അത് രൺവീറല്ല!! പദ്മാവതിലെ രണ്ട് രംഗങ്ങളില്‍ അഭിനയിച്ചത് താൻ, വെളിപ്പെടുത്തലുമായി താരപുത്രൻ
ഇന്ത്യൻ സിനിമ രംഗത്ത് വൻ ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു സഞ്ജയ് ലീല ബൻസാലിയുടെ പദ്മാവദ്. വിവാദങ്ങളുടെ അകമ്പടിയോടെയാണ് ചിത്രം എത്തിയതെങ്കിലും തിയേറ്ററുകളിൽ വൻ സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്. സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പദ്മാവദിൽ പ്രേക്ഷകരെ ഏറെ ഞെട്ടിപ്പിച്ചത് രൺവീർ സിങ്ങായിരുന്നു. അലാവുദ്ദീൻ ഖിൽജി എന്ന കഥാപാത്രം താരത്തിന്റെ കരിയർ തന്നെ മാറ്റി മറിച്ചിരുന്നു.
അതുവരെ ഹീറോയായി തിളങ്ങി നിന്നിരുന്ന രൺവീറിന്റെ മറ്റൊരു മുഖമായിരുന്നു പദാമാവദിൽ കണ്ടത്. കഥാപാത്രം പോലെ താരത്തിന്റെ ഗെറ്റപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ഗെറ്റപ്പിലായിരുന്നു രൺവീർ എത്തിയത്. ചിത്രത്തിലെ പ്രകടനത്തിൽ താരത്തെ തേടി നിരവധി പുരസ്കാരങ്ങളും ലഭിച്ചിരുന്നു. എന്നാൽ ചിത്രത്തിന്റെ പല ഭാഗത്തും അലവുദ്ദീൻ ഖിൽജിയായി രൺവീർ ആയിരുന്നില്ല എത്തിയത്. വെളിപ്പെടുത്തുലുമായി നടൻ മീസാൻ രംഗത്തെത്തിയിരിക്കുകയാണ്

അലവുദ്ദീൻ ഖിൽജി
രൺവീറിന്റെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു പദ്മാവദ്. അതുവരെ നായികനായി തിളങ്ങി നിന്നിരുന്ന രൺവീർ സിങ്ങിന്റെ നെഗറ്റീവ് ഷെയ്ഡ് ആയിരുന്നു പദ്മാവദിൽ കണ്ടത്. ഈ പ്രേക്ഷകരിൽ ആകാംക്ഷ തീർത്തിരുന്നു. ഇതുവരെ കണ്ട രൺവീറിനെയായിരുന്നു ചിത്രത്തിൽ കണ്ടത്. എന്നാൽ ഇപ്പോഴിത പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടൻ മീസൻ. പദ്മാവദിലെ ചില രംഗങ്ങളിൽ രൺവീറിനു പകരം എത്തിയത് താൻ ആയിരുന്നു എന്നാണ് മീസാന്റെ വെളിപ്പെടുത്തൽ. നടൻ ജാവേദ് ജാഫെറിയുടെ മകനാണ് മീസാൻ.

രൺവീറിനു പകരം താൻ
പദ്മാവദിൽ സഞ്ജയ് ലില ബൻസാലിയുടെ അസിസ്റ്റന്റ് ആയിരുന്നു മീസാൻ. ചിത്രം ചെയ്യുമ്പോൾ രൺവീറിന് ചില കമിറ്റമെന്റുകൾ ഉണ്ടായിരുന്നു. അതിനാൽ തന്നെ ചിത്രത്തിന്റെ ചില സീനുകളുടെ ചിത്രീകരണം പ്രതിസന്ധിയിലാവുകയായിരുന്നു. എന്നാൽ ആ രംഗങ്ങൾ തങ്ങൾ ഷൂട്ട് ചെയ്യും എന്നായിരുന്നു സഞ്ജയ് ലീലബൻ സാലിയ പറഞ്ഞത്. അതിനായുള്ള അദ്ദേഹത്തിന്റെ ചുവട് വെയ്പ്പ് തന്നെ ഞെട്ടിപ്പിക്കുകയായിരുന്നു.

രൺവീറായി അഭിനയിച്ചത് രണ്ട് രംഗങ്ങൾ
അദ്ദേഹം ആ കഥാപാത്രമാകാൻ തന്നോട് ആവശ്യപ്പെടുകയായിരുന്നു. അചുത്ത ദിവസം ഷൂട്ടിനായി സെറ്റിൽ എത്തിയപ്പോൾ രൺവീറിന്റെ ചലനങ്ങളും പെരുമാറ്റങ്ങളുമെല്ലാം ഓർത്തെടുക്കാൻ പറയുകയായിരുന്നു. രണ്ട് രംഗങ്ങളിലാണ് രൺവീറായി താൻ ആ ചിത്രത്തിൽ അഭിനയിച്ചതെന്നും മീസാൻ പറഞ്ഞു. ബൻസാലിയയുടെ അടുത്ത ചിത്രമായ മലാലിലൂടെ ബോളിവുഡിലേയ്ക്ക് നായകനായി അരങ്ങേറാൻ തയ്യാറെടുക്കുകയാണ് മീസൽ

വിവാദങ്ങളുടെ അകമ്പടി
വലിയ വിവാദങ്ങളുടെ അകമ്പടിയോടെയാണ് പദ്മാവദ് തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന്റെ പേര് തന്നെ തുടക്കത്തിൽ വലിയ പ്രശ്നങ്ങൾക്ക് ഇടയാക്കിയിരുന്നു. പദ്മാവതി എന്നുള്ള പേര് മാറ്റിയതിനു ശേഷമാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ചിത്രം പുറത്തു വരാൻ പ്രതിസന്ധികൾ ഉണ്ടായിരുന്നുവെങ്കിലും ഇതൊന്നും സിനിമയുടെ വിജയത്തെ ബാധിച്ചിരുന്നില്ല. തിയേറ്ററുകളിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു ചിത്രം. 2018 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു പദ്മാവദ്. ദീപിക പദുകോൺ, ഷാഹിദ് കപൂർ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ


Click it and Unblock the Notifications











