ശക്തിമാനായി വീണ്ടും മുകേഷ് ഖന്ന, പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത് മൂന്ന് ഭാഗങ്ങളായി...

തൊണ്ണൂറുകളിലെ കുട്ടികളുടെ സൂപ്പർ ഹീറോ ആയിരുന്നു ശക്തിമാൻ. അമാനുഷിക ശക്തിയായി എത്തിയ ശക്തിമാൻ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകായിരുന്നു. പമ്പര അവസാനിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകർക്കിടയിൽ ശക്തിമാൻ സൂപ്പർ ഹീറോ തന്നെയാണ്. ഒരു ഇടവേളയ്ക്ക് ശേഷം ശക്തിമാൻ വീണ്ടും തിരിച്ചെത്തുകയാണ്. എന്നാൽ ഇക്കുറി മിനിസ്ക്രീനിൽ അല്ലെന്ന് മാത്രം. ബിഗ് സ്ക്രീനിലാണ് ശക്തിമാൻ എത്തുന്നത്. ശക്തിമാനായി മിനിസ്‌ക്രീനിലെത്തിയ നടന്‍ മുകേഷ് ഖന്ന തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

mukesh kahnna

"ശക്തിമാൻ വീണ്ടും പുനർജനിക്കാൻ പോകുന്നു എന്ന് ലോകത്തെ അറിയിക്കാൻ സമയമായിരിക്കുന്നു സുഹൃത്തുക്കളെ , ശക്തിമാൻ 2 ഉടൻ തന്നെ പുറത്തിറങ്ങുമെന്ന് ഞാൻ ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ് . ഇത് ഒരു ടെലിവിഷൻ പരമ്പര ആയിട്ടായിരിക്കില്ല നിങ്ങളുടെ മുന്നിൽ എത്തുന്നത് . മറിച്ചു മൂന്ന് ഭാഗങ്ങൾ ഉള്ള തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമയായിട്ടായിരിക്കും എത്തുക ."

ചിത്രത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ കുറിപ്പ് ഇപ്രകാരമായിരുന്നു " ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പതുക്കെ പതുക്കെ നിങ്ങളെ അറിയിക്കുന്നതായിരിക്കും . ഇപ്പോൾ ഈ ചിത്രം നിർമ്മിക്കുവാനായി ഒരു വലിയ പ്രൊഡക്ഷൻ കമ്പനിയുമായി ധാരണ ആയി എന്ന് മാത്രമേ എനിക്കിപ്പോൾ പറയാൻ സാധിക്കൂ ". ചിത്രത്തിനെ കുറിച്ചുള്ള വിവരങ്ങൾ ക്രമേണേ അറിയിക്കുമെന്നും താരം ട്വീറ്റിൽ പറയുന്നു.

ഹൃതിക് റോഷന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ കൃഷിനേക്കാളും , ഷാരൂഖ് ഖാൻ നായകനായി എത്തിയ രാവൺ എന്ന ചിത്രത്തേക്കാളും ഒട്ടധികം മുൻപിൽ നിൽക്കുന്ന ഭ്രമാണ്ഡ ചിത്രമായിരിക്കും വരാൻ പോകുന്ന ശക്തിമാൻ എന്ന് മുകേഷ് ഖന്ന ഉറപ്പ് നൽകുന്നുണ്ട്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ശക്തിമാൻ ചിത്രത്തിനായി. 62 കാരനായ മുകേഷ് ഖന്നയുടെ വാക്കുകൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.

ശക്തിമാൻ സീരിസിൽ ഉള്ള ആദ്യ ചിത്രത്തിന്റെ ചിത്രീകരണം 2021 ൽ ആരംഭിക്കും എന്നുള്ളതിന്റെ റിപ്പോർട്ടുകളും അദ്ദേഹം പ്രേക്ഷകരുമായി പങ്കു വെച്ചു .ഇന്ത്യയിലെ ടെലിവിഷൻ പരമ്പരയുടെ ചരിത്രത്തിൽ ആദ്യമായി ഒരു അതിമാനുഷിക കഥാപാത്രത്തെ അവതരിപ്പിച്ച ടെലിവിഷൻ പരമ്പര കൂടി ആയിരുന്നു 1997 മുതൽ 2005 വരെ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തിരുന്ന ശക്തിമാൻ.

ലോക്ക് ഡൗൺ കാലത്ത് സീരിയലുകൾ നിർത്തിവെച്ച പശ്ചാത്തലത്തിൽ ശക്തിമാൻ ടെലികാസ്റ്റ് ചെയ്തിരുന്നു. പ്രേക്ഷകരുടെ നിരന്തരമായുള്ള അഭ്യർഥന മാനിച്ചായിരുന്നു ശക്തിമാൻ വീണ്ടും ടെലികാസ്റ്റ് ചെയ്തത്. ലോക്ക് ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടാൻ ശക്തിമാന് കഴിഞ്ഞിരുന്നു.

More from Filmibeat

Read more about: mukesh khanna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X