേശിച്ചത് താന്‍ ആണെന്നുമടക്കം നിരവധി കാര്യങ്ങളാണ് ഗോവിന്ദ പറഞ്ഞിരിക്കുന്നത്.

അവതാര്‍ എന്ന പേര് ഞാന്‍ നിര്‍ദ്ദേശിച്ചതാണ്. അത് സൂപ്പര്‍ ഹിറ്റായി. അങ്ങനെയാവുമെന്നും ഞാന്‍ ജെയിംസ് കാമറൂണിനോട് പറഞ്ഞിരുന്നു. ഏഴ് വര്‍ഷമെടുക്കും ഈ പ്രോജക്ട് പൂര്‍ത്തിയാക്കാനെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അത് അദ്ദേഹത്തെ ചൊടിപ്പിച്ചു.
അതെങ്ങനെ താങ്കള്‍ക്ക് ഉറപ്പിച്ചു. പറയാനാകുമെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അവസാനം ഞാന്‍ പറഞ്ഞപോലെ എട്ട്-ഒന്‍പത് വര്‍ഷം കൊണ്ടാണ് അത് റിലീസ് ചെയ്തതും സൂപ്പര്‍ ഹിറ്റായതും. സിനിമയില്‍ എനിക്കൊരു റോളും കാമറൂണ്‍ ഓഫര്‍ ചെയ്തിരുന്നു. പക്ഷേ അതിന് വേണ്ടി ദേഹത്ത് മുഴുവന്‍ പെയിന്റ് തേച്ച് 410 ദിവസം ഷൂട്ട് ചെയ്യണമായിരുന്നു. എനിക്ക് പറ്റില്ലെന്ന് പറഞ്ഞു.

ഗോവിന്ദയുടെ പുതിയ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. രസകരമായ കാര്യം ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയതിന്റെ പേരില്‍ ഗോവിന്ദയെ കളിയാക്കി ആരാധകര്‍ എത്തിയിരിക്കുകയാണ്. താരത്തിന് ജെയിംസ് കാമറൂണുമായി അടുത്ത സൗഹൃദം ഉണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നാണ് പലരും ചോദിക്കുന്നത്.

ചുംബനരംഗമുള്ളതിനാല്‍ രാഖി സാവന്ത് ഗ്ലാഡിയേറ്റര്‍ നിരസിച്ചുവെന്നും സല്‍മാന്‍ ഖാന് ഫിസിക്‌സിന് നോബല്‍ സമ്മാനം ലഭിച്ചെന്നും പറയുന്നത് പോലെയാണ് ഗോവിന്ദയുടെ വെളിപ്പെടുത്തല്‍ എന്നാണ് ആരാധകര്‍ പറയുന്നത്. അതേ സമയം ഒരു കാലത്ത് ബോളിവുഡില്‍ തിളങ്ങി നിന്ന ഗോവിന്ദയ്ക്ക് ഇപ്പോള്‍ സിനിമകളൊന്നും ലഭിക്കുന്നില്ലാത്തത് കൊണ്ടും പഴയ പ്രശസ്തിയ്ക്ക് വേണ്ടി പറയുന്നതാണ് ഇതെല്ലമെന്നാണ് ട്വിറ്റര്‍ വഴിയുള്ള പ്രചരണം.

ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ വിശദീകരണത്തിന് വേണ്ടി ആരാധകര്‍ സജീവമായി എത്തിയിരിക്കുകയാണ്. പലരും സാക്ഷാല്‍ ജെയിംസ് കാമറൂണിനോട് ഇക്കാര്യം ചോദിച്ച് സന്ദേശം അയച്ച് കൊണ്ടിരിക്കുകയാണ്. എന്തായാലും ഈ ദിവസങ്ങളില്‍ ബോളിവുഡ് ഇന്‍ഡസ്ട്രിയിലടക്കം വലിയ ചര്‍ച്ചയായിരിക്കുകയാണ് ഗോവിന്ദയ്ക്ക് അവതാറുമായിട്ടുള്ള ബന്ധം.


Click it and Unblock the Notifications











