കൊറോണ കാലത്ത് പുതിയ ഓൺലൈൻ ചാറ്റ് ഷോയുമായി നടൻ, കയ്യടിച്ച് സോഷ്യൽ മീഡിയ

രാജ്യത്ത് കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനം ഊർജിതമായി നടക്കുകയാണ്. സർക്കാരിന് പൂർണ്ണ പിന്തുണയുമായ താരങ്ങളും കൂടെയുണ്ട്. സാമ്പത്തിക സഹായം മാത്രമല്ല ജനങ്ങൾക്ക് എല്ലാവിധ പിന്തുണയുമായികൊവിഡ് കാലത്ത് താരങ്ങൾ കൂടെ തന്നെയുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ചർച്ചയാകുന്നത് നടൻ കാർത്തിക് ആര്യന്റ ഓൺലൈൻ ചാറ്റ് ഷോയാണ്. കൊവിഡ് 19നെ അതിജീവിച്ചവരുമായി സംവദിക്കുന്ന ഷോയാണിത്. കോകി പൂഛേഗാ എന്നാണ് ഷോയുടെ പേര്‌.

karthik aryan

കൊറോണയെ അതിജീവിച്ച് ഗുജറാത്തി സ്വദേശി സുമിതി സിങ് ആയിരുന്നു ഷോയിലെ ആദ്യ അതിഥി. കാനഡയിൽ നിന്നും മടങ്ങി എത്തിയതായിരുന്നു സുമിതി. ഇന്ത്യയിലെത്തിയ ശേഷം 14 ദിവസത്തെ ഐസോലേഷനില്‍ കഴിഞ്ഞു. ഐസോലേഷന്‍ കാലം കഴിഞ്ഞത്തിനു ശേഷം പനി വന്നതിനാൽ ആശുപത്രിയില്‍ പോയി ടെസ്റ്റ് ചെയ്തപ്പോള്‍ കൊറോണ പോസിറ്റീവ് ആണെന്ന് അറിഞ്ഞത്. സ്വന്തം വാഹനത്തില്‍ ഒറ്റയ്ക്കാണ് അവർ പോയതെന്നും കുടുംബത്തിലെ മറ്റാര്‍ക്കും പകരരുതെന്നു കരുതിയാണ് താൻ അങ്ങനെ ചെയ്തതെന്നും സുമിതി പറഞ്ഞു. രോഗം മാറി എത്തിയപ്പോൾ എല്ലാവരും തന്നെ പ്രശംസിച്ചുവെന്നും സുമതി പറഞ്ഞു.

താരത്തേയും ഷോയേയും അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ജാൻവി കപൂറും കാർത്തിക്കിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. യൂട്യൂബിൽ ഇതിനോടകം തന്നെ രണ്ട് ലക്ഷത്തിൽ കൂടുതൽ ആളുകൾ കാർത്തിക്കിന്റെ കോകി പൂച്ചേഗാ കണ്ടു കഴിഞ്ഞു. കൊറോണ അതിജീവിച്ചവരെ മാത്രമല്ല , ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരേയും, പോലീസിനേയും, സാമൂഹിക പ്രവർത്തകരെയും ഷോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് സർക്കാരിന് എല്ലാവിധ പിന്തുണയുമായി തുടക്കം മുതലെ കാർത്തിക് ആര്യൻ കൂടെയുണ്ടായിരുന്നു.കൊറോണ വൈറസ് പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും കാര്‍ത്തിക് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് ഒരു കോടി രൂപയും താരം നൽകിയിരുന്നു. താരത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രിയും രംഗത്തെത്തിയിരുന്നു.

More from Filmibeat

Read more about: bollywood coronavirus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X