'ജാൻവി ആത്മവിശ്വാസമുള്ള പെൺകുട്ടി, ശ്രീദേവി അന്തർമുഖ, ഞാനും ശ്രീദേവിയും തമ്മിൽ സാമ്യതകളുണ്ട്'; രാഹുൽ ഖന്ന!

താൻ ഇൻസ്റ്റ​ഗ്രാമിൽ നിരന്തരമായി ഫോളോ ചെയ്യുന്ന വ്യക്തി നടൻ രാഹുൽ ഖന്നയാണെന്നാണ് അടുത്തിട നടി ജാൻവി കപൂർ വെളിപ്പെടുത്തിയത്. ജാൻവിയുടെ തുറന്ന് പറച്ചിന് ശേഷം നടൻ രാഹുൽ ഖന്ന പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ്.

ജാൻവി കപൂർ വളരെ സ്വീറ്റും ആത്മവിശ്വാസവുമുള്ള പെൺകുട്ടിയാണെന്നാണ് രാഹുൽ പറഞ്ഞത്. ജാൻവിയുടെ അമ്മ അന്തരിച്ച നടി ശ്രീദേവിയെക്കുറിച്ചും രാഹുൽ സംസാരിച്ചു. കൂടാതെ അവർ ക്ലാസിക്ക് ഇൻട്രോവേർട്ടാണ് എന്നും രാഹുൽ വിശേഷിപ്പിച്ചു.

actor Rahul Khanna, actor Rahul Khanna janhvi, actor Rahul Khanna sridevi, നടൻ രാഹുൽ ഖന്ന, നടൻ രാഹുൽ ഖന്ന ജാൻവി, നടൻ രാഹുൽ ഖന്ന ശ്രീദേവി

പലപ്പോഴായി പിതാവ് വിനോദ് ഖന്നയ്ക്കൊപ്പം ശ്രീദേവി അഭിനയിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും അതിന്റെ ഓർമകളും രാഹുൽ പങ്കുവെച്ചു. 'ഞാൻ നിരന്തരമായി നടൻ രാഹുലിനെ സോഷ്യൽമീഡിയയിൽ ഫോളോ ചെയ്യാറുണ്ട്.'

'അദ്ദേഹത്തിന് കാണുമ്പോൾ നല്ലൊരു വൈബാണ് ലഭിക്കുന്നത് മാത്രമല്ല അദ്ദേഹം വളരെ ഹോട്ടാണ്' എന്നാണ് ജാൻവി കരൺ ജോഹറുമായുള്ള സംഭാഷണത്തിനിടെ പറഞ്ഞത്. സംഭാഷണം വൈറലായതോടെയാണ് രാഹുൽ ഖന്ന പ്രതികരിച്ചത്. 'ഞാൻ യഥാർഥത്തിൽ ഷോ കണ്ടിട്ടില്ല.'

'പക്ഷെ ജാൻവിയുടെ വീഡിയോ കണ്ടിരുന്നു. ഞാൻ അവളെ ഇതുവരെ കണ്ടിട്ടില്ല. പക്ഷേ അവളുടെ പിതാവിനെ ബോണി കപൂറിനെ എനിക്ക് നന്നായി അറിയാം. വർഷങ്ങൾക്ക് മുമ്പ് ഒരു സിനിമയുടെ സെറ്റിൽ വെച്ച് എന്റെ അച്ഛൻ വിനോദ് ഖന്നയുടെ കൂടെ അവളുടെ അമ്മ ശ്രീദേവി അഭിനയിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ശ്രീദേവി ഒര ക്ലാസിക് ഇൻട്രോവേർട്ട് ആയ വ്യക്തിയായിരുന്നു.'

actor Rahul Khanna, actor Rahul Khanna janhvi, actor Rahul Khanna sridevi, നടൻ രാഹുൽ ഖന്ന, നടൻ രാഹുൽ ഖന്ന ജാൻവി, നടൻ രാഹുൽ ഖന്ന ശ്രീദേവി

'ഞാനും ഒരു അന്തർമുഖനായതിനാൽ അവരുമായി പെട്ടന്ന് എനിക്ക് എന്നെ കൂട്ടിച്ചേർക്കാൻ പറ്റും. അവർ ഇപ്പോൾ എവിടെയായിരുന്നാലും ജാൻവിയെക്കുറിച്ച് അഭിമാനിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്തൊരു ആത്മവിശ്വാസവുമുള്ള പെൺകുട്ടിയായി ജാൻ‌വി മാറിയിരിക്കുന്നു' രാഹുൽ ഖന്ന പറയുന്നു.

ജമീൻ, പത്തർ കേ ഇൻസാൻ, ഗരജ്‌ന, ഫാരിഷ്‌തേ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രീദേവിയും വിനോദും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. രാഹുലിനെ സോഷ്യൽമീഡിയയിൽ പിന്തുടരുന്നുണ്ടെന്ന് ജാൻവി വെളിപ്പെടുത്തി കുറച്ച് ദിവസങ്ങൾക്ക് ശേഷം അദ്ദേഹം തന്റെ നഗ്നചിത്രം പോസ്റ്റ് ചെയ്തിരുന്നു.

ചിത്രത്തിൽ ന​ഗ്നനായ രാ​ഹുൽ മടിയിൽ തലയണയുമായി ഒരു സോഫയിൽ ഇരിക്കുന്നതാണ് കാണാൻ സാധിക്കുക. ചിത്രം വൈറലായിരുന്നു. 2019ൽ പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സ് വെബ് സീരിസായ ലീലയിലാണ് രാഹുൽ അവസാനമായി അഭിനയിച്ചത്. അതിൽ ഹുമ ഖുറേഷിയും അഭിനയിച്ചിരുന്നു. ദീപ മേത്ത, ശങ്കർ രാമൻ, പവൻ കുമാർ എന്നിവർ ചേർന്നാണ് ആ സീരിസ് സംവിധാനം ചെയ്തത്.

Read more about: jhanvi kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X