ഗോവിന്ദയ്ക്ക് സിനിമയില്ല, അവിഹിത ബന്ധമുണ്ടാകുമോ എന്ന പേടിയുണ്ട്! താരപത്‌നിയുടെ വാക്കുകള്‍ വൈറലാവുന്നു
ഒരുകാലത്ത് സൂപ്പര്‍ നായകനായി ബോളിവുഡില്‍ നിറഞ്ഞുനിന്ന പ്രമുഖ നടനാണ് ഗോവിന്ദ. അക്കാലത്തെ പ്രമുഖ നടിമാരുടെ പേരിനൊപ്പം ഗോസിപ്പ് കഥകളിലൊക്കെ നിറഞ്ഞുനിന്ന നടന്‍ പിന്നീട് വിവാഹിതനായി. ഭാര്യ സുനിത അഹുജയ്ക്കും മക്കള്‍ക്കും ഒപ്പം സന്തുഷ്ടമായി ജീവിക്കുകയായിരുന്നു.
ഇപ്പോഴിതാ ഭര്‍ത്താവിനെ കുറിച്ച് സുനിത പങ്കുവെച്ച് കാര്യങ്ങള്‍ വൈറല്‍ ആവുകയാണ്. ബോളിവുഡ് നടിയായ രവീണ ടണ്ടന്‍ ഗോവിന്ദയെ വിവാഹം കഴിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ തന്നെ ഭര്‍ത്താവ് അധികം സിനിമകളൊന്നും ചെയ്യുന്നില്ല. അതിനാല്‍ അദ്ദേഹം മറ്റാരെങ്കിലും ആയി പ്രണയത്തില്‍ അകപ്പെടുമോ എന്ന് തനിക്ക് ഭയമുണ്ടെന്നും സുനിത പറഞ്ഞു.

' മുന്‍പൊക്കെ അദ്ദേഹത്തിന്റെ പ്രണയ ബന്ധങ്ങളെ കുറിച്ച് ഊഹാപോഹങ്ങളും വാര്‍ത്തകളും വരുന്നതില്‍ എനിക്ക് അസ്വസ്ഥത തോന്നിയിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം ഒരേ സമയം നിരവധി സിനിമകളുടെ ഭാഗമായി ചിത്രീകരണ തിരക്കുകളില്‍ ആയിരുന്നു. അതുകൊണ്ടു തന്നെ അവിഹിത ബന്ധങ്ങള്‍ക്ക് പോകാന്‍ സമയമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്ക് അതില്‍ ചെറിയ പേടിയുണ്ട്.
കാരണം കഴിഞ്ഞ രണ്ടു വര്‍ഷമായിട്ട് അദ്ദേഹം സിനിമയില്‍ കാര്യമായ തിരക്കുകള്‍ ഒന്നുമില്ലാതെ കഴിയുകയാണ്. ഈ സമയത്ത് മറ്റൊരു ബന്ധം ഉണ്ടാകാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്നാണ്,' ഒരു ദേശീയ മാധ്യമത്തിലെ നല്‍കിയ അഭിമുഖത്തിലൂടെ സുനിത അഹൂജ വ്യക്തമാക്കുന്നത്.
ഇത്രയും കാലം താന്‍ മക്കളുടെ കാര്യം നോക്കി ജീവിക്കുകയായിരുന്നു. ഞാനെന്റെ അമ്മയെ കണ്ടുപഠിച്ചാണ് വളര്‍ന്നത്. അമ്മയെപ്പോലെ വിവാഹം കഴിച്ച് ഒരു കുടുംബിനി ആകണം എന്നതിലായിരുന്നു ശ്രദ്ധ. അന്നൊന്നും ഒരു കരിയര്‍ ഉണ്ടാക്കണമെന്ന് തോന്നിയില്ല. ഇപ്പോഴത് മാറി. ഇനി തനിക്കും ഒരു കരിയര്‍ ആവശ്യമുണ്ടെന്ന് തോന്നല്‍ ഉണ്ടായി.
മുന്‍പ് സിനിമയില്‍ അഭിനയിക്കാന്‍ എനിക്കും അവസരം ലഭിച്ചിരുന്നു. 1986 ല്‍ പുറത്തിറങ്ങിയ എന്റെ ബന്ധുവിന്റെ സിനിമയിലേക്ക് ആയിരുന്നു വിളിച്ചത്. പക്ഷേ അന്ന് അഭിനയത്തിനോട് താല്പര്യം ഇല്ലാത്തതിനാല്‍ ആ റോള്‍ വേണ്ടെന്ന് വെച്ചു. പിന്നീട് നടി ഖുശ്ബുവാണ് ആ കഥാപാത്രം അവതരിപ്പിച്ചതെന്നും സുനിത പറയുന്നു.

'പുരുഷന്മാരെ വളരെയധികം വിശ്വസിക്കരുത്. അവര്‍ നമ്മുടെ പ്രിയപ്പെട്ടവരാണെന്ന് കാണിച്ചിട്ട് നിറം മാറും. മക്കളെയും ആശ്രയിക്കരുത്. കുട്ടികള്‍ വളര്‍ന്ന് കഴിഞ്ഞാല്‍, നിങ്ങള്‍ അവര്‍ക്ക് വേണ്ടി നിങ്ങളുടെ ഉത്തരാവാദിത്തം ചെയ്തുവെന്നേയുള്ളു. അതിന് ശേഷം അവര്‍ക്ക് അവരുടെ ജീവിതമുണ്ട്. എല്ലാവരും അവരവരുടെ സ്വന്തം ജീവിതം ജീവിക്കുക. ഒരു നിശ്ചിത പ്രായത്തിനുശേഷം, ഓരോ സ്ത്രീയും തനിക്ക് വേണ്ടിയും സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയും സമയം കണ്ടെത്തണം'. എന്നുമാണ് സുനിത അഭിമുഖത്തിലൂടെ പറയുന്നത്.
അതേ സമയം നടിയുടെ പ്രസ്താവന വലിയ രീതിയില്‍ വൈറലായി. ഭര്‍ത്താവിന് വീണ്ടുമൊരു റിലേഷനുണ്ടോ എന്ന് ഇവര്‍ സംശയിക്കുന്നുണ്ടെന്നും ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നടക്കുന്നത് കൊണ്ടാവാം ഇത്തരം തീരുമാനത്തിലേക്ക് അവരെത്തിയതെന്നും തുടങ്ങി നിരവധി കമന്റുകളാണ് ഈ വാര്‍ത്തയ്ക്ക് ലഭിക്കുന്നത്.


Click it and Unblock the Notifications











