പ്രസവത്തെ തുടര്‍ന്ന് നടിയായ ഭാര്യ മരിച്ചു! അഭയമായി വന്ന നടി രേഖ സുഹൃത്ത് മാത്രമായിരുന്നില്ലെന്ന് രാജ് ബബ്ബര്‍
ഇന്ത്യന്‍ സിനിമാ നടനും അതിലുപരി രാഷ്ട്രീയക്കാരനുമായിരുന്നു രാജ് ബബ്ബര്‍. കൂടുതല്‍ വില്ലന്‍ വേഷങ്ങളിലൂടെയാണ് നടന്‍ ശ്രദ്ധേയനാവുന്നത്. 1977 മുതല്‍ സിനിമയിലേക്ക് എത്തിയ താരം പിന്നീട് പ്രശസ്തിയിലേക്ക് എത്തുകയായിരുന്നു. ഇതിനിടെ വിവാഹവും കഴിച്ചു. ആദ്യ ഭാര്യയുമായിട്ടുള്ള ബന്ധം നിലനില്‍ക്കുമ്പോള്‍ തന്നെ നടന്‍ മറ്റൊരു റിലേഷന്‍ഷിപ്പിലേക്കും പോയി.
അത്തരത്തില്‍ രാജ് ബബ്ബറിനെ കുറിച്ചുള്ള രസകരമായ കഥകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നടി സ്മിത പാട്ടീലിനെ വിവാഹം കഴിച്ചതിന് ശേഷം അദ്ദേഹം നടി രേഖയുമായിട്ടും പ്രണയത്തിലായിരുന്നു. അമിതാഭ് ബച്ചന്‍ അടക്കമുള്ളവരെ പ്രണയിച്ച രേഖയുടെ പ്രണയകഥയില്‍ രാജ് ബബ്ബറും ഉണ്ടായി. വിശദമായി വായിക്കാം..

1977-ല്‍ കിസ്സ കുര്‍സി കാ എന്ന ചിത്രത്തിലൂടെയാണ് രാജ് ബബ്ബര്‍ അഭിനയ ജീവിതം ആരംഭിക്കുന്നത്. 'ഇന്‍സാഫ് കാ തരാസു' എന്ന ചിത്രത്തിലെ അഭിനയ മികവ് കൊണ്ടാണ് താരം എല്ലാവരെയും അമ്പരപ്പിച്ചത്. സിനിമയില്‍ സജീവമാകുന്നതിനും മുന്‍പ് 1975 ലാണ് രാജ് ആദ്യം വിവാഹിതനാവുന്നത്. നാദിറ സഹീറിനെ വിവാഹം കഴിച്ച നടന് ഈ ബന്ധത്തില്‍ ജൂഹി ബബ്ബര്‍, ആര്യ ബബ്ബര്‍ എന്നീ രണ്ട് കുട്ടികളും ജനിച്ചു.
പിന്നീട് ഒരു സിനിമാ സെറ്റില്‍ വച്ചാണ് രാജ് ആദ്യമായി സ്മിതാ പാട്ടീലിനെ കാണുന്നത്. നടിയുടെ സൗന്ദര്യത്തില്‍ അമ്പരന്ന് പോയ താരം അവരുമായി വളരെ പെട്ടെന്ന് പ്രണയത്തിലായി. എല്ലാ സാമൂഹിക മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ടാണ് അന്ന് രാജ് സ്മിതയെ വിവാഹം കഴിക്കുന്നത്.
പ്രസവത്തെ തുടര്‍ന്ന് 1986 ല്‍ സ്മിത പാട്ടീല്‍ അന്തരിച്ചു. ഈ സമയത്ത് നടി രേഖയുടെ അടുത്താണ് രാജ് ആശ്വാസം കണ്ടെത്തിയത്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. എങ്കിലും പിന്നീട് വേര്‍പിരിയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. രേഖ ഒരിക്കലും രാജുമായിട്ടുള്ള പ്രണയത്തെ കുറിച്ച് തുറന്ന് സമ്മതിച്ചിട്ടില്ല. എന്നാല്‍ മുന്‍പൊരു അഭിമുഖത്തില്‍ രേഖയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് രാജ് തുറന്ന് സംസാരിച്ചിരുന്നു.
'രേഖയുമായിട്ടുള്ള ബന്ധം എന്നെ ഒരു വിധത്തില്‍ സഹായിച്ചിരുന്നു എന്നാണ് നടന്‍ പറഞ്ഞത്. ചില സാഹചര്യങ്ങള്‍ കാരണം ഞങ്ങള്‍ ഒരുമിച്ച് പോവുകയായിരുന്നു. എന്നാല്‍ പിന്നീട് രേഖ ഈ ബന്ധത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് പോവുകയായിരുന്നു. തങ്ങളുടെ ബന്ധം തീവ്രമായിരുന്നില്ലെങ്കിലും അവര്‍ തീര്‍ച്ചയായും 'വെറും സുഹൃത്തുക്കള്‍' ആയിരുന്നില്ലെന്ന കാര്യം നടന്‍ വ്യക്തമാക്കുകയാണ്.

'സ്മിതയുമായി ഉണ്ടായിരുന്നത് പോലെ എനിക്ക് രേഖയുമായി ബന്ധമില്ലായിരുന്നു. അങ്ങനൊരു തീവ്രത അവിടെ ഉണ്ടായിരുന്നില്ല. അതേ സമയം ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു എന്നും എനിക്ക് പറയാനാവില്ല. രേഖയുമായുള്ള ബന്ധം തനിക്ക് പുതിയ ജീവിതം നല്‍കിയെന്നുമാണ് അന്ന് മുന്‍പ് നടന്‍ പങ്കുവെച്ചിരുന്നത്.
സ്മിതാ പാട്ടീലിന്റെ 34-ാം ചരമവാര്‍ഷികത്തില്‍ രാജ് ബബ്ബര്‍ അവര്‍ക്കായി ഹൃദയസ്പര്‍ശിയായ ഒരു പോസ്റ്റ് പങ്കിട്ടത് ശ്രദ്ധേയമായിരുന്നു. 'നീ ഞങ്ങളെ വിട്ടുപോകുമ്പോള്‍ നിനക്ക് 31 വയസ്സായിരുന്നു. നീ നടന്നുപോയ ഓര്‍മ്മകളുടെ ചെറിയ പാത, നിന്റെ അഭാവം വിശ്വസിക്കാന്‍ പറ്റാത്ത തരത്തില്‍ ഒട്ടനവധി മായാത്ത ഇംപ്രഷനുകള്‍ ഇവിടെ ഇന്നും അവശേഷിച്ചിട്ടുണ്ട്.
വളരെ കുറച്ച് കാലമേ ഉണ്ടായിരുന്നുള്ളു എങ്കിലും നിന്നെ കുറിച്ച് പറയാനും നിന്നെ ഓര്‍മ്മിക്കാനും ധാരാളം കാര്യങ്ങളുണ്ട്. തിടുക്കപ്പെട്ട് കൊണ്ടുള്ള നിന്റെ പിന്‍വാങ്ങാല്‍ എല്ലായിപ്പോഴും വിശദീകരിക്കാന്‍ സാധിക്കാതെ തുടരുമെന്നും നടന്‍ പറയുന്നു. അതേ സമയം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലും സ്മിതയെ കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു.
'സ്മിത എന്നെ വിട്ട് എന്നെന്നേക്കുമായി പോയി. അവളുടെ മരണം എന്നെ വേദനിപ്പിച്ചു. പക്ഷേ എന്റെ പ്രശ്നങ്ങള്‍ എന്നെ ആശ്രയിക്കുന്നവരുടെ ജീവിതത്തെ ബാധിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ആ സമയത്ത് ഞാനെന്റെ ജോലിയിലാണ് അഭയം തേടിയത്. പക്ഷേ ആ മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുത്തു', എന്നും രാജ് ബബ്ബര്‍ പറയുന്നു.


Click it and Unblock the Notifications