കൊറോണ ബാധ ; നടൻ നിക്കിന്റെ കാൽ മുറിച്ചുമാറ്റി, നടക്കുന്ന കാര്യത്തിൽ ആശങ്ക

മഹാമാരിയുടെ മുന്നിൽ ലോകം വിറച്ചു നിൽക്കുകയാണ്. മനുഷ്യ ബന്ധങ്ങൾ കൈയ്യകലത്തിനും അപ്പുറം മതി എന്നാണ് ലോകാരോഗ്യ സംഘടന ഉൾപ്പെടെ പറയുന്നത്.
ശാരീരിക അകലം പാലിക്കുന്നതിനോടൊപ്പം സമൂഹിക അടുപ്പം വേണമെന്നാണ് ലോകം ഒന്നടങ്കം മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം. രാജ്യങ്ങളെല്ലാം തന്നെ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് കനേഡിയൻ നടൻ നിക് കൊർഡെറോവിന്റെ കാൽ മുറിച്ചു മാറ്റി. വൈറസ് ബാധയെ തുടർന്നുണ്ടായ പ്രശ്നങ്ങളെ കുറിച്ചാണ് കാൽ നിക്കം ചെയ്തത്. ഇടത് കാലാണ് നീക്കം ചെയ്തിരിക്കുന്നത്.

nick

കാൽ നീക്കം ചെയ്ത വിവരം ഭാര്യ അമാൻ ക്ലൂട്ട്സാണ് വെളിപ്പെടുത്തിയത്. നിക്കിന്റെ കാലിൽ‌ രക്തം കട്ട പിടിച്ചതിനെ തുടർന്ന് ശനിയാഴ്ചയായിരുന്നു മുറിച്ചു മാറ്റിയത്. കഴിഞ്ഞ രണ്ടാഴ്ചയായി കൊറോണ വൈറസ് വ്യാപനത്തിനെ തുടർന്നാണ് ചികിത്സയിലായിരുന്നു താരം. അസുഖം രൂക്ഷമായതിനെ തുടർന്ന് ഐസിയുവിലായിരുന്നു താരം. കാലിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് കാൽപാദത്തിലേയ്ക്ക് രക്തയോട്ടമുണ്ടായിരുന്നില്ല. അതേസമയം ആന്റികൊയാ​ഗുലന്റ് നൽകിയിരുന്നുവെന്നും എന്നാൽ ആന്തരികമായി രക്തസാവ്രം ഉണ്ടായതിനെ തുടർന്ന് അത് നിർത്തിയെന്നും അമാൻഡ പറയുന്നു.

ഇതിനെ തുടർന്നായിരുന്നു കാൽ മുറിച്ച് മാറ്റിയത്. ശനിയാഴ്ച വൈകിട്ടാണ് ഓപ്പറേഷൻ നടന്നത്. ഭർത്താവ് ഇനി നടക്കുമോ എന്നുളള കാര്യം അറിയില്ലെന്ന് അമാൻഡ പറയുന്നു. നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിക്ക് ശ്വസിക്കുന്നത്. 41 കാരനായ താരത്തിന്റെ ഹൃദയത്തിലും ശ്വാസ കേശത്തിലും പ്രശ്നങ്ങളുണ്ടെന്ന് അമാൻഡ് കൂട്ടിച്ചേർത്തു.

സാമ്പത്തി പ്രതിസന്ധി നേരിടുന്നതിനെ തുടർന്ന് സുഹൃത്തുക്കളുടെ ഇടയിൽ ക്യാംപെയ്ൻ ആരംഭിച്ചിട്ടുണ്ട്. വീൽചെയറും മറ്റും വാങ്ങുന്നതിനും വേണ്ടിയാണിത്. മാർച്ച് 31 നാണ് നിക്കിനെ കൊറോണ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ലോസ് ആഞ്ജൽസിലെ ആശുപത്രിയിൽ ചികിത്സയിലാണ് താരം. നിക്കിന്റെ ചില സുഹൃത്തുക്കൾക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഭാര്യയും കുഞ്ഞും സുരക്ഷിതരാണ്. റോക്ക് ഓഫ് ഏജൻസിയിൽ അഭിനക്കവെയാണ് നടന് കൊറോണ പിടിപെടുന്നത്. ഹോളിവുഡ് സിനിമ മേഖലയെ കാര്യമായി തന്നെ കൊറോണ ബാധിച്ചിട്ടുണ്ട്. പല താരങ്ങളും ചികിത്സയിൽ കഴിയുകയാണ്.

രാഹുലിന് വഴിയൊരുക്കി സോണിയ... ഇനി തടസ്സങ്ങളില്ല, സീനിയേഴ്‌സ് ഔട്ട്, ആന്റണിക്കും ഇടമില്ല!!

Read more about: coronavirus hollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X