താരമെന്ന് വിളിക്കരുത്! സ്വന്തമായി ഒരു വാച്ച് പോലും കെട്ടാത്തയാളാണ് ഞാന്‍: ജോണ്‍ എബ്രഹാം
ബോളിവുഡില്‍ ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ജോണ്‍ എബ്രഹാം. ആക്ഷന്‍ ഹീറോ പരിവേഷമുളള റോളുകളിലാണ് ജോണ്‍ ബോളിവുഡില്‍ കൂടുതലായും ശ്രദ്ധിക്കപ്പെട്ടിരുന്നത്. ജോണിന്റെതായി നിരവധി ഹിറ്റ് ചിത്രങ്ങള്‍ ബോളിവുഡില്‍ പുറത്തിറങ്ങിയിരുന്നു.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ജോണ്‍ നായകനാവുന്ന പുതിയ ചിത്രമാണ് പര്‍മാണു. പൊഖ്‌റാനിലെ ആണവ പരീക്ഷണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ മിലിട്ടറി ഓഫീസറായാണ് നടന്‍ അഭിനയിക്കുന്നത്. അഭിഷേക് ശര്‍മ്മയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മെയ് 25നാണ് പര്‍മാണു റിലീസ് ചെയ്യുന്നത്. അടുത്തിടെ നടന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയ്ക്കിടെ ആളുകള്‍ താരപരിവേഷം കല്‍പ്പിക്കുന്നതില്‍ താന്‍ അസ്വസ്ഥനാണെന്ന് ജോണ്‍ തുറന്നു പറഞ്ഞിരുന്നു. ഞാനൊരു നാര്‍സിസ്റ്റായ ആളല്ലെന്നും, മറ്റുളളവരുടെ ശ്രദ്ധ പിടിച്ചു പറ്റാനല്ല എന്റെ ശ്രമമെന്നും ജോണ്‍ പറയുന്നു.

"ഒരു ഇടത്തട്ട് കുടുംബത്തിലായിരുന്നു തന്റെ ജനനം. ഇപ്പോഴും അതിന്റെ മൂല്യങ്ങള്‍ കൈവിട്ടു പോകാതെ സൂക്ഷിച്ചിട്ടുമുണ്ട്. എനിക്ക് ഒരു ബോഡി ഗാര്‍ഡില്ല. ഒരു വാച്ച് പോലും ധരിക്കാറില്ല. സാധാരണ കാറിലാണ് സഞ്ചരിക്കാറുളളത്. അതൊന്നും ഇന്നുവരെ തനിക്ക് ഒരു കുറവായി തോന്നിയിട്ടില്ലെന്നും" ജോണ്‍ പറഞ്ഞു.

അടുത്തിടെ സിനിമയില്‍ നിന്ന് രണ്ട് വര്‍ഷം മാറിനിന്നതിന്റെ കാരണവും ജോണ്‍ വെളിപ്പെടുത്തിയിരുന്നു. സിനിമകളുടെ എണ്ണം കൂട്ടുകയല്ല തന്റെ ലക്ഷ്യമെന്നും സമയമെടുത്ത് സിനിമകള്‍ ചെയ്യുന്നതിലാണ് തനിക്ക് താല്‍പര്യമെന്നുമാണ് നടന്‍ പറഞ്ഞിരുന്നത്.


Click it and Unblock the Notifications











