»   » വാണ്ടഡിലെ സല്‍മാന്റെ സഹതാരം ഇന്ദെര്‍ കുമാര്‍ വിടവാങ്ങി!!!!

വാണ്ടഡിലെ സല്‍മാന്റെ സഹതാരം ഇന്ദെര്‍ കുമാര്‍ വിടവാങ്ങി!!!!

Posted By: Karthi
Subscribe to Filmibeat Malayalam

സല്‍മാന്‍ ഖാന്‍ ചിത്രം വാണ്ടഡില്‍ സഹതാരമായിരുന്ന ബോളിവുഡ് നടന്‍ ഇന്ദെര്‍ കുമാര്‍ അന്തരിച്ചു. ഹൃദയാഘാതത്തേത്തുടര്‍ന്ന് മുംബൈയിലെ അന്ദേരിയിലുള്ള വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. നാല്പത്തിയഞ്ച് വയസായിരുന്നു പ്രായം. ഖിലാഡിയോം കാ ഖിലാഡി, കഹിന്‍ പ്യാര്‍ നാ ഹോ ജായേ, വാണ്ടഡ് എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. 

ഉദയനാണ് താരം ആവര്‍ത്തിക്കുന്നു... നിവിന്‍ പോളി നായകനാകുന്ന കപ്പല്‍ കഥ, 'കൈരളി' മോഷണം???

സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ച ആ സൂപ്പര്‍ ഹിറ്റ് രണ്‍ജി പണിക്കര്‍ ഡയലോഗിനെ രക്ഷിച്ചെടുത്ത കഥ!!!

Inder Kumar

1996ല്‍ പുറത്തിറങ്ങിയ മാസൂം എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ താരം ഇക്കാലയളവില്‍ 20ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇന്ദര്‍ കുമാറിന്റെ അവസാന ചിത്രങ്ങളില്‍ ഒന്നായിരുന്നു വാണ്ടഡ്. വിവാദങ്ങളില്‍ നിന്നും ഇന്ദര്‍ കുമാറും ഒഴിവായിരുന്നില്ല. സ്ത്രീ പീഡന കേസില്‍ ഇന്ദര്‍ കുമാര്‍ 2014ല്‍ അറസ്റ്റിലായിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇന്ദര്‍ കുമാറിന് ജാമ്യം ലഭിച്ചത്. 

English summary
Inder Kumar suffered a heart attack at his Mumbai residence on Friday. He was 45.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam