ഹീറോ എന്ന ചിത്രത്തിനുവേണ്ടി സല്ലു പാടിയ പാട്ട് കാണൂ..
ഹീറോ എന്ന ചിത്രത്തിനുവേണ്ടി സല്‍മാന്‍ ഖാന്‍ പാടിയ ഗാനം പുറത്തിറക്കി. സല്ലു പാട്ടുപാടി ആരാധകരെ ഞെട്ടിച്ചു എന്നു തന്നെ പറയാം. സല്‍മാന്‍ ഖാന്‍ ഒരു നടന്‍ മാത്രമല്ല, ഒരു നല്ല ഗായകന്‍ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. അത്രയും മനോഹരമായിട്ടാണ് താരം പാടിയിരിക്കുന്നത്.
സല്‍മാന്‍ നിര്‍മ്മിക്കുന്ന ഹീറോ എന്ന ചിത്രത്തിലാണ് സല്‍മാന്‍ പാടിയിരിക്കുന്നത്. ഒരു റൊമാന്റിക് ഗാനമാണ് സല്‍മാന്‍ പാടിയിരിക്കുന്നത്. സല്‍മാന്റെ ശബ്ദം ഒരു പ്രണയഗാനത്തിന് ഇണങ്ങുന്നതു തന്നെയാണ്. പിന്നണി ഗാനരംഗത്ത് ഇനി സല്‍മാന്‍ തിളങ്ങും എന്നുറപ്പാണ്.

ഇതിനോടകം യൂട്യൂബില്‍ പാട്ട് ഹിറ്റായി. രണ്ട് ലക്ഷത്തിലധികം പേര്‍ പാട്ട് കണ്ടു കഴിഞ്ഞു. മെ ഹൂം ഹീറോ തേരാ.. എന്നു തുടങ്ങുന്ന പാട്ടാണ് സല്‍മാന്‍ ആലപിച്ചിരിക്കുന്നത്. കുമാറിന്റെ മനോഹരമായ വരികള്‍ക്ക് അമാല്‍ മാലിക്കാണ് ഈണം പകര്‍ന്നിരിക്കുന്നത്.
സൂരജ് പഞ്ചോളിയും ആതിയാ ഷെട്ടിയുമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സുനില്‍ ഷെട്ടിയുടെ മകളായ ആതിയാ ഷെട്ടിയുടെ ആദ്യ ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രം സെപ്തംബര്‍ 25ന് തിയറ്ററുകളിലെത്തും.


Click it and Unblock the Notifications











