അവൾക്കു വേണ്ടി ജീവിതത്തിലേക്ക് തിരികെ വരണമെന്ന് ആഗ്രഹിച്ചു, ഇർഫാൻ ഖാന്റെ വാക്കുകൾ വേദനയാകുന്നു
ഇർഫാൻ ഖാന്റെ വിയോഗം ഞെട്ടലോടെയാണ് സിനിമ ലോകം ശ്രവിച്ചത്. ഇപ്പോഴും പലർക്കും താരത്തിന്റെ വിയോഗം വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ജീവിതത്തെ വിധിയ്ക്ക് മുന്നിലേയ്ക്ക് വിട്ടു കൊടുക്കാൻ തരം തയ്യാറായിരുന്നില്ല. ക്യാൻസർ ബാധിതനായി ആശുപത്രിയിൽ രോഗത്തോട് പോരാടുമ്പോഴും പൂർണ്ണ ആരോഗ്യവാനായി തിരികെ എത്തുമെന്നുളള വിശ്വാസം താരത്തിന് ഉണ്ടായിരുന്നു. ആ ആത്മവിശ്വാസം തന്നെയാണ് ഇർഫാൻ ഖാനെ ക്യാൻസർ എന്ന മഹാവ്യാതിയിൽ നിന്ന് ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടു വന്നത്.
ആരാധകരുമായി വളരെ അടുത്ത ബന്ധമായിരുന്നു താരം കാത്ത് സൂക്ഷിച്ചത് . രോഗത്തിനോട് വിട്ട് വീഴ്ചയില്ലാതെ പോരാടുമ്പോഴും തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് താരം പങ്കുവെയ്ക്കുമായിരുന്നു. ഒരു പോരാളിയുടെ മനസ്സായിരുന്നു അദ്ദേഹത്തന്. 2018 ലാണ് ഇർഫാന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ കണ്ടെത്തുന്നത്. പിന്നെ അവിടെ നിന്ന് അവസാനം വരെ അതിജീവനത്തിന്റെ വഴിയിലൂടെയായിരുന്നു താരം സഞ്ചരിച്ചത്. പോരാളിയുടെ മനസ്സായിരുന്നു ഇർഫാന്. അദ്ദേഹത്തിന്റെ വാക്കുകളിൽ തന്നെ തോൽക്കാൻ മടിയുള്ള ഒരു പോരാളിയെ കാണാൻ സാധിച്ചിരുന്നു. ജീവിതത്തെ അത്രയധികം പ്രതീക്ഷയോടെയായിരുന്നു അദ്ദേഹം നോക്കിയിരുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അദ്ദേഹത്തിന്റെ വാക്കുകളാണ്.

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അവളെന്റെ കൂടെ നിന്നു. സന്തോഷവും സങ്കടവും വേദനയും മാറിമാറിവന്ന ഒരു റോളർകോസ്റ്റർ യാത്രയായിരുന്നു ചികിത്സാ കാലം. വേണ്ട എല്ലാപരിചരണവും നൽകി എനിക്കൊപ്പം സുതയും (ഭാര്യ സുതപ സിക്തർ) നടന്നു. അവൾക്കു വേണ്ടി ജീവിതത്തിലേക്ക് തിരികെ വരണമെന്ന് ഞാൻ ആഗ്രഹിച്ചു. ജീവിക്കണമെന്നും. ചെറിയ ചെറിയ സന്തോഷങ്ങൾക്കിടയിലും അനിശ്ചിതത്വം നിറഞ്ഞ് നിന്നിരുന്നു. ചിലപ്പോഴൊക്കെ കരയുകയും കുറേ ചിരിക്കുകയും ചെയ്തു. വലിയ ഉത്കണ്ഠയിലൂടെ കടന്നുപോയി. പക്ഷെ അതെല്ലാം അതിജീവിച്ചു- മുംബൈ മിററിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

എന്റെ യാത്രയിലുടനീളം ഞാനറിയുന്നതും അറിയാത്തതുമായ നിരവധി പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്ന് എന്നെ ആശ്വസിപ്പിക്കുകയും എനിക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്തു. അവരുടെ പ്രാർഥനകളെല്ലാം ഒന്നായതായി എനിക്ക് തോന്നുന്നു. ആ ശക്തി എന്റെ ഉള്ളിലെത്തുകയും അതെനിക്ക് ഊർജമാകുകയും ചെയ്തു. അത് ഒരു പൂമൊട്ട് പോലെയോ ഇല പോലെയോ തളിര് പോലെയോ ചില്ലപോലെയോ എന്നിൽ മുളച്ചു. ഞാൻ അതിൽ നോക്കിക്കൊണ്ടേ നിന്നു. പ്രാർഥനകളിൽ മുളച്ച ഓരോ പൂവും ചില്ലയും ഇലയും എന്നിൽ വിസ്മയവും സന്തോഷവും കൗതുകവും നിറച്ചു.

വളരെ വേഗതയുള്ള ഒരു ട്രെയിനിൽ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി യാത്ര ചെയ്യുന്ന ഒരു യാത്രക്കാരനെ പോലെയായിരുന്നു ഞാൻ. അപ്പോഴാണ് പെട്ടെന്ന് ടിക്കറ്റ് പരിശോധകൻ തോളിൽ തട്ടി നിങ്ങളുടെ സ്ഥലം എത്തിയിരിക്കുന്നു ഉടൻ ഇറങ്ങണമെന്ന് പറയുന്നത്. എന്നാൽ എന്റെ സ്റ്റോപ്പ് ഇതല്ലെന്നും എനിക്ക് ഇനിയുമധികം സഞ്ചരിക്കാനുണ്ട് എന്ന് ഞാൻ തിരിച്ച് പറയുന്ന അവസ്ഥയാണ് ഇപ്പോൾ എനിക്ക്. നമ്മൾ ആഗ്രഹിക്കുന്നത് നൽകേണ്ട ബാധ്യത ജീവിതത്തിനില്ലല്ലോ"
Recommended Video

തളർച്ചയോടെ മടിപ്പോടെയും ആശുപത്രിയിൽ കിടക്കുമ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത് എന്റെ ലേർഡ്സ് സ്റ്റേഡിയത്തിന്റെ എതിർ വശത്താണ് താൻ കിടക്കുന്ന ആശുപത്രിയെന്ന്. എന്റെ കുട്ടിക്കാലത്തെ സ്വപ്നത്തിലെ സ്ഥിരം സ്ഥലമായിരുന്നു അത്. ആ വേദനക്കിടയിലും വിവിൻ റിച്ചാർഡിന്റെ ചിരിക്കുന്ന മുഖമായിരുന്നു എന്റെ മനസ്സിൽ. എന്നാൽ പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല, ആ ലോകം ഒരിക്കലും എനിയ്ക്കുള്ളതായിരുന്നില്ല. എനിയ്ക്കുളള ഒരേയൊരു നിശ്ചയം അനിശ്ചിതത്വം മാത്രമാണ്. എന്റെ കരുത്ത് എന്തെന്ന് തിരിച്ചറിയുക ആ കളി നന്നായി കളിക്കുക എന്നത്. താരത്തിന്റെ വാക്കുകൾ അക്ഷരം പ്രതി സത്യമാകുന്നതായിരുന്നു ഇർഫാൻ ഖാൻ എന്ന അതുല്യ പ്രതിഭയുടെ ജീവിതം


Click it and Unblock the Notifications