അഭിനയവും സെക്സും ബ്രെഡും ബട്ടറും പോലെ! ഒഴിവാക്കൻ പറ്റില്ല, യുവ നടന്റെ തുറന്നു പറച്ചിൽ

പലപ്പോഴും താരങ്ങളുട‌െ വാക്കുകളും പരാമർശങ്ങളും വിവാദങ്ങൾ സൃഷ്ടക്കാറുണ്ട്. തമാശയ്ക്ക് വേണ്ടി പറയുന്ന പല കാര്യങ്ങളും വലിയ വിവാദങ്ങളിലാണ് അവസാനിക്കാറുള്ളതും. ബോളിവുഡ് യുവ താരങ്ങളാണ് ഇതിന് അധികവും ഇരയാകുന്നത്. ഇപ്പോഴിത ബോളിവുഡ് സിനിമ കോളങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് കാർത്തിക ആര്യന്റെ അഭിനയത്തേയും സെക്സിനേയും കുറിച്ചുള്ള പരാമർശമാണ്. പതി പത്നി ഓർ വോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് അഭിനയവും സെക്സും ബ്രെഡും ബട്ടറുമാണെന്ന് പറഞ്ഞത്. നടന്റെ പരാമർശം ചർച്ച വിഷയമായിട്ടുണ്ട്.

ഇതാദ്യമായിട്ടല്ല കാർത്തിക് ആര്യൻ വിവാദങ്ങളിൽ അകപ്പെടുന്നത്. ഇതിനു മുൻപും ഇതേ ചിത്രവുമായി ബന്ധപ്പെട്ട് താരം വിവാദങ്ങളിൽ ഇടം പിടിച്ചിരുന്നു. അന്ന് ട്രെയിലറിനോടൊപ്പം പങ്കുവെച്ച ക്യാപ്ഷനായിരുന്നു താരത്തിന് വിനയായത്.

പതി പത്‌നി ഓര്‍ വോ

കാർത്തിക് ആര്യന്റെ ഏറ്റവും പുതിയ ചിത്രമാണ് പതി പത്‌നി ഓര്‍ വോ. അനന്യ പാണ്ഡെ, ഭൂമി പട്‌നേക്കർ എന്നിവരാണ് ചിത്രത്തിലെ നായികമാർ. സ്ത്രീ- പുരുഷ ശാക്തീകരണമാണ് ചിത്രത്തിന്റെ ഇതി വൃത്തം. കഴിഞ്ഞ ദിവസം ചിത്രം തിയേറ്ററുകളിൽ എത്തിയിരുന്നു . ഈ ചിത്രവുമായി ബന്ധപ്പെട്ട് നടന്ന ടെലിവിഷൻ ഷോയിലായിരുന്നു താരത്തിന്റെ പരാമർശം.

 അഭിനയമോ സെക്സോ


അഭിനയമോ സെക്സോ ഇവ രണ്ടിൽ ഏതാകും ജീവിതത്തിൽ നിന്ന് ഒഴിവാക്കുക എന്നാ ചോദ്യത്തിനായിരുന്നു താരത്തിന്റ മറുപടി. ഇവ രണ്ടും തനിയ്ക്ക് ഒഴിവാക്കാൻ കഴിയില്ലെന്ന് കാർത്തിക് ആര്യൻ തുറന്നു പറഞ്ഞു. അഭിനവും സെക്സും തനിയ്ക്ക് ബ്രെഡും ബട്ടറും പോലെയാണ്. ഇവ രണ്ടും ചേർന്ന് നിൽക്കുന്നു എന്നായിരുന്നു താരത്തിന്റെ അഭിപ്രായം.

 മറച്ചു വയ്ക്കില്ല

തന്റെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത് ക് ഇഷ്ടമല്ല. എന്ന് കരുതി താൻ ഒരു കാര്യവും ആരോടും മറച്ചു വയ്ക്കാറുമില്ല. കൂടാതെ പാപ്പരാസികൾ എന്ത് പറയുന്നു എന്ന് ആലോചിച്ച് ഉപേക്ഷിക്കാറില്ലെന്നും താരം പറഞ്ഞ് . ഗോസിപ്പ് കഥകളെ പേടിച്ച് ഇഷ്ടമുള്ള ഒരാളോടൊപ്പം ഡുന്നറിനും മറ്റും പോകുന്നത് ഒഴിവാക്കാറില്ലെന്നും താരം കൂട്ടിച്ചേർത്തു. താരത്തിനോടൊപ്പം ഷോയിൽ അനന്യ പാണ്ഡെയും ഭൂമി പടേക്കറുമുണ്ടായിരുന്നു. ഇരുവരും തങ്ങളുടെ വ്യക്തി ജീവിത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.

 ബലാത്സംഗത്തെ  തമാശയാക്കി

കാർത്തിക് ആര്യന്റെ പതി പത്നി ഓർ വോ എന്ന ചിത്രത്തിന്റെ ട്രെയിലറും വിവാദം സൃഷ്ടിച്ചിരുന്നു. ബലാത്സംഗത്തെ തമശയായി കണ്ടുവെന്നായിരുന്നു അന്ന് ഉയർന്നു വന്ന വിമർശനം. താരം സുഹൃത്തിനോട് പറയുന്ന സംഭാഷണമായിരുന്നു വിവാദത്തിന് ആധാരമായത്. ഭാര്യയോട് സെക്‌സ് ചോദിച്ചാല്‍ ഞാന്‍ വൃത്തികെട്ടവന്‍, ഭാര്യയ്ക്ക് സെക്‌സ് നല്‍കിയില്ലെങ്കില്‍ ഞാന്‍ ദുഷ്ടന്‍. ഏതെങ്കിലും രീതിയില്‍ സെക്‌സ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഞാന്‍ ബലാത്സംഗം ചെയ്യുന്നവനുമാകും. ഈ സംഭാഷണമായിരുന്നു വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. ബലാത്സംഗം തമാശ ആക്കേണ്ടതാണോ എന്നാണ് പ്രേക്ഷകർ ചോദിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X