ദീപികയെ വഞ്ചിച്ചിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച് രൺബീർ, ഇത്രയ്ക്ക് പാവമോ,വെളിപ്പെടുത്തലുമായി നടൻ
ബോളിവുഡിൽ ഏറ്റവും കൂടുതൽ ചർച്ചയായ പ്രണയമായിരുന്നു നടൻ രൺബീർ കപൂറിന്റെയും നടി ദീപിക പദുകോണിന്റേയും. തെന്നിന്ത്യയിൽ താരങ്ങൾ സജീവമല്ലെങ്കിലും ഇവർക്ക് സൗത്തിലും കൈനിറയെ ആരാധകരുണ്ട്. ഇന്ത്യൻ സിനിമാ ലോകം ഒന്നടങ്കം ഇവരുടെ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു. എന്നാൽ എല്ലാവരേയും ഞെട്ടിച്ചു കെണ്ട് താരങ്ങൾ വേർപിരിയുകയായിരുന്നു. ഇന്നും ബ്രേക്കപ്പിന്റെ കാരണം വ്യക്തമല്ല. പ്രണയം വിവാഹത്തിൽ വരെ എത്തി നിൽക്കുമ്പോഴായിരുന്നു താരങ്ങൾ വേർപിരിയുന്നത്.
രൺബീറുമായുളള ബ്രേക്കപ്പ് ദീപികയെ വല്ലാതെ തളർത്തിയിരുന്നു. ഇതിൽ നിന്ന് പുറത്ത് വരാൻ നടി കുറച്ച് സമയം എടുത്തിരുന്നു. ബ്രേക്കപ്പിന് ശേഷം നടി കരിയറിൽ കൂടുതൽ ശ്രദ്ധ കൊടുക്കുകയായിരുന്നു. ബോളിവുഡിൽ സ്വന്തമായൊരും പേര് നേടിയെടുക്കാൻ ദീപികയ്ക്ക് കഴിഞ്ഞിരുന്നു. വേർപിരിയലിന് ശേഷവും രൺബീറുമായി സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്നു. സാധാരണ ബോളിവുഡിൽ പ്രണയ തകർച്ചയ്ക്ക് ശേഷം താരങ്ങൾ പരസ്പരം മുഖം കൊടുക്കാറില്ല. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യാസമായിരുന്നു ദീപികയും രൺബീറും. പ്രണയ തകർച്ചയ്ക്ക് ശേഷം ഇരുവരും സിനിമയിലും പൊതുവേദിയിലും ഒന്നിച്ച് പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു.

ബോളിവുഡിലെ ഹിറ്റ് ജോഡികളാണ് രൺബീറും ദീപികയും. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം വൻ വിജയമാണ്. താരങ്ങളുടെ പഴയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിലും ബോളിവുഡ് കോളങ്ങളിലും ചർച്ച വിഷയമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ദീിപികയെ കുറിച്ച് രൺബീർ കപൂർ പറഞ്ഞ വാക്കുകളാണ്. താൻ ദീപികയെ പറ്റിച്ചിട്ടുണ്ടെന്നാണ് നടൻ പറയുന്നത്. ഒരു അഭിമുഖത്തിനിടയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ദീപികയെ പറ്റിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു നടന്റെ മറുപടി. അതെ എന്നായിരുന്നു മറുപടി നൽകിയത്. ദീപികയുടെ പക്വതയില്ലായ്മയും നിഷ്കളങ്കതയും പ്രയോജനപ്പെടുത്തി താൻ വഞ്ചിച്ചിട്ടുണ്ടെന്നാണ് രൺബീർ പറയുന്നത്. ദീപികയുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് രൺബീർ നടി കത്രീന കൈഫുമായി അടുക്കുന്നത്. ഇവരുടെ ബ്രേക്കപ്പിനെ കാരണം കത്രീനയാണെന്നും അന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. രൺബീറും കത്രീനയുമായുള്ള ബന്ധവും കുറെ നാൾ നീണ്ടു നിന്നിരുന്നു. ഇതും വിവാഹം വരെ എത്തിയിരുന്നു. എന്നാൽ താരങ്ങളും പിരിയുകയായിരുന്നു. ഇപ്പോൾ നടി ആലിയയുമായി പ്രണയത്തിലാണ് രൺബീർ. കല്യാണം ഉറപ്പിച്ചിട്ടുണ്ട്, അടുത്ത വർഷത്തോടെ ഉണ്ടാകുമെന്നാണ് സൂചന.

രൺബീറുമായുള്ള പ്രണയ തർച്ചയ്ക്ക് ശേഷമാണ് ദീപികയും രൺവീറും തമ്മിൽ അടുക്കുന്നതും പ്രണയത്തിലാവുന്നതും. ബോളിവുഡ് അംഗീകരിച്ച പ്രണയം ആയിരുന്നു ഇവരുടേത്. ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ താരങ്ങളെ ചുറ്റിപ്പറ്റി നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ വവാഹത്തിന് മുൻപ് ഇരുവരും തങ്ങളുടെ പ്രണയം അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു 2018 ൽ ഇരുവരും വിവാഹിതരാവുന്നത്. കല്യാണത്തിന് ശേഷമാണ് പ്രണയകഥ പുറത്ത് വരുന്നത്. ദീപികയുടെ മറുപടിക്കായി കാത്തിരിക്കുകയായിരുന്നു എന്നാണ് വിവാഹത്തിന് ശേഷം രൺവീർ ഒരു അഭിമുഖത്തിൽ പറഞ്ഞത്. താൻ സാധാരണ ഭാര്യയെ പോലെയാണെന്നും രൺവീറും തന്നെ അങ്ങനെയാണ് കാണുന്നതെന്നും ദീപിക ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു,
Recommended Video

വിവാഹത്തിന് ശേഷവും സിനിമയിൽ സജീവമാണ് ദീപിക. ചെറിയ ഇടവേളയ്ക്ക് ശേഷം താരങ്ങൾ ഒന്നിച്ചെത്തുന്ന ചിത്രമാണ് 83. ക്രിക്കറ്റ് താരം കപിൽ ദേവിന്റെ ജീവിതം പറയുന്ന ചിത്രത്തിൽ കപിലായിട്ടാണ് രൺവീർ എത്തുന്നത്. ഭാര്യ കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത് .വിവാഹശേഷം താരങ്ങൾ ഒന്നിച്ച് എത്തുന്ന ആദ്യത്തെ ചിത്രമാണിത്. സിനിമ റിലീസിനായി ഒരുങ്ങുമ്പോഴായിരുന്നു രാജ്യത്തെ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്. ഇതിനെ തുടർന്ന് റിലീസ് നീട്ടുവെച്ചിരിക്കുകയാണ്. താരങ്ങൾ തങ്ങളുടെ ജോലിയിൽ സജീവമായിട്ടുണ്ട്. ബിഗ് ബജറ്റ് ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.


Click it and Unblock the Notifications