എല്ലാവരും ചെയ്യുന്നുണ്ട്! എന്നാൽ ആരും സമ്മതിക്കുന്നില്ല, ആ സർജറി ദുരന്തമാണെന്ന് പറയുന്നവരോട് നടി
പ്ലാസ്റ്റിക് സർജറിയുടെ പേരിൽ താരങ്ങൾ കേൾക്കേണ്ടി വരുന്ന വിമർശനങ്ങൾ നിരവധിയാണ്. ഇതിന്റെ പേരിൽ നിരവധി കഥകളാണ് പ്രചരിക്കുന്നത്. ഇപ്പോഴിത പ്ലാസ്റ്റിക് സർജറിയുടെ പേരിൽ കേൾക്കേണ്ടി വന്ന പരിഹാസങ്ങളെ കുറിച്ച് നടി കെയ്ന മിത്ര. വർഷങ്ങൾക്ക് മുൻപ് നടി മൂക്കിന് ശസ്ത്രക്രീയ നടത്തിയിരുന്നു. ഇത് പരാജയമായിരുന്നു. ഇത് നിരവധി പരിഹാസത്തിന് ഇരയാക്കിയിരുന്നു. ഇപ്പോഴിത പ്ലാസ്റ്റ്ക് സർജറി വിവാദത്തെ കുറിച്ച് പ്രതികരിച്ച് നടി.

പലരും മോശമായ കഥകളിലൊന്നായിട്ടാണ് തന്റെ പ്ലാസ്റ്റിക് സർജറിയെ കുറിച്ച് പറയുന്നത്. തനിയ്ക്ക് മുൻപ് ഒരുപാട് പേർ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ട്. ഇപ്പോഴും പലരും ചെയ്യുന്നുമുണ്ട്. എന്നാൽ ഇതാരും പരസ്യമാക്കുന്നില്ല. അതൊരു കുറ്റമല്ല. കോസ്മറ്റിക്സ് സർജറിയുടെ പേരിൽ സ്ത്രീകളെ മാത്രം കുറ്റപ്പെടുത്തുന്നത് എന്തിനാണ്.. 50 വയസ്സായ ഒരു പുരുഷന്റെ മുഖത്ത് പാടുകളും ചുളിവുകളും ഇല്ലെങ്കില്‍ അത് സര്‍ജറി ചെയ്തിട്ടാണെന്ന് ആരും പറയുകയില്ല- കൊയ്‌ന പറഞ്ഞു.
ബിഗ് റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിൽ കെയ്ന എത്തുന്നുണ്ട്. 13ാം സീസനിലാണ് താരം എത്തുന്നത്. ഇതിനു മുന്നോടിയായി ബോംബേ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് പ്ലാസ്റ്റിക് സർജറിയെ കുറിച്ച് പറഞ്ഞത്. കൂടാതെ ബിഗ് ബോസില്‍ തന്റെ പ്ലാസ്റ്റിക് സര്‍ജറിയെ കുറിച്ച് സംസാരിക്കുന്നതില്‍ വിരോധമില്ലെന്നും അത് അധിക്ഷേപമായി മാറുകയാണെങ്കില്‍ ശ്രദ്ധിക്കില്ലെന്നും കൊയ്‌ന അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.


Click it and Unblock the Notifications











