twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗോഡ്ഫാദര്‍ ഇല്ലങ്കിലും സിനിമയിലെത്താം; എന്നെ വിജയിപ്പിച്ചത് പ്രതിന്ധകള്‍; രാഹുല്‍ ദേവ്

    By Maneesha IK
    |

    ഗോഡ്ഫാദര്‍ ഇല്ലാതെ ബോളിവുഡില്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. സിനിമയിലെത്തിയവരൊക്കെ ഇന്നും ചെറിയ വേഷങ്ങളിലോ വളരെ പിന്നിലോ ആണ്. ബോളിവുഡിലെ താര പുത്രന്‍മാരും പുത്രികളും സിനിമയില്‍ വിലസുന്നു. കഴിവിനല്ല ഇവിടെ പ്രാധാന്യം, വ്യക്തികളുടെ പദവിക്കനുസരിച്ച് സ്ഥാനം ലഭിക്കുന്നത്. കാലങ്ങളായി ഇന്ത്യന്‍ സിനിമ ലോകത്ത് നെപ്പോട്ടിസം നിലനില്‍ക്കുന്നുണ്ടെങ്കിലും, ബോളിവുഡിലാണ് ഈ വിഷയം കൂടുതല്‍ ചര്‍ച്ച ആയിട്ടുളളത്. നിരവധി വേദികളില്‍ ഈ വിഷയം സ്ഥിരം ഉയര്‍ന്നുവരാറുണ്ട്. സിനിമ കുടുംബങ്ങളില്‍ നിന്ന് എത്തിയവര്‍ക്ക് മാത്രമേ സിനിമകളില്‍ വളര്‍ച്ചയുളള അല്ലാതെ വന്നവര്‍ക്ക് മാറ്റങ്ങളുണ്ടാകുന്നില്ലെന്നുമാണ് പൊതുവിലുളള വര്‍ത്തമാനം.

    എന്നാല്‍ ഇത്തരം വാദങ്ങളെ താന്‍ എതിര്‍ക്കുകയാണെന്ന് ബിഗ് ബോസ് പത്താമത് സീസണില്‍ പ്രത്യക്ഷപ്പെട്ട താരം നടന്‍ രാഹുല്‍ ദേവ് അടുത്തിടെ നടത്തിയ അഭിമുഖത്തില്‍ പറഞ്ഞത്. ബോളിവുഡില്‍ ഇന്ന് കാണുന്ന താരകുടുംബങ്ങള്‍ ഉണ്ടായത്, അതിലെ നായകന്‍മാരില്‍ നിന്നാണ്. നായകന്‍മാര്‍ക്കാര്‍ക്കും സിനിമ പശ്ചാത്തലങ്ങള്‍ ഉണ്ടായിട്ടില്ല. അവരെല്ലാം ബോളിവുഡിലേക്ക് എത്തിയതും, പല പശ്ചാത്തലത്തിലൂടെയാണ്. അവര്‍ക്ക് പരാജയങ്ങളെക്കാള്‍ നേട്ടങ്ങളാണ് ഉണ്ടായിട്ടുളളത്.നടന്‍മാരായ അമിതാഭ് ബച്ചന്‍, രാജോഷ് ഖന്ന, ധര്‍മേന്ദ്ര, അക്ഷയ്കുമാര്‍, ഷാരൂഖ് ഖാന്‍, ആമിര്‍ഖാന്‍, സല്‍മാന്‍ ഖാന്‍ അതിലല്‍ ചിലരാണ്. പലര്‍ക്കും പല കഥകളാണുളളത്. എന്നിട്ടും, അവര്‍ ബോളിവുഡില്‍ കഴിവ് തെളിയിച്ച്‌വരാണ്. അതുകൊണ്ടു തന്നെ ഈ വിഷയത്തെ സാമാന്യവല്‍ക്കരിച്ചു കൊണ്ട് സംസാരിക്കാന്‍ എനിക്ക് ഒരിക്കലും താല്‍പര്യമില്ലെന്ന നടന്‍ കൂട്ടി ചേര്‍ത്തു.

    Rahul Dev

    ദക്ഷിണേന്ത്യയിലെ സംവിധായകരുമായി അടുത്ത ബന്ധമാണ് നടന്‍ രാഹുല്‍ ദേവിന് ഉളളത്. അതിനാല്‍ നടന് അവരുടെ ഉളളില്‍ തനിക്കുളള സ്ഥാനം എങ്ങനെയാണെന്നും വിശദീകരിച്ചു.

    ഇവിടെയുളള പലരും തനിക്ക് നല്‍കുന്ന സപ്പോര്‍ട്ട് പലപ്പോഴും തന്റെ വളര്‍ച്ചയ്ക്ക് കൂടി സഹായമാകുന്നു. അതിനാല്‍ എന്റെ കഥാപാത്രങ്ങള്‍ അവരുടെ നിലനില്‍ക്കുന്നു. അത് എന്റെ യാത്രയെ വിജയകരമാക്കി.

    സിനിമയിലേക്ക് തിരിച്ചെത്താന്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നുവെന്ന് അടുത്തിടെ രാഹുല്‍ തുറന്ന് പറഞ്ഞിരുന്നു. വര്‍ഷങ്ങളോളം സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടും ജോലിസാധ്യത കുറവായതിനാലാണ് ബിഗ് ബോസ് 10ലെ റിയാലിറ്റി ഷോയില്‍ പങ്കെടുക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

    ഇത്രയും കാലം ജോലി ചെയ്തിട്ടും തനിക്ക് അവസരങ്ങള്‍ കിട്ടിയില്ല. പല വഴികളില്‍ മാറി ചിന്തിച്ചു കൊണ്ട് മുന്നോട്ട് പോയി. നടനില്‍ നിന്ന് , സംരഭകനാകാനായി ശ്രമിച്ചു. അപ്പോഴും ഞാന്‍ നേരിട്ടത് വെല്ലുവിളികള്‍ മാത്രം. ഒടുവില്‍ മകനെ പഠിക്കാന്‍ പറഞ്ഞുവിട്ട് നടന്‍ അഭിനയത്തിലേക്ക് തിരിച്ചു വരാന്‍ ശ്രമിച്ചു. ഔര്‍ ഫിര്‍ ആപ് സോചിയേ, ഇത്‌നാ കാം കര്‍ണേ കെ ബാദ് ഭി ബിഗ് ബോസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

    സിനിമകള്‍ ലഭിക്കാതെ വന്നപ്പോള്‍ എനിക്കുണ്ടായിരുന്ന അവസ്ഥ വളരെ മോശമായിരുന്നു. അതാണ് എന്നെ ബിഗ് ബോസ് പത്താം സീസണില്‍ പങ്കാളിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലാണ് രാഹുല്‍ ദേവ് പ്രത്യക്ഷപ്പെട്ടത്.

    മോഡലിംങ്ങിലും, അഭിനയത്തിനും പുറമെ ടെലിവിഷന്‍ ഷോ ആയ ബിഗ് ബോസ് സീസണ്‍ 10-ല്‍ ഭാഗമായി. ദേവോന്‍ കേ ദേവ് മഹാദേവ് എന്ന ടിവി ഷോയിലും അദ്ദേഹം എത്തി. കിച്ച സുദീപിനൊപ്പം കന്നഡ ചിത്രമായ കബ്സയിലാണ് രാഹുല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഉപേന്ദ്ര, ശ്രിയ ശരണ്‍ എന്നിവരും ചിത്രത്തില്‍ ഭാഗമായി എത്തുന്നുണ്ട്.

    Read more about: Rahul Dev
    English summary
    000
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X