ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നടന്‍ ഇര്‍ഫാന്‍ ഖാന്‍ ഐസിയുവില്‍
അര്‍ബുദ ബാധിതനായി കുറെ കാലം ചികില്‍സയില്‍ ആയിരുന്ന താരമാണ് ഇര്‍ഫാന്‍ ഖാന്‍. നടന്റെ തിരിച്ചുവരവിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരുന്നത്. കാന്‍സറിന്റെ ചികില്‍സ കഴിഞ്ഞ ഇര്‍ഫാന്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. അന്ന് അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്നും പുതിയ ചിത്രം ഉടന്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു തനിക്ക് അപൂര്‍വ്വ രോഗമാണെന്ന് ഇര്‍ഫാന്‍ ഖാന്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നത്. പിന്നീട് രോഗം ന്യൂറോ എന്‍ടോക്രൈന്‍ ട്യൂമര്‍ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇപ്പോഴിതാ ആരോഗ്യ നില വീണ്ടും വഷളായതോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.
വന്‍കുടലിലെ അണുബാധയെ തുടര്‍ന്നാണ് ഇര്‍ഫാന്‍ ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവില്‍ മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് ഇര്‍ഫാനുളളത്. കാന്‍സര്‍ ചികില്‍സയ്ക്ക് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ താരത്തിന് ആദ്യമായാണ് ആരോഗ്യ പ്രശ്‌നമുണ്ടായത്. ഇര്‍ഫാനൊപ്പം ഭാര്യയും മക്കളും ആശുപത്രിയിലുണ്ടെന്നാണ് വിവരം. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുളള വിവരം പുറത്തുവന്നിട്ടില്ല.
ഇര്‍ഫാന്റെ തിരിച്ചുവരവില്‍ പുതിയ ചിത്രം ആംഗ്രേസി മീഡിയം റിലീസ് ചെയ്യാന്‍ അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കൊവിഡ് 19 വ്യാപനം കാരണം റിലീസ് മാറ്റിവെക്കുകയായിരുന്നു. പിന്നാലെ സിനിമ ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരുന്നു. ഇര്‍ഫാന്‍ ഖാനൊപ്പം കരീന കപൂര്‍ ഖാന്‍, രാധിക മദന്‍, ദീപക് ദോബ്രിയാല്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
കഴിഞ്ഞ വര്‍ഷം കര്‍വാന്‍ എന്ന ചിത്രത്തിന് പിന്നാലെയാണ് ഇര്‍ഫാന്‍ ഖാന്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. ദുല്‍ഖര്‍ സല്‍മാനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. കര്‍വാന് തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് നേടാനായത്. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് ഇര്‍ഫാന്‍ ഖാന്റെ അമ്മ അന്തരിച്ചത്. നടന്റെ അമ്മ സെയ്ദ ബീഗം 95ാം വയസ്സിലാണ് വിടവാങ്ങിയത്. ഇര്‍ഫാന്‍ ഖാന്‍ മുംബൈയില്‍ ആയതിനാല്‍ സംസ്‌കാര ചടങ്ങിന് എത്താനായില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


Click it and Unblock the Notifications











