സല്‍മാന്റെ സഹോദരിയുടെ വിവാഹമോചനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
കഴിഞ്ഞ നവംബറിലായിരുന്നു സല്‍മാന്റെ രാഖി സഹോദരിയായ ശ്വേതയുടെയും പുള്‍കിത് സമ്രാട്ടിന്റെയും വിവാഹം നടന്നത്. എന്നാല്‍ ഒരു വര്‍ഷം തികയും മുമ്പേ ഇരുവരും വിവാഹാമോചിതരാകുന്നുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും വിവാഹമോചനത്തിന് കാരണം ബോളിവുഡ് താരം യാമി യാമി ഗൗതമാണെന്ന് വാര്‍ത്തകള്‍.
പുള്‍കിതും യാമി ഗൗതമും നല്ല സുഹൃത്തുക്കളാണ്. ഒരു പരസ്യ ചിത്രത്തിനായി ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ പുള്‍കിതിന്റെയും യാമിയുടെയും സൗഹൃദത്തില്‍ സംശയിച്ച ശ്വേത ചിത്രത്തിന്റെ ലൊക്കേഷന്‍ സന്ദര്‍ശിക്കാനും എത്തിയിരുന്നുവത്രേ. അവിടെ നിന്നാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.

കഴിഞ്ഞ നവംബറില്‍ ഗോവയില്‍ വച്ചായിരുന്നു പുള്‍കിതിന്റെയും ശ്വേതയുടെയും വിവാഹം. സല്‍മാന്‍ ഖാനായിരുന്നു ഇരുവരുടെയും വിവാഹത്തിന് മുന്‍ കൈ എടുത്തത്. കുട്ടിക്കാലം മുതല്‍ പുള്‍കിതും ശ്വേതയും സുഹൃത്തുക്കളായിരുന്നു. പിന്നീട് സൗഹൃദം പ്രണയമാകുകെയും വിവാഹത്തിലേക്ക് എത്തുകെയുമായിരുന്നു.


Click it and Unblock the Notifications