സുഹൃത്തുക്കളോടൊപ്പം ആഘോഷമാക്കി നിമിഷം! അപൂർവ്വ വിവാഹം ചിത്രം പങ്കുവെച്ച് താരപത്നി
സിനിമ താരങ്ങളുടെ വിവാഹ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്. അത്തരത്തിലുള്ള ചിത്രങ്ങൾക്ക് നിമി നേരം കൊണ്ടാണ് വൈറലാകുന്നതും. ഇപ്പോഴിത സമൂഹ മാധ്യമങ്ങളിലെ ചർച്ച വിഷയം ഒരു പഴയ കല്യാണ ചിത്രമാണ്. ചിത്രത്തിൽ പ്രേക്ഷകരുടെ പ്രിയ താരങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

നടൻ ജാക്കി ഷറോഫും മോഡലും നിർമ്മാതാവുമായ അയേഷ ഷറോഫിന്റെ വിവാഹ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇവരുടെ വിവാഹ ചിത്രത്തിലെ പ്രധാന ഹൈലൈറ്റ് സൂപ്പർ താരം രജനികാന്താണ്. വധുവരന്മാരോടെപ്പം രജനിയും ഡിംപിൾ കരാഡിയയും, അനുപം ഖേറും ചിത്രത്തിലുണ്ട്. 32 വർഷം പഴക്കമുള്ള ചിത്രം അയേഷ ഷറാറാണ് പങ്കുവെച്ചിരിക്കുന്നത്.
ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ജാക്കി ഷറേഫും ആയേഷ ദത്തും വിവാഹിതരാകുന്നത്. 1987 ൽ ആയിരുന്നു താരവിവാഹം. പ്രമുഖ നടൻ ടൈഗർ ഷറോഫ് ഷറോഫ്- അയിഷ ദമ്പതികളുടെ മകനാണ്. 1990 നാണ് താരം പുത്രൻ ജനിക്കുന്നത്. ബോളിവുഡിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ടൈഗർ ഷറോഫ്.


Click it and Unblock the Notifications