ദീപികയെ പോലെ ഒരാളെ വേണം, വിവാഹത്തെ കുറിച്ച് കാർത്തിക് ആര്യൻ, അപ്പോൾ താരപുത്രിയോ?
ബോളിവുഡിൽ നിരവധി ആരാധകരുളള യുവതാരമാണ് കാർത്തിക് ആര്യൻ,. വളരെ ചെറിയ സമയത്തിനുള്ളിൽ തന്നെ ഒരുപിടി മികച്ച ആരാധകരെ സ്വന്തമാക്കാൻ താരത്തിനായിരുന്നു. ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലും താരം സജീവമാണ്. നടി സാറ അലിഖാൻ കാർത്തിക് ആര്യൻ പ്രണയം ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാകാൻ തുടങ്ങിയിട്ട് നാളുകളായി. ഇപ്പോഴിത തന്റെ വിവാഹ സങ്കൽപ്പത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം. നടി ദീപിക പദുകോണിനെ പോലെയുള്ള ഭര്യയെ വേണമെന്നാണ് താരം പറയുന്നത്.

ബോളിവുഡ് ഹങ്കാമ സംഘടിപ്പിച്ച ചാറ്റ് സെക്ഷനിലാണ് തന്റെ വിവാഹ സങ്കൽപ്പത്തെ കുറിച്ചും ഭാവി വധുവിന് ആവശ്യമായ ഗുണങ്ങളെ കുറിച്ചും താരം വെളിപ്പെടുത്തിയത്. ഭാവി വധുവിനെ കുറിച്ചുള്ള സങ്കൽപ്പത്തെ കുറിച്ച് ഒരു ആരാധകൻ ചോദിച്ചപ്പോഴായിരുന്നു ദീപികയുടെ പേര് താരം പറഞ്ഞത്. നടി ദീപിക പദുകോണിനെ പോലെ ഒരാളെയാണ് താൻ ആഗ്രഹിക്കുന്നത്. കാരണം അവർ തന്റെ ഭർത്താവിനെ അഭിമാനത്തോടെയാണ് മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കുന്നതെന്നും നടൻ പറഞ്ഞു. കാർത്തിക് ആര്യന്റെ വാക്കുകൾ വൈറലായിരിക്കുകയാണ്. നിരവധി പേർ താരത്തിന് ആശംസയുമായി എത്തിയിട്ടുണ്ട്.
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളാണ് നടൻ സെയ്ഫ് അലിഖാന്റെ മകൾ സാറ അലിഖാനും നടൻ കാർത്തിക് ആര്യനും. ഇരുവരുടേയും പ്രണയവും ഡേറ്റിങ്ങിമെല്ലാം ബോളിവുഡ് കോളങ്ങളിൽ സജീവ ചർച്ചയാണ്. സാറ തന്നെയാണ് കാർത്തിക് ആര്യനോടുളള തന്റെ ക്രഷിനെ കുറിച്ച് പ്രേക്ഷകരുടെ മുന്നിൽ വെളിപ്പെടുത്തിയത്. അച്ഛൻ സെയ്ഫ് അലിഖാനോടൊപ്പം ബോളിവുഡിലെ ഹിറ്റ് ഷോയായ കോഫി വിത്ത് കരണിലായിരുന്നു സാറ തന്റെ ക്രഷിനെ കുറിച്ച് വെളിപ്പെടുത്തിയത്.
മറ്റൊരു കരൺ ഷോയിൽ തന്നെ സാറയോടുള്ള തന്റെ ക്രഷിനെ കുറിച്ച് കാർത്തിക് ആര്യനും തുറന്നു പറയുകയുണ്ടായി .പിന്നീട് പൊതു ചടങ്ങിലും മറ്റും താരങ്ങൾ ഒന്നിച്ചെത്തുകയും ഇരുവരുടെ ഒരുമിച്ചുളള ചിത്രങ്ങൾ പുറത്തു വന്നതോടെ പ്രണയവാർത്ത സ്ഥിരിക്കുകയായിരുന്നു. എന്നാൽ ഇരു താരങ്ങളും തങ്ങളുടെ പ്രണയത്തെ കുറിച്ച് തുറന്ന് സമ്മതിച്ചിട്ടില്ല.


Click it and Unblock the Notifications