For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസിന് ബിഗ് ശമ്പളം; അവതാരകനായി സല്‍മാന്‍ ഖാന്‍ വാങ്ങുന്നത് 1,000 കോടി!; താരത്തിന്റെ മറുപടി ഇതാ

  |

  ബിഗ് ബോസിന്റെ പതിനാറാമത് സീസണുമായി പ്രേക്ഷകരുടെ മുന്നിലേക്ക് വരാനിരിക്കുകയാണ് നടനും ബിഗ് ബോസ് അവതാകരനായ സല്‍മാന്‍ ഖാന്‍. വാര്‍ത്തകളില് ഇടം നേടിയ പരിപാടിയെ കുറിച്ചുളള സംസാരമാണ് ചുറ്റിലും. അടുത്തിടെ സല്‍മാല്‍ ഖാന്‍ പരിപാടിയുടെ മുന്നോടിയായി ഒരു അഭിമുഖത്തില്‍ പറഞ്ഞവാക്കുകളാണ് വൈറലയിരിക്കുന്നത്.

  നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിയെങ്കിലും, ഷോയുടെ അവതരണത്തിനായി അദ്ദേഹം വാങ്ങിക്കാനെരുങ്ങുന്ന ഫീസിനെ കുറിച്ചായിരുന്നു സംസാരം. ഷോയുടെ അവതാരകനായി സല്‍മാന്‍ 1000 കോടി രൂപയാണ് ഈടാക്കുമെന്ന അഭ്യൂഹങ്ങളാണ് അടുത്തിടെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരിക്കുന്നത്. ഈ ചോദ്യത്തിന് സല്‍മാന്‍ ഖാന്‍ പറഞ്ഞ മറുപടിയാണ് ആരാധകര്‍ക്കിടയിലെ സംസാര വിഷയം. തുടര്‍ന്ന് വായിക്കാം.

  Salman Khan

  ബിഗ് ബോസ് 16ന് അവതാരകനായി എത്തുന്ന സല്‍മാന്‍ ഖാന് ലഭിക്കാന്‍ പോകുന്ന ഫീസ് 1000 കോടി രൂപയോ?
  ഒരിക്കലും അല്ല, സല്‍മാന്‍ ഖാന്‍ പറഞ്ഞു. ഗോസിപ്പുകളോട് എനിക്ക് എതിര്‍പ്പാണ്. എനിക്ക് ഈ പൈസ കിട്ടിയാല്‍, ഞാന്‍ എന്റെ ജീവിതത്തില്‍ പിന്നെ ഒരു ജോലിക്കും പോകില്ല.

  'ഇനിയിപ്പോ എനിക്ക് ഇത്ര വലിയ തുക കിട്ടിയാല്‍ തന്നെ, ഒരുപാട് ചിലവുണ്ട്. അപ്പോ ഒന്ന് ഉറപ്പ് ഈ പണം എന്റെ വക്കീലിന്റെ ശബളത്തിന് വേണ്ടി ഞാന്‍ ഉപയോഗിക്കും. മറ്റൊന്ന് ഇൗ ഡിക്കും കൊടുക്കേണ്ട അവസ്ഥ വരും, പിന്നെ ഞാന്‍ അവരുടെ നിരീക്ഷണത്തിലാകും..അതില്‍ ഒരു സംശയവുമില്ല. പണം വരും പോകും എന്ന അവസ്ഥയാകും, സല്‍മാന്‍ പറഞ്ഞു.

  നീണ്ട വര്‍ഷങ്ങളായി അവതാരകന്റെ വേഷത്തിലാണ് നടന്‍ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. പുതിയ സീസണില്‍ തിരിച്ചെത്തിയതിന്റെയും അനുഭവത്തെക്കുറിച്ചും സല്‍മാന്‍ ഖാന്‍ സംസാരിച്ചു.

  ' ഏതാണ്ട് ഇതിപ്പോ 12 വര്‍ഷമായിട്ടുണ്ടാകും ബിഗ് ബോസില്‍ എത്തിയിട്ട്. ഈ കളിയും ഇവിടെ ഉളള അന്തരീക്ഷവും എനിക്ക് ഇഷ്ടമാണ്. കുറെ ആളുകളെ പരിചയപ്പെടാനാകുന്നു. കുറെ കഥകള്‍ കേള്‍ക്കാം. പീഡിപ്പിക്കപ്പെടുന്നവരെ നിങ്ങള്‍ സംരക്ഷിക്കുകയും ഭീഷണിപ്പെടുത്തുന്നവനെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഈ നാല് മാസത്തിനുള്ളില്‍ നമ്മളെല്ലാവരും സുഹൃത്തുക്കളാകുന്നു,' നടന്‍ പറഞ്ഞു.

  'എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. എന്ത് സംഭവിച്ചാലും അത് നല്ലതായിരിക്കും. ബിഗ് ബോസ് മത്സരത്തിന്റെ ഭാഗമായതിനാല്‍ ഇത്തവണ മത്സരം വ്യത്യസ്തമാണ്. ഈ സീസണ്‍ വ്യത്യസ്തവും വേഗതയേറിയതും പ്രവചനാതീതവുമായിരിക്കും, നടന്‍ കൂട്ടിച്ചേര്‍ത്തു.

  ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകയായ സല്‍മാന്‍ ഖാന്റെ അമ്മയെ കുറിച്ച് നടന്‍ പറഞ്ഞ വാക്കുകളും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. എന്റെ അമ്മ ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകയാണ് .ഗൗഹറിന്റെ സീസണ്‍ അമ്മ കണ്ടിരുന്നു. 14-ാം സീസണ്‍ വരെ കണ്ടു, കഴിഞ്ഞ സീസണ്‍ ഞാന്‍ ഉള്ളപ്പോള്‍ മാത്രമാണ് കണ്ടത്.

  അടുത്ത മാസം ഒന്നിന് സല്‍മാന്‍ ഖാന്‍ അവതാരകനായ ബിഗ് ബോസ് 16 പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. പതിമൂന്നാം തവണയാണ് സല്‍മാന്‍ ഖാന്‍ ഷോയുടെ അവതാരകനായി എത്തുന്നത്. ഏറ്റവും പുതിയ പതിപ്പില്‍, താരം ഗെയിമില്‍ സജീവമായി പങ്കെടുക്കാന്‍ ഒരുങ്ങുകയാണ്. ഷോയിലെ ആദ്യ മത്സരാര്‍ത്ഥിയായി ഗായകന്‍ അബ്ദു റോസിക്കിനെ സല്‍മാന്‍ ഖാന്‍ തീരുമാനിച്ചു. ഇമ്ലി നടന്‍ സുംബുള്‍ തൗഖീര്‍ ഖാനും ഷോയില്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

  ഡച്ച് റിയാലിറ്റി ഷോ ആയ ബിഗ് ബ്രദറിനെ അടിസ്ഥാനമാക്കിയാണ് ബിഗ് ബോസിന്റെ ആദ്യ സീസണ്‍ 2006-ല് സോണി ടിവിയില്‍ അര്‍ഷാദ് വാര്‍സി അവതാരകനായി സംപ്രേഷണം ചെയ്തത്. രണ്ടാം സീസണില്‍ അര്‍ഷാദിന് പകരം ശില്‍പ ഷെട്ടിയെ ഉള്‍പ്പെടുത്തി, മൂന്നാം സീസണില്‍ അമിതാഭ് ബച്ചനെ മാത്രം ഉള്‍പ്പെടുത്തി.

  അതിനുശേഷം, സല്‍മാന്‍ ഖാന്‍ ആയിരുന്നു ഷോയുടെ അവതാരകന്‍. ഇതോടെ പരിപാടിക്ക് ആരാധകര്‍ക്കിടയില്‍ ജനപ്രീതി നേടി. 2010-ലാണ് ബിഗ് ബോസിന്റെ അവതാരകനായ സല്‍മാന്‍ ടെലിവിഷന്‍ സ്‌ക്രീനിലെത്തിയത്.

  Read more about: salman khan
  English summary
  hhh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X