ബെഡിൽ നിന്നും എഴുന്നേൽക്കാൻ പോലും പറ്റില്ല; വിവാഹ മോചനത്തിന് ശേഷം അനുഭവിച്ചത്; ഇമ്രാൻ ഖാൻ

ബോളിവുഡിൽ ഒരു കാലത്ത് സെൻസേഷനായി മാറിയ നടനാണ് ഇമ്രാൻ ഖാൻ. ആമിർ ഖാന്റെ ബ​ന്ധുവായ ഇമ്രാന് കരിയറിലെ തുടക്ക കാലത്ത് കൈ നിറയെ അവസരങ്ങൾ ലഭിച്ചു. എന്നാൽ പിന്നീട് നടന് പാളിച്ചകൾ സംഭവിച്ചു. സിനിമകൾ പരാജയപ്പെട്ടത് നടനെ ബാധിച്ചു. ഒന്നിന് പിറകെ ഒന്നായി പരാജയം വന്നതോടെ മാനസികമായി ഇമ്രാൻ ഖാൻ തളർന്നു. ബി ടൗണിലെ രീതികളുമായി നടന് പൊരുത്തപ്പെട്ട് പോകാൻ സാധിച്ചില്ല.

തനിക്ക് വിഷാദ രോ​ഗം വന്നതിനെക്കുറിച്ച് ഇമ്രാൻ ഖാൻ നേരത്തെ സംസാരിച്ചിട്ടുണ്ട്.ഒരു ഘട്ടത്തിൽ ലെെം ലൈറ്റിൽ നിന്നും നടൻ പൂർണമായും മാറി നിന്നു. പാപ്പരാസി ക്യാമറ കണ്ണുകളിൽ പെടാതെ സ്വകാര്യ ജീവിതം നയിച്ചു. ഇമ്രാന്റെ വ്യക്തി ജീവിതവും ഈ കാലഘട്ടത്തിൽ പ്രശ്ന കലുഷിതമായിരുന്നു. വിവാഹ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായി. ബാല്യകാല സുഹൃത്തായിരുന്ന അവന്തിക മാലികിനെയാണ് ഇമ്രാൻ വിവാഹം ചെയ്തത്.

Imran Khan

2011 ൽ വിവാഹിതരായ ഇവർ 2019 ൽ വേർപിരിഞ്ഞു. വിവാഹ മോചനം നേടിയ കാലത്ത് താൻ നേരിട്ട മാനസിക സമ്മർദ്ദത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇമ്രാൻ ഖാനിപ്പോൾ. 2019 ൽ വേർപിരിഞ്ഞ സമയത്ത് ഞാൻ എന്റെ ഏറ്റവും ദുർബലമായ അവസ്ഥയിലായിരുന്നു. മാനസികമായും ശാരീരികമായും. പല്ല് തേക്കുന്നതും കുളിക്കുന്നതുമെല്ലാം വലിയൊരു ജോലിയായി. എനിക്കത് ചെയ്യാൻ പറ്റുമോ എന്നറിയില്ലായിരുന്നു.

ബെഡിൽ നിന്നും എഴുന്നേൽക്കാൻ പോലും പറ്റിയില്ല. പൈജാമ ധരിച്ച് വീട്ടിലിരിക്കും. ഡോർ ബെൽ ഓഫ് ചെയ്യുകയും മുറി ലോക്ക് ചെയ്ത് ഇരിക്കുകയും ചെയ്തെന്ന് ഇമ്രാൻ ഖാൻ ഓർത്തു. മാനസികമായി ഇത്രയും തളർന്നപ്പോഴും മകളുടെ കാര്യത്തിലുള്ള ചുമതലകൾ ചെയ്തെന്നും ഇമ്രാൻ ഖാൻ പറയുന്നു. മകളുടെ കസ്റ്റഡി അവകാശം ഞങ്ങൾ പങ്കുവെച്ചതാണ്.

Imran Khan

വ്യാഴാഴ്ച മുതൽ തിങ്കളാഴ്ച വരെ മകൾ എനിക്കൊപ്പമാണ്. മകൾ വരുമ്പോൾ തന്റെ പ്രശ്നങ്ങൾ മാറ്റി വെച്ചെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി. വിവാഹ മോചനത്തിന് കാരണം എന്തെന്ന് നടൻ വ്യക്തമാക്കിയിട്ടുണ്ട്. താൻ ഉള്ളിൽ നേരിടുന്ന പ്രശ്നങ്ങൾ തന്റെ വിവാഹ ബന്ധം സഹായകരമല്ലായിരുന്നെന്ന് ഇമ്രാൻ ഖാൻ തുറന്ന് പറഞ്ഞു. നടി ലേഖ വാഷിം​ഗ്ടൺ ആണ് ഇമ്രാന്റെ ഇപ്പോഴത്തെ പങ്കാളി.

ലേഖയാണ് നടന്റെ വിവാഹമോചനത്തിന് കാരണമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇമ്രാൻ ഖാൻ ഇത് നിഷേധിച്ചു. സിനിമാ രം​ഗത്തേക്ക് മടങ്ങി വരാനുള്ള തയ്യാറെടുപ്പിലാണ് നടൻ. ലോഫ് റയട്ട് എന്ന സിനിമയിലൂടെ ഇമ്രാൻ തിരിച്ചെത്തുന്നെന്നാണ് വിവരം. ആമിർ ഖാനാണ് ഈ ചിത്രം നിർമിക്കുന്നത്.

2015 ൽ പുറത്തിറങ്ങിയ കട്ടി ബട്ടിയാണ് നടന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. കങ്കണ റണൗത്ത് നായികയായ സിനിമ അന്ന് ബോക്സ് ഓഫീസിൽ കൂപ്പുകുത്തി. ഇതിന് ശേഷമാണ് നടൻ സിനിമാ രം​ഗം വിട്ടത്. 41 കാരനായ ഇമ്രാൻ ഖാൻ തിരിച്ച് വരുമ്പോൾ ആരാധകർക്ക് ഏറെ പ്രതീക്ഷയുണ്ട്.

More from Filmibeat

Read more about: imran khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X