സീരിയൽ നടൻ കരൺ അറസ്റ്റിൽ!! നടനെതിരെ പരാതിയുമായി യുവതി, അറസ്റ്റ് സ്ഥിരീകരിച്ച് പോലീസ്
ടെലിവിഷൻ താരം കരൺ ഒബ്റോയി ബലാത്സംഗ കേസിൽ അറസ്റ്റിൽ. മുംബൈ പോലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്. നടൻ തന്നെ പീഡിപ്പിച്ച് ബ്ലാക്ക് മെയിൽ ചെയ്തു എന്ന് കാണിച്ച് യുവതി നൽകിയ പരാതിയിലാണ് താരത്തെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ ഒഷിവാരാ പോലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്. ഐപിസി 376, 384 വകുപ്പുകൾ പ്രകാരമാണ് താരത്തെ അറസ്റ്റ് ചെയ്തത്.

ഒരു സ്ത്രീയുടെ പരാതിയെ തുടർന്നാണ് കരണിനെ അറസ്റ്റ് ചെയ്തതെന്നും. ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ് താരമെന്നും ഒഷിവാര പോലീസ് സീനിയർ ഇൻസ്പെക്റ്റർ ശൈലേഷ് പറഞ്ഞു. താരം സ്ത്രീയെ ബലാത്സംഗം ചെയ്യുക മാത്രമല്ല പീഡനന രംഗങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തുവെന്നും പോലീസ് വൃത്തങ്ങൾ പറയുന്നുണ്ട്.
ജാസി ജെയ്സി കോയി നെഹി എന്ന പരമ്പരയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കരൺ. നടൻ എന്നതിലുപരി ഗായകൻ കൂടിയാണ് കരൺ. ബാൻഡ് ഓഫ് ബോയ്സ് എന്ന ബാൻഡ് ഗ്രൂപ്പിലെ അംഗമാണ് കരൺ. ആമസോൺ പ്രൈമിന്റെ വൈബ് സീരിസായ ഇൻസൈഡ് എഡ്ജിലും കരൺ അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











