twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാനൊരു കമ്മ്യൂണിസ്റ്റ്ക്കാരനാണ്; പക്ഷേ അതൊന്നും ആരോടും പറയാന്‍ പറ്റാത്ത അവസ്ഥയാണ്; സെയ്ഫ് അലി ഖാന്‍

    By Maneesha IK
    |

    പട്ടൗഡിയിലെ നവാബ് എന്നറിയപ്പെടുന്ന ബോളിവുഡ് താരമാണ് സെയ്ഫ് അലി ഖാന്‍. 1993-ല് പറമ്പറ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത് . മുപ്പത് വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചു. ഓംകാര, റേസ് 2, തഷാന്‍, ദില്‍ ചാഹ്താ ഹേ, കുര്‍ബാന്‍ എന്നിങ്ങനെ നീളുന്ന സിനിമകളുടെ ലിസ്റ്റ്.

    വ്യത്യസ്ത നിറഞ്ഞ കഥാപാത്രങ്ങളില്‍ നായകനായും, വില്ലനായും, കൊമേഡിയനായും നിരവധി ചിത്രങ്ങളില്‍ അദ്ദേഹം എത്തി. 'ദില്‍ ചാഹ്താ ഹേയിലെ സമീര്‍ മുല്‍ചന്ദാനി എന്ന സെയ്ഫ് അലി ഖാന്റെ കഥാപാത്രം പ്രേക്ഷക മനസ്സുകളില്‍ ഇന്നും സദസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്നു. അതേസമയം ഓംകാര, തന്‍ഹാജി എന്നീ ചിത്രങ്ങളിലെ നെഗറ്റീവ് വേഷങ്ങളിലൂടെയും താരം നമ്മെ അമ്പരപ്പിച്ചു. റേസ്, റേസ് 2 എന്നീ ചിത്രങ്ങളിലൂടെ നടന്‍ ്താന്‍ ആക്ഷന്‍ ഹീറോയാണെന്നും തെളിയിച്ചു.

    Saif Ali Khan

    ഇതിന് പുറമെ ,സെയ്ഫ് അലി ഖാന്‍ ഒടിടി പ്ലാറ്റ് ഫോമുകളിലേക്കും അരേങ്ങേറ്റം കുറിച്ചു. നെറ്റ്ഫ്ലിക്സ് ഒറിജിനല്‍ സേക്രഡ് ഗെയിംസില്‍ പ്രശ്നക്കാരനായ പോലീസുകാരന്റെ വേഷത്തിലെത്തിയ താരം പ്രേക്ഷകരില്‍ നിന്ന് വന്‍ കൈയ്യടികള്‍ സ്വന്തമാക്കി. കൂടാതെ, താണ്ഡവ എന്ന വെബ് സിരീസിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ ഇതാ, താരം പുതിയ ചിത്രമായ വിക്രം വേദയുടെ പ്രമോഷന്റെ തിരക്കിലാണ്. ശക്തമായ കഥാപാത്ര അവതരണത്തിലൂടെ എത്തുന്ന നടന്‍ തന്റെ രാഷ്്ട്രീയ നിലപാട് തുറന്നു പറഞ്ഞതോടെ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. നടന്റ വാക്കുകളിങ്ങനെ,

    ഒരു ഇടതുപക്ഷക്കാരനായ തനിക്ക, ഇക്കാലത്ത് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയാണ്-സെയ്ഫ് അലി ഖാന്‍ പറഞ്ഞു.

    ഏതൊരാള്‍ക്കും അവരുടെതായ കാഴ്ച്ചപ്പാടുകളും, ചിന്താഗതികളും ഉണ്ടാകും. അതിപ്പോള്‍ രാഷ്ട്രീയത്തിലായാും, വ്യക്തി ജീവിതത്തിലായാലും. അത് തുറന്ന പറയാന്‍ ഒരു അവസരം ലഭിക്കുന്നില്ലെങ്കില്‍ പിന്നെ ജീവിക്കുന്നു എന്നതില്‍ കാര്യമില്ല. വിക്രം വേദ എന്ന ചിത്രത്തിലെ നടന്റെ കഥാപാത്രത്തിന്റെ അവതരണം തന്റെ വ്യക്തി ജീവിതത്തിലെ കാഴ്ച്ചപാടുകളോട് വിപരീതമാണ്. ചിത്രത്തിലെ വ്യാജ ഏറ്റുമുട്ടല്‍ രംഗങ്ങളെല്ലാം തന്റെ ലിബറല്‍ ചിന്താഗതിക്ക് ഇണങ്ങുന്നത് അല്ലെന്ന് സെയഫ് അലി ഖാന്‍ വ്യക്തമാക്കി.

    ചിത്രത്തില്‍ എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റായി സെയ്ഫ് അലി ഖാന്‍ എത്തുന്നത്. നടന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തിലൂടെയാണ് സഞ്ചരിക്കുന്നത്. യഥാര്‍ത്ഥില്‍ താന്‍ നല്ല മനുഷ്യനാണെന്നും, കഥാപാത്രത്തില്‍ നിന്ന് ഒരു പാട് വ്യത്യസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    തെറ്റ് ചെയ്തവരെ ശിക്ഷിക്കാം, പക്ഷേ അവരെ തൂക്കി കൊല്ലുക എന്ന നടപടിയോട് യോജിക്കുന്നില്ലെന്ന് താരം പറഞ്ഞു.

    സെയ്ഫ് അലി ഖാന്‍ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായി എത്തുന്ന ചിത്രത്തില്‍ നടന്‍ ഹൃത്വിക്ക് റോഷന്‍ ഗ്യങ്ങസ്റ്റര്‍ റോളിലാണ് എത്തുത്. കൂടാതെ രാധിക ആപ്തെ, രോഹിത് സറഫ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുഷ്‌കറും ഗായത്രിയും. ഗുല്‍ഷന്‍ കുമാര്‍, ടി-സീരീസ് ഫിലിംസ്, റിലയന്‍സ് എന്റര്‍ടൈന്‍മെന്റ് എന്നിവരോടൊപ്പം ഫ്രൈഡേ ഫിലിം വര്‍ക്ക്‌സ്, സ്റ്റുഡിയോ പ്രൊഡക്ഷന്‍ നുമായി സഹകരിച്ചാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

    2002-ല് പുറത്തിറങ്ങിയ 'നാ തും ജാനോ ന ഹം' എന്ന ചിത്രത്തിന് ശേഷം ഇതാദ്യമായാണ് നടന്‍മാരായ സെയ്ഫ് അലി ഖാനും ഹൃത്വിക്ക് റോഷനും ഒന്നിക്കുന്നത്. ഹൃത്വിക്കിനൊപ്പം പ്രവര്‍ത്തിക്കാന്‍ എന്റെ ആഗ്രഹമായിരുന്നുവെന്ന് താരം പറഞ്ഞു.

    2017 -ല് റിലീസായ തമിഴ് ഹിറ്റ് ചിത്രമായ വിക്രം വേദയുടെ ഹിന്ദി റീമേക്കാണ് ചിത്രം. ആര്‍ മാധവനും വിജയ് സേതുപതിയും ആയിരുന്നു ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍.

    Read more about: saif ali khan
    English summary
    .Read In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X