twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സാമ്പത്തികം ജീവിതത്തിൽ വില്ലനായി, ആ വലിയ മോഹം ഇർഫാൻ ഖാന് ഉപേക്ഷിക്കേണ്ടി വന്നു

    |

    ജീവിതത്തിന്റെ ഓരോ നിമഷവും ആഘോഷമാക്കുകയായിരുന്നു ഇർഫാൻ ഖാൻ. അസുഖ ബാധിതനായി ആശുപത്രി കിടക്കയിൽ രോഗത്തോട് പൊരുതുമ്പോൾ പോലും തിരികെ വരുമെന്നുള്ള ആത്മവിശ്വാസം താരത്തിൽ പ്രകടമായിരുന്നു. ആ ആത്മവിശ്വാസം തന്നെയാണ് ക്യാൻസർ എന്ന് മഹാവ്യാതിയിൽ നിന്ന് താരത്തെ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടു വന്നത്. ഇർഫാൻ ഖാൻ ഒരു പോരാളിയാണ്. ജീവിതത്തിലെ പല ഘട്ടങ്ങളിലും അദ്ദേഹം അത് തെളിയിക്കുകയും ചെയ്തിരുന്നു .

    ഇന്ത്യയൻ സിനിമയിൽ നിന്ന് ലോക സിനിമയുടെ ഉയരങ്ങൾ കീഴടക്കുമ്പോഴും ജീവിതത്തിൽ നടക്കാതെ പോയ ഒരു ആഗ്രഹമുണ്ടായിരുന്നു അദ്ദേഹത്തിന്. സിനിമ സ്വപ്നം കാണുന്നതിന് മുൻപ് ക്രിക്കറ്റായിരുന്നു ഇർഫാൻ ഖാന്റെ മനസ് നിറയെ. ഗ്രീസിൽ ബാറ്റേന്തി നിൽക്കാനായിരുന്നു താരത്തിന്റെ മോഹം. എന്നാൽ ഇർഫാൻ ഖാന് ആ മോഹം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.

    ക്രിക്കറ്റിൽ പുതിയ   സ്വപ്നങ്ങൾ

    ക്രിക്കറ്റ് സ്വപ്നവുമായി നടന്ന കുട്ടിക്കാലമായിരുന്നു ഇർഫാൻ ഖാന്റേത്. താരം വളരുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ ക്രിക്കറ്റ് ഭ്രമവും വളർന്നു. ക്രീസില്‍ ഉറ്റ ചങ്ങാതി സതീഷ് ശര്‍മയായിരുന്നു കൂട്ട്. സ്‌കൂളിലും കോളേജിലും ഇവർ ക്രിക്കറ്റിൽ തിളങ്ങി നിന്നിരുന്നു. അങ്ങനെയാണ് സി.കെ.നായിഡു ടൂര്‍ണമെന്റിനു വേണ്ടിയുള്ള രാജസ്ഥാന്‍ അണ്ടര്‍ 23 ടീമില്‍ ഇടം നേടുന്നത്. സി.കെ. നായിഡു ട്രോഫി എന്നാല്‍ രഞ്ജി ട്രോഫിയുടെ തൊട്ട് മുന്നിലുള്ള കടമ്പയാണ്. ക്രിക്കറ്റിൽ പുതിയ സ്വപ്നം കണ്ട് തുടങ്ങിയപ്പോൾ തന്നെ വിധി ഇർഫാൻ ഖാനെ പരാജയപ്പെടുത്തുകയായിരുന്നു.

      കൈവിട്ട് പോയ  സ്വപ്നം

    ഒരു സാധാരണ മുസ്ലീം കുടുംബത്തിലെ അംഗമായിരുന്നു ഇർഫാൻ ഖാൻ. ഒരു ചെറിയ ടയർ കമ്പനിയിലായിരുന്നു അച്ഛന്റെ ജഗിര്‍ദാര്‍ ഖാന്റെ ജോലി. ഇവിടെ നിന്ന് ലഭിക്കുന്ന ചെറിയ വരുമാനം പോരായിരുന്നു മകന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ. അങ്ങനെ ക്രിക്കറ്റ് എന്ന സ്വപ്നം തരത്തിന് ഉപേക്ഷിക്കേണ്ടി വന്നു. സംസ്ഥാന ടീമിലേയ്ക്കുള്ള ക്ഷണം ഹൃദയം പിളര്‍ന്ന വേദനയോടെയാണ് ഇർഫാൻ വേണ്ടെന്നുവച്ചത്. തുടർന്ന് പഠനത്തിലേയ്ക്ക് തിരിയുകയായിരുന്നു.

      ജീവിതം മറ്റൊരു ദിശയിൽ

    വേദനയൊടെ ക്രിക്കറ്റ് എന്ന മോഹം താരത്തിന് ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ജീവിതം മറ്റൊരു വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു. ക്രിക്കറ്റ് ശൂന്യമാക്കിയ മനസ്സിലേയ്ക്കാണ് അഭിനയ മോഹം മുളപൊട്ടുന്നത്. 1994ല്‍ എം.എയ്ക്ക് പഠിക്കുമ്പോഴാണ് ദില്ലി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലേയ്ക്ക് സ്‌കോളര്‍ഷിപ്പോടെ പ്രവേശം ലഭിക്കുന്നത്. പുതിയ സ്ഥലത്ത് താരത്തിന് പിഴച്ചില്ല. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് പഠിച്ചിറങ്ങി നേരെ വണ്ടികയറിയത് ബോളിവുഡിലേയ്ക്കായിരുന്നു.

    Recommended Video

    All You Want To Know About Irrfan Khan | FilmiBeat Malayalam
    കണ്ണുകൾ  അഭിനയിക്കുന്നത്

    ഇർഫാൻ ഖാന്റെ കണ്ണുകളാണ് ആദ്യം പ്രേക്ഷകരുടെ മനസ്സുകളിൽ പതിഞ്ഞത്. കണ്ണുകൾ സംസാരിക്കുന്നു എന്നാണ് അദ്ദേഹത്തിന് ആദ്യം ലഭിച്ച കോപ്ലിമെന്റ്. പിന്നീട് വിഷാദം നിറഞ്ഞ ചിരിയിലൂടെ വില്ലനേയും നായകനേയും ഒരുപോലെ സൃഷ്ടിക്കുകയായിരുന്നു. പിന്നീട് പ്രിയ താരത്തിന്റ കരിയറിൽ നടന്നതെല്ലാം ചരിത്രം . ഇന്ത്യയിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് ബോപിക്കിൽ അസാധ്യ പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. കായികതാരമായി തുടങ്ങി ചമ്പലിനെ വിറപ്പിച്ച കൊള്ളത്തലവനായി മാറിയ പറക്കും സിഖ് മിൽഖസിങ്ങിന്റെ സമകാലികൻ പാന്‍ സിങ് തോമറിന്റെ വേഷം വിസ്മയിപ്പിക്കുന്ന രീതിയിലാണ് ഇര്‍ഫന്‍ വെള്ളിത്തിരയില്‍ അഭിനയിച്ചു ഫലിപ്പിച്ചത്. ഈ ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് ദേശീയ അവാർഡ് വരെ ലഭിച്ചിരുന്നു.

    Read more about: irrfan khan actor
    English summary
    Actor Irrfan Khan Wished to be a cricketer
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X