Don't Miss!
- News പിണറായിയോളം തലപ്പൊക്കമുള്ള സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാന്‍ ദല്ലാള്‍ ശ്രമിച്ചു: ശോഭ സുരേന്ദ്രന്
- Automobiles റിസ്ത മാത്രമല്ല, ഫാമിലികള്‍ക്ക് പറ്റിയ മറ്റൊരു ഇവി കൂടി വരുന്നുണ്ട്! അരങ്ങേറ്റത്തിന് ഇനി ദിവസങ്ങള്‍ മാത്രം
- Lifestyle സര്‍പ്പശാപം തീര്‍ക്കാനെത്തുന്ന ഭക്തര്‍, നിഗൂഢത നിറഞ്ഞ കുക്കെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Sports IPL 2024: ചാഹലിനെ ആര്‍സിബിയ്ക്ക് നഷ്ടപ്പെട്ടത് ആ മണ്ടത്തരം കാരണം; ലേലത്തില്‍ നടന്നത് എന്ത്? വെളിപ്പെടുത്തല്‍
- Technology വാങ്ങിയ ഉടൻ തന്നെ ഉപയോഗിക്കരുത്; പുത്തൻ ലാപ്ടോപ്പിൽ ഇക്കാര്യങ്ങൾ ആദ്യം ചെയ്യണം
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
കളി സല്മാനോടാണോ.? സല്മാന് ഖാന് ആളൊരു ചൂടനാണ്...
ബോളിവുഡ് മസില്മാന് സല്മാന് ഖാന് ആളൊരു ചൂടനാണെന്നാണ് പരക്കെ സംസാരം. ആരാധകരെ കൊണ്ടു തലവേദനയായാല്‍ ആരായാലും ചൂടാകില്ലേ.. എന്നാല്‍ ആ മസില് കണ്ടിട്ടെങ്കിലും സല്‍മാനോട് ആരും കളിക്കണ്ട. സിനിമയില്‍ ആളുകളെ ഇടിച്ചു സൂപ്പാക്കുന്ന പോലെ തന്നെ സല്മാന് പെരുമാറും. മൂക്കത്താണ് പുള്ളിക്കാരന്റെ ദേഷ്യം.
ആരാധകര്‍ തോന്ന്യവാസം കാണിച്ചാല്‍ പൊതുവെ നായകന്മാര്ക്ക് ദേഷ്യം വരാറുണ്ട്. എന്നാല്‍ സല്മാന് ഖാന് ദേഷ്യം കുറച്ചു കൂടുതലാണെന്നു വിചാരിച്ചോളൂ. കഴിഞ്ഞ ദിവസവും താരത്തെ ചിലര്‍ ദേഷ്യം പിടിപ്പിച്ചു. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് കാറില്‍ വീട്ടിലേക്ക് പോകുമ്പോള്‍ സല്‍മാനെ കണ്ട രണ്ടു യുവാക്കള്‍ ബൈക്കില്‍ താരത്തെ വിടാതെ പിന്തുടര്ന്നു.
ക്ഷമകെട്ട സല്മാന് ക്ഷുഭിതനായി വണ്ടി നിര്‍ത്തി ചാടിയിറങ്ങുകയാണുണ്ടായത്. അവര്‍ക്ക് നേരെ ദേഷ്യത്തില്‍ പാഞ്ഞടുത്ത സല്മാന് ഖാനെ കണ്ട യുവാക്കള്‍ വന്ന വഴിക്ക് ബൈക്കെടുത്ത് രക്ഷപ്പെടുകയായിരുന്നു. ആരാധകരെ ഇഷ്ടമൊക്കെ തന്നെയാണ് സല്മാന്. എന്നാല്‍ ആരാധകര്‍ മോശമായി പെരുമാറിയാല്‍ സല്‍മാന്റെ നിയന്ത്രണം വിട്ടു പോകും.
ഇതിനുമുന്‍പ് താരത്തിന്റെ ദേഷ്യം ആരാധകര്‍ കണ്ടതാണ്. ഒരു ചടങ്ങില്‍ അനുവാദം ഇല്ലാതെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ വാങ്ങി സല്മാന് നിലത്തുടച്ചിരുന്നു. അതുകൊണ്ടു ആരാധകര്‍ സല്‍മാനോട് കളിക്കുമ്പോള്‍ കുറച്ച് സൂക്ഷിക്കുന്നത് നല്ലതായിരിക്കും.
-
എനിക്ക് ആരുടേയും പിച്ച വേണ്ട! മലയാളി മാധ്യമപ്രവര്‍ത്തകനെ മര്യാദ പഠിപ്പിച്ച വിദ്യ ബാലന്
-
പൂജ കൃഷ്ണ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തായി, സിജോ ഈ ആഴ്ച ഹൗസിലേക്ക് തിരിച്ച് വരും, ഗബ്രി പവർ ടീമിൽ!
-
'അതിന്റെ ക്രെഡിറ്റ് മുഴുവൻ മേനകയ്ക്കാണ്; അങ്ങനെയാണ് വളർത്തിയത്; ഷൂട്ട് കഴിഞ്ഞ് സെറ്റിലുള്ളവർക്ക് നൽകിയത്'