ഏറെക്കാലം ഇരുട്ടിലായിരുന്നു; വേദനിപ്പിക്കുന്ന വാക്കുകൾ തിരഞ്ഞു; തുറന്ന് പറഞ്ഞ് ഇമ്രാൻ ഖാൻ

ബോളിവുഡിൽ സെൻസേഷനായി മാറിയ നടനാണ് ഇമ്രാൻ ഖാൻ. 2008 ൽ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന നടൻ 2015 വരെ മാത്രമേ സിനിമാ രം​ഗത്ത് തുടർന്നുള്ളൂ. ബോളിവുഡിൽ മികച്ച തുടക്കമാണ് ഇമ്രാൻ ഖാന് ലഭിച്ചത്. ജാനേ തൂ യാ ജാനേ നാ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. ബോക്സ് ഓഫീസ് വിജയമായ ചിത്രം നിരൂപക പ്രശംസയും നേടി. മികച്ച പുതുമുഖ നടനുള്ള ഫിലിം ഫെയർ പുരസ്കാരവും ഇമ്രാൻ ഖാൻ സ്വന്തമാക്കി.

എന്നാൽ പിന്നീടിങ്ങോട്ട് നടന്റെ കരിയർ ​ഗ്രാഫ് സു​ഗമമായല്ല മുന്നോട്ട് നീങ്ങിയത്. പലപ്പോഴും ബോളിവുഡിലെ രീതികളോടും ബി ടൗൺ മാധ്യമങ്ങളോടും പൊരുത്തപ്പെട്ട് പോകാൻ ഇമ്രാൻ ഖാന് കഴിഞ്ഞില്ല. ആദ്യ സിനിമയ്ക്ക് ശേഷം പരാജയങ്ങൾ വന്നപ്പോൾ 'വൺ ഫിലിം വണ്ടർ' എന്ന് പറഞ്ഞ് ഇമ്രാൻ ഖാനെ ബി ടൗൺ മാധ്യമങ്ങൾ എഴുതി തള്ളി. എന്നാൽ ഇടക്കാലത്ത് ഹിറ്റ് സിനിമകളുടെ ഭാ​ഗമാകാനും താരത്തിന് കഴിഞ്ഞു.

Imran Khan

ഐ ഹേറ്റ് ലവ് സ്റ്റോറി, ഡെൽഹി ബെല്ലി, മേരെ ബ്രദർ കി ദുൽഹൻ, എക് മേ ഏക് തൂ എന്നീ സിനിമകൾ ഇതിന് ഉദാഹരണം ആണ്. 2012 ന് ശേഷം നടൻ തുടരെ പരാജയ സിനിമകൾ വന്നു. 2015 ൽ പുറത്തിറങ്ങിയ കട്ടി ബട്ടിയാണ് ഇമ്രാൻ ഖാന്റെ അവസാന സിനിമ. പിന്നീട് ലൈം ലൈറ്റിൽ നിന്നും പൂർണമായും നടൻ മാറി നിന്നു. ഇമ്രാൻ ഖാൻ എവിടെയെന്ന ചോദ്യങ്ങൾ ഉയർന്നു. സോഷ്യൽ മീഡിയയിലും നടനെ ആരും കണ്ടില്ല.

വർഷങ്ങൾക്ക് ശേഷം സിനിമാ രം​ഗത്തേക്ക് തിരിച്ച് വരാനുള്ള തയ്യാറെടുപ്പിലാണ് ഇമ്രാൻ ഖാൻ. സോഷ്യൽ മീഡിയയിൽ ഏറെ നാളായി വരുന്ന സ്നേഹ സന്ദേശങ്ങളെക്കുറിച്ച് ഇമ്രാൻ ഖാൻ പങ്കുവെച്ച കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്. മുമ്പ് സോഷ്യൽ മീഡിയയിലും ആർട്ടിക്കുകളിലും തന്നെ വേദനിപ്പിക്കുന്ന പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്, അതിനാൽ പെട്ടെന്ന് തന്നെക്കുറിച്ച് എല്ലാവരും നല്ലത് പറഞ്ഞപ്പോൾ ഉൾക്കൊള്ളാൻ പറ്റിയില്ല, അതിനാലാണ് മെസേജുകളോട് പ്രതികരിക്കാതിരുന്നതെന്ന് ഇമ്രാൻ ഖാൻ വ്യക്തമാക്കി.

Imran Khan

ഏറെക്കാലം ഇരുട്ടിൽ കഴിഞ്ഞ് പിന്നീട് സൂര്യപ്രകാശം ഏൽക്കുമ്പോൾ ആദ്യം അസഹീനയമായി തോന്നും. സോഷ്യൽ മീഡിയയിലൂടെ വന്ന സ്നേഹത്തെ അങ്ങനെയാണ് താൻ കണ്ടതെന്ന് ഇമ്രാൻ ഖാൻ പറയുന്നു. നല്ല മെസേജുകൾക്കിടയിലും താനാദ്യം തിരഞ്ഞത് വേദനിപ്പിക്കുന്ന വാക്കുകളാണ്. കാരണം അതാണ് തനിക്ക് കൂടുതൽ പരിചിതം. പക്ഷെ ഇപ്പോൾ അത്തരം വാക്കുകൾ വേദനിപ്പിക്കുന്നില്ലെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി. നമുക്കെല്ലാം ഇപ്പോഴും വേദനിപ്പിക്കുന്ന മുറിവുകളുണ്ട്.

പക്ഷെ സ്നേഹം മുറിവുണക്കുമെന്നും നടൻ കുറിപ്പിൽ വ്യക്തമാക്കി. സ്നേഹം അറിയിച്ച ആരാധകർക്ക് നന്ദി പറഞ്ഞാണ് ഇമ്രാൻ ഖാൻ കുറിപ്പ് അവസാനിപ്പിച്ചത്. നടൻ ആമിർ ഖാന്റെ കസിന്റെ മകനാണ് ഇമ്രാൻ ഖാൻ. ആമിറിന്റെ മകൾ ഇറ ഖാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോയിലാണ് ഏറെനാളുകൾക്ക് ശേഷം ഇമ്രാൻ ഖാനെ ആരാധകർ കണ്ടത്.

ഇമ്രാനെ പോലെ ഇറ ഖാനും മാനസികാരോ​ഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്. വിഷാദ രോ​ഗത്തെക്കുറിച്ച് തുറന്ന് പറയാനും ഇറ ഖാൻ മടിച്ചില്ല. ക്ലിനിക്കൽ ഡിപ്രഷൻ മൂലം ഏറെ നാൾ ബുദ്ധിമുട്ടിയെന്ന് തുറന്ന് പറഞ്ഞ ഇറ ഖാൻ സീസണലായി വരുന്ന വിഷാദരോ​ഗമാണ് തനിക്കെന്ന് സ്ഥിരീകരിച്ചെന്നും വ്യക്തമാക്കി.

More from Filmibeat

Read more about: imran khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X