അച്ഛനെ അടിച്ചതിന് ഞാനവരുടെ മുഖത്തടിച്ചു; ഇന്നും അവർ ഇക്കാര്യം പറയും; ശർമിള ടാഗോറിനെക്കുറിച്ച് പ്രൊസൻജിത്ത്
ബംഗാളി സിനിമാ രംഗത്തെ പ്രമുഖ താരമാണ് പ്രൊസൻജിത്ത് ചാറ്റർജി. നടനും നിർമാതാവുമായ ഇദ്ദേഹം നിരവധി ശ്രദ്ധേയ സിനിമകൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചു. പ്രഗൽഭ ബോളിവുഡ് നടൻ ബിശ്വജിത്ത് ചാറ്റർജിയുടെ മകനാണ് പ്രൊസൻജിത്ത് ചാറ്റർജി. ബാലതാരമായാണ് ഇദ്ദേഹം സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. ദുടി പട്ട എന്ന സിനിമയിലൂടെ 1983 ലാണ് പ്രൊസൻജിത്ത് നായകനായി തുടക്കം കുറിക്കുന്നത്. നിരവധി ഹിറ്റ് ബംഗാളി സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചു. അമർ സംഗി എന്ന ചിത്രമാണ് കരിയറിൽ വഴിത്തിരിവാകുന്നത്. ചില ഹിന്ദി സിനിമകളിലും പ്രൊസൻജിത് അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ കുട്ടിക്കാലത്ത ഒരു ഓർമ പങ്കുവെക്കുകയാണ് നടൻ. കുട്ടിക്കാലത്ത് താൻ അക്കാലത്ത നായിക നടി ശർമിള ടാഗോറിന്റെ മുഖത്തടിച്ചതിനെക്കുറിച്ചാണ് പ്രൊസൻജിത്ത് ചാറ്റർജി സംസാരിച്ചത്. എനിക്ക് നാലോ അഞ്ചോ വയസാണ്. ഒരു ഇമോഷണൽ സീനിൽ എന്റെ പിതാവിനെ ശർമിള ആന്റി അടിക്കണം. ഈ സീൻ അഭിനയിക്കുന്നത് കണ്ട് തനിക്ക് ദേഷ്യം വന്നെന്ന് പ്രൊസൻജിത്ത് പറയുന്നു.

ലഞ്ച് ബ്രേക്കിന് ശർമിള ആന്റി എന്നെ മടിയിൽ ഇരുത്തി. ഞാൻ അവരുടെ മുഖത്തടിച്ചു. ഇന്നും അവരെ കാണുമ്പോൾ നിന്റെ അച്ഛനെ അടിച്ചതിന് നീ എന്നെ അടിച്ചെന്ന് പറയുമെന്നും പ്രൊസൻജിത്ത് ചിരിയോടെ ഓർത്തു. രണ്ട് സിനിമകളിലാണ് ശർമിള ടാഗോറും ബിശ്വജിത്ത് ചാറ്റർജിയും ഒരുമിച്ച് അഭിനയിച്ചത്. പ്രഭാതർ രംഗ് , യെഹ് രാത് ഫിർ നാ ആയേഗീ എന്നീ സിനിമകൾ ആണത്.
തന്റെ പുതിയ ചിത്രം അജോഗ്യൊയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. റിതുപർണ സെൻഗുപ്തയാണ് ചിത്രത്തിലെ നായിക. പ്രൊസൻജിത്തും റിതുപർണ സെൻഗുപ്തയും ഒരുമിച്ച് അഭിനയിക്കുന്ന 50ാമത്തെ സിനിമയാണിത്. ബംഗാളി സിനിമാ രംഗത്തെ ശ്രദ്ധേയ താര ജോഡിയാണ് ഇവർ. കൗശിക് ഗാംഗുലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നടി ഐശ്വര്യ റായ്ക്കൊപ്പമുള്ള അനുഭവവും പ്രൊസൻജിത്ത് ചാറ്റർജി പങ്കുവെക്കുന്നുണ്ട്. റിതുപർണഘോഷിന്റെ ചോക്കർ ബാലി എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഐശ്വര്യ റായ് വളരെ നല്ല വ്യക്തിയാണെന്നും ഇപ്പോഴും ഇടയ്ക്ക് കാണാറുണ്ടെന്നും പ്രൊസൻജിത്ത് പറഞ്ഞു. സെറ്റിൽ ലഭിക്കുന്ന ബംഗാളി ഭക്ഷണം ഐശ്വര്യ റായ്ക്ക് ഇഷ്ടമായിരുന്നെന്നും ഇദ്ദേഹം വ്യക്തമാക്കി.
നടി അർപിത പാൽ ആണ് പ്രൊസൻജിത്തിന്റെ ഭാര്യ. ഇരുവർക്കും ഒരു മകനുണ്ട്. അർപിതയ്ക്ക് മുമ്പ് രണ്ട് വിവാഹങ്ങൾ നടന്റെ ജീവിതത്തിൽ നടന്നു. ദേബശ്രീ റോയ്, അപർണ ഗുഹതകുർത എന്നിവരാണ് മുൻ ഭാര്യമാർ. അപർണയിൽ ഒരു മകനും ഇദ്ദേഹത്തിനുണ്ട്. 61 കാരനായ പ്രൊസൻജിത്ത് ഇന്നും മികച്ച സിനിമകളുമായി പ്രേക്ഷകർക്ക് മുമ്പിലെത്തുന്നു. നടൻ ബിശ്വജിത്ത് ചാറ്റർജിയുടെ മുൻ ഭാര്യ രത്ന ചാറ്റർജിയിൽ പിറന്ന മകനാണ് പ്രൊസൻജിത്ത് ചാറ്റർജി. പല്ലവി ചാറ്റർജി എന്ന സഹോദരിയും ഇദ്ദേഹത്തിനുണ്ട്.


Click it and Unblock the Notifications











