സല്ലുവിന്റെ ആ ആഗ്രഹം സഫലമാകുന്നു!! അച്ഛനാകാനുള്ള തയ്യാറെടുപ്പില്‍ താരം...
ബോളുവുഡ് താരം സൽമാൻഖാന്റെ വിവാഹ ചർച്ച തുടങ്ങിയിട്ട് നളുകളായി. വിവാഹത്തെ കുറിച്ചുളള പുതിയ കഥകൾ പ്രചരിക്കുകയല്ലാതെ പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടായിട്ടില്ല. വിവാഹത്തെ കുറിച്ചുളള പല തീയതികൾ പുറത്തു വന്നിരുന്നു. എന്നാൽ അതൊക്കെ താരം തന്നെ നിഷേധിച്ചിട്ടുമുണ്ട്. ബോളിവുഡിൽ ഒരു കാലത്തെ ഗോസിപ്പ് കോളത്തിലെ സ്ഥിര സാന്നിധ്യമായിരുന്നു സൽമാൻ. ഭൂരിഭാഗം താര സുന്ദരിമാരുടെ പേരുകൾ സല്ലുവിന്റെ ഗേൾഫ്രണ്ട് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു.

എന്നാൽ ഇപ്പോൾ ബോളിവുഡിൽ നിന്ന് പുതിയ വാർത്തയാണ് പുറത്തു വരുന്നത്. ബോളുവുഡിലെ മസിൽ മാൻ സൽമാൻഖാൻ അച്ഛനാകാനുള്ള തയ്യാറെടുപ്പിലാണത്രേ.. കല്യാണ കളിക്കാതെ വാടര ഗർഭധാരണത്തിലൂടെയാണ് സല്ലു അച്ഛനാകാൻ പോകുന്നത്. സല്ലുവിന് കുഞ്ഞുങ്ങളോടുള്ള ഇഷ്ടത്തെ കുറിച്ച് ബോളിവുഡിൽ പാട്ടാണ്. വിവാഹം കഴിക്കുന്നെങ്കിൽ അതിന്റെ പ്രധാന ഉദ്ദ്യേശം കുഞ്ഞുങ്ങൾക്ക് വേണ്ടിയാണെന്ന് താരം തന്നെ മുൻപ് വെളിപ്പെടുത്തിയിരുന്നു.
ബോളിവുഡിൽ തകൃതിയിൽ തരത്തിനുള്ള പെണ്ണ് അന്വേഷണം നടക്കുമ്പോൾ ഇപ്പോഴും വിവാഹത്തിന് തയ്യാറായിട്ടില്ലെന്നാണ് സൽമാന്റെ വാദം. ബോളിവുഡിൽ വാടക ഗർഭത്തിലൂടെ താരങ്ങൾ കുഞ്ഞുങ്ങളെ സ്വന്തമാക്കാറുണ്ട്. . ഈ അടുത്ത കാലത്ത് നിർമ്മാതാവ് എക്ത കപൂർ ഇത്തരത്തിലൂടെ ഒരു കുഞ്ഞിന്റെ അമ്മയായിരുന്നു. കരൺ ജോഹർ, ഷാരൂഖ് ഖാൻ, സണ്ണി ലിയോൺ എന്നിവരും വാടക ഗർഭധാരണത്തിലൂടെയാണ് കുഞ്ഞുങ്ങളെ സ്വന്തമാക്കിയത്. ഇപ്പോഴിത അവരുടെ പാത പിന്തുടരുകയാണ് സൽമാനും. 2019 സല്ലുവിന് മികച്ച വർഷമായിരിക്കം. ഭാരത്, ദബാങ്ങ് 3 എന്നിവയാണ് ഏറ്റവും പുതിയ ചിത്രങ്ങൾ. കത്രീനയാണ് ചിത്രങ്ങളിലെ നായിക


Click it and Unblock the Notifications