12ാം വിവാഹ വാർഷിക ദിനത്തിൽ ചെറിയ മകന്റെ ചിത്രം പുറത്ത് വിട്ട് നടൻ, അച്ഛന് ആശംസയുമായി യുവതാരം

11 വർഷത്തിന് ശേഷമാണ് നടൻ രാജേഷ് ഖട്ടറിനും ഭാര്യയും നടിയുമായ വന്ദന ഖട്ടറിനും കുഞ്ഞ് ജനിക്കുന്നത് . 52ാം വയസ്സിൽ പിതാവായതിന്റെ സന്തോഷം അദ്ദേഹം പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. 2019 ആഗസ്റ്റിലാണ് രാജേഷ് ഖട്ടറിനും വന്ദന ഖട്ടറിനും വാടക ഗർഭധാരണത്തിലൂടെ കുഞ്ഞ് ജനിക്കുന്നത്. വർഷങ്ങൾക്ക് ശേഷം കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരദമ്പതികൾ. വിവാഹ വാർഷിക ദിനത്തിലായിരുന്നു മകന്റെ ചിത്രം ആദ്യമായി പങ്കുവെയ്ക്കുന്നത്.

ishan khatter

രാജേഷ് ഖട്ടർ തന്നെയാണ് കുഞ്ഞിന്റെ ചിത്രം ആദ്യമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഈ അത്ഭുതകരമായ ലോകത്തിലെ എല്ലാ മനോഹരമായ ജനങ്ങൾക്കും എന്റെ ഹലോ.ലോകം ശ്രമകരമായ സമയങ്ങളിലൂടെ കടന്നുപോകുകയാണ്. ഈ അവസ്തയും കടന്നു പോകും. ഞങ്ങൾ കുഞ്ഞുങ്ങൾ ഈ ലോകത്തെ മുമ്പത്തെക്കാൾ കൂടുതൽ മനോഹരമാക്കും. എല്ലാവരും വീടുകളിൽ സുരക്ഷിതമായി ഇരിക്കുക. അമ്മയ്ക്കും അച്ഛനും വിവാഹ വാാർഷിക ആശംസകൾ. ഇത് നിങ്ങളുടെ 12 ാമത്തെ വിവാഹ വർഷികമാണ്. താൻ വന്നതിന് ശേഷമുള്ള ആദ്യത്തെ വിവാഹ വർഷികമാണ്, അതിനാൽ തന്നെ ഇത് അൽപം സ്പെഷ്യലാണ്... മകന്റെ ചിത്രത്തിനോടൊപ്പം രാജേഷ് ഖട്ടർ കുറിച്ചു.

നടി നീലിമ അസീമിന്റെ മുൻഭർത്താവാണ് രാജേഷ് ഖട്ടർ. ബോളിവുഡ് നടൻ ഇഷാൻ ഖട്ടർ രാജേഷിന്റെയും നീലിമയുടെയും മകനാണ്.. അച്ഛന് ആശംസ നേർന്ന് ഇഷാൻ രംഗത്തെത്തിയിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് രജേഷ് ഖ‍ട്ടർ- വന്ദന ദമ്പതികൾക്ക് കുഞ്ഞ് ജനിക്കുന്നത്. 53-ാം വയസ്സിൽ അച്ഛനാകുക എന്നത് വലിയ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് രാജേഷ് ഖട്ടർ മുൻപ് ഒരിക്കൽ പറഞ്ഞിരുന്നു. മൂന്ന് തവണ അബോഷനായി പോയിരുന്നു. തുടർന്ന് ഐ.വി.എഫും പരീക്ഷിച്ചിരുന്നു. എന്നാൽ അതു ഖട്ടർ ദമ്പതിമാരുടെ കാര്യത്തിൽ പരാജയപ്പെടുകയായിരുന്നു. പിന്നീട് വാടക ഗർഭപാത്രത്തിലൂടെയാണ് കുഞ്ഞ് ജനിച്ചത്.

ബോളിവുഡ് ചിത്രങ്ങളിൽ സ്ഥിരം അച്ഛൻ കഥാപാത്രങ്ങളിലാണ് രാജേഷ് ഖട്ടർ പ്രത്യക്ഷപ്പെടുന്നത്. ഷാഹിദ് കപൂറിന്റെ അമ്മ നീലിമയുടെ മുൻഭർത്താവാണ് രജേഷ് ഖട്ടർ. നീലിമയുമായുള്ള ബന്ധം പിരിഞ്ഞതിനു ശേഷമാണ് വന്ദനയെ വിവാഹം കഴിക്കുന്നത്. രാജേഷ് ഖട്ടറുമായുള്ള വിവാഹ മോചനത്തിനു ശേഷം ഇഷാൻ അമ്മയ്ക്കും സഹോദരൻ ഷാഹിദ് കപൂറിനുമൊപ്പമായിരുന്നു. അച്ഛന്റേയും അമ്മയുടേയും സഹോദരന്റേയും പിന്നാലെ ഇഷാൻ ഖട്ടറും ബോളിവുഡിൽ ചുവട് ഉറപ്പിച്ചിട്ടുണ്ട്. 2018 ൽ പുറത്തു വന്ന ധടക്ക് എന്ന ചി്ത്രത്തിലൂടെയാണ് ഇഷാൻ ബോളിവുഡിൽ എത്തിയത്. ജാൻവി കപൂറായിരുന്നു നായിക.

കുഞ്ഞിന്റെ ചിത്രം

Read more about: bollywood shahid kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X