രേഖ വെറുമൊരു ടൈംപാസ്! കാമുകിയായ നടിയെ കുറിച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് പറഞ്ഞു, ആ പ്രണയം തകര്‍ന്നതിങ്ങനെ

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും സുന്ദരിയായ നടിയാര് എന്ന ചോദ്യത്തിനുള്ള ഉത്തരം ചെന്ന് നില്‍ക്കുന്നത് നടി രേഖയിലാവും. നായികയായി തിളങ്ങി നിന്നത് മുതല്‍ യുവാക്കളുടെ ഹരമായി മാറി. ഇന്നത്തെ യുവതാരങ്ങള്‍ പോലും ആരാധിച്ചിരുന്നതും വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ച സ്വപ്‌ന സുന്ദരിയായിരുന്നു രേഖ. എന്നാല്‍ അമിതാഭ് ബച്ചന്‍ അടക്കമുള്ള താരങ്ങളുമായിട്ടാണ് നടി പ്രണയത്തിലായത്. വിവാഹം കഴിച്ചെങ്കിലും ഭര്‍ത്താവ് ആത്മഹത്യ ചെയ്തതോടെ അതും വലിയ ദുരന്തമായി.

എല്ലാ കാലത്തും രേഖയും അമിതാഭ് ബച്ചനും തമ്മിലുണ്ടായിരുന്ന പ്രണയത്തെ കുറിച്ചുള്ള കഥകളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കാറുള്ളത്. എന്നാല്‍ അതിനും മുന്‍പ് നടി ആത്മാര്‍ഥമായി പ്രണയിച്ചിരുന്ന മറ്റൊരു നടന്‍ കൂടിയുണ്ടായിരുന്നു. സിനിമയുടെ ലൊക്കേഷനില്‍ വെച്ച് അദ്ദേഹം ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് കാമുകിയായ രേഖയെ പറ്റി പറഞ്ഞ കാര്യങ്ങള്‍ കേട്ടതോട് കൂടിയാണ് നടി ആ ബന്ധത്തില്‍ നിന്നും പിന്മാറുന്നത്.

rekha

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രേഖയുടെ ജീവിതകഥയെഴുതിയ ബയോഗ്രാഫി പുറത്ത് വന്നിരുന്നു. രേഖ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന് പേരിട്ടിരിക്കുന്ന പുസ്തകം എഴുത്തുകാരന്‍ യാസിര്‍ ഉസ്മാനാണ് എഴുതിയത്. ഇതിലാണ് രേഖ ഒരു നടനുമായി ആഴത്തില്‍ പ്രണയത്തിലായിരുന്നെന്നും എന്നാല്‍ അവരുടെ ബന്ധം അധികകാലം നീണ്ട് പോവാതെ പാതി വഴിയില്‍ അവസാനിക്കുകയാണെന്നും സൂചിപ്പിച്ചിരിക്കുന്നത്.

രേഖയ്ക്ക് അത്രയധികം പ്രണയം തോന്നിയത് ബോളിവുഡിലെ പ്രമുഖ നടനായ ജീതേന്ദ്രയോട് ആയിരുന്നു. 'ബെച്ചാരെ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ രേഖ അദ്ദേഹവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ആ സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ജിതേന്ദ്ര ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് നടി രേഖയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് സംസാരിച്ചു. മാത്രമല്ല അവള്‍ തനിക്ക് വെറും ടൈംപാസ് മാത്രമാണെന്നാണ് നടന്‍ പറഞ്ഞത്. ഇത് രേഖ അറിഞ്ഞതോടെ നടിയുടെ ഹൃദയം തകര്‍ന്നു.

അത്രത്തോളം സ്‌നേഹിച്ചിരുന്ന വ്യക്തിയില്‍ നിന്നും അങ്ങനൊരു കാര്യം കേട്ടത് രേഖയെ തളര്‍ത്തി. മേക്കപ്പ് റൂമില്‍ നിന്നും മണിക്കൂറുകള്‍ നടി കരഞ്ഞു. ഇതിന് ശേഷമാണ് ജിതേന്ദ്രയുമായി മുന്നോട്ട് പോകാനില്ലെന്ന് ഉറപ്പിച്ച് നടി ബന്ധം പിരിയുന്നത്. ്മുപ്പതിലധികം സിനിമകളില്‍ രേഖയും ജിതേന്ദ്രയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇരുവരും ഓണ്‍സ്‌ക്രീനിലെ മികച്ച ജോഡികളുമായിരുന്നു.

rekha

അധികം വൈകാതെ രേഖ മറ്റൊരു പ്രണയം കണ്ടെത്തി. അതാണ് നടിയുടെ ഭര്‍ത്താവായ മുകേഷ് അഗര്‍വാള്‍. 1990 മാര്‍ച്ചിലായിരുന്നു രേഖയും മുകേഷും തമ്മില്‍ വിവാഹിതരാവുന്നത്. ആറ് മാസം ഇരുവരും ദമ്പതിമാരായി ജീവിച്ചു. പക്ഷേ അവിടെയും താളപ്പിഴകള്‍ സംഭവിച്ചിരുന്നു. രേഖയുമായിട്ടുള്ള വിവാഹം കഴിഞ്ഞ് ഏഴാം മാസത്തില്‍ മുകേഷ് ആത്മഹത്യ ചെയ്തു. കുടുംബത്തിനെക്കാളും നടി സിനിമയ്ക്കും കരിയറിനും പ്രധാന്യം കൊടുത്തതാണ് ഭര്‍ത്താവിനെ തകര്‍ത്ത് കളഞ്ഞതെന്നായിരുന്നു റിപ്പോര്‍ട്ട്.

മുകേഷിന്റെ മരണത്തിന് ശേഷവും നടി പലരുമായിട്ടും പ്രണയത്തിലാവാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ ബന്ധങ്ങളൊന്നും അധികകാലം മുന്നോട്ട് പോയില്ല. എന്നിരുന്നാലും അമിതാഭ് ബച്ചന്റെ പേരിനൊപ്പമുള്ള കഥകള്‍ ഇന്നും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ജിതേന്ദ്രയെ പോലെ തന്നെ രേഖ-അമിതാഭ് ബച്ചന്‍ കൂട്ടുകെട്ടിലു നിരവധി സിനിമകള്‍ വന്നിരുന്നു. ഇതോടെയാണ് ഇരുവരും അടുപ്പത്തിലാവുന്നത്. ആ സമയത്ത് അമിതാഭ് നടി ജയ ബച്ചനുമായി വിവാഹം കഴിക്കുകയും രണ്ട് മക്കളുടെ പിതാവുമായി ജീവിക്കുകയാണ്. ഭര്‍ത്താവിനെ രേഖയ്‌ക്കെന്നല്ല, മറ്റാര്‍ക്കും വിട്ട് കൊടുക്കില്ലെന്ന ജയയുടെ ഉറച്ച തീരുമാനമാണ് ആ ബന്ധം തകരാന്‍ കാരണമായത്.

More from Filmibeat

Read more about: rekha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X