സൗന്ദര്യമുണ്ടെന്ന് കരുതി സിനിമയിലേക്ക് വരരുത്! ഐശ്വര്യ റായിയ്ക്ക് സഞ്ജയ് ദത്ത് നല്‍കിയ ഉപദേശമിങ്ങനെ
എല്ലാ കാലത്തും ഇന്ത്യന്‍ സുന്ദരിമാരില്‍ മുന്‍പിന്തിയിലാണ് ഐശ്വര്യ റായി. സുന്ദരിയാണോ എന്ന ചോദ്യത്തിന് പകരം നീയാരാ ഐശ്വര്യ റായിയാണോ എന്നാണ് ഇന്നും പലരും വിശേഷിപ്പിക്കാറുള്ളത്. ബോളിവുഡിന് ഏറ്റവും പ്രിയപ്പെട്ട നടിയായ ഐശ്വര്യ സ്വന്തം സൗന്ദര്യത്തിന്റെ പേരിലാണ് എന്നും പ്രശംസിക്കപ്പെട്ടത്.
അന്നത്തെ ആ തീരുമാനമാണ് എല്ലാവരുടെയും ഇന്നത്തെ സന്തോഷത്തിന് പിന്നിൽ, മൂന്ന് മക്കൾക്കൊപ്പവും മനോജിന്റെ വീഡിയോ!
1994-ല്‍ ലോകസുന്ദരി പട്ടം നേടിയതിന് ശേഷമാണ് ഐശ്വര്യയുടെ കരിയര്‍ വിജയത്തിലേക്ക് എത്തുന്നത്. പിന്നീട് നടിയായി സിനിമയില്‍ തിളങ്ങി. ബോളിവുഡിന് പുറമേ ഹോളിവുഡിലും വ്യക്തിമുദ്ര പതിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ ബോളിവുഡിലെ പല നടന്മാരുടെയും പേരിനൊപ്പമാണ് ഐശ്വര്യ വിവാദങ്ങളില്‍ കുടുങ്ങിയിട്ടുള്ളത്.

നടന്‍ സല്‍മാനുമായിട്ടുള്ള പ്രണയബന്ധം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. അതുപോലെ ഒരുകാലത്ത് ബോളിവുഡ് നടന്‍ സഞ്ജയ് ദത്തും ഐശ്വര്യ റായിയുടെ സൗന്ദര്യം കൊണ്ട് സിനിമയിലേക്ക് വരരുതെന്ന മുന്നറിയിപ്പും നടിയ്ക്ക് കൊടുത്തിരുന്നു. ഇരുവരും പരസ്യത്തില്‍ ഒന്നിച്ചഭിനയിച്ചപ്പോഴാണ് നടന്‍ ഐശ്വര്യയെ ഉപദേശിച്ചത്. അധികം ചര്‍ച്ച ചെയ്യപ്പെടാത്ത ഈ കഥ വീണ്ടും വൈറലാവുകയാണ്.
നദിയയെ പോലെ അസിനും തോന്നിയേക്കാം; അത്രയും തിരക്കുള്ളപ്പോഴായിരുന്നു വിവാഹം; നടിയെക്കുറിച്ച് ചെയ്യാറു ബാലു
അക്കാലത്ത് അറിയപ്പെട്ടിരുന്ന മോഡലുകളില്‍ ഒരാളായിരുന്നു ഐശ്വര്യ. അന്ന് സിനിമയിലേക്ക് നടി എത്തിയിട്ടില്ല. 1993-ല്‍ ഒരു മാഗസിന്‍ ഫോട്ടോഷൂട്ടിന് വേണ്ടിയാണ് ഐശ്വര്യയും സഞ്ജയ്യും ആദ്യമായി ഒന്നിക്കുന്നത്. ആദ്യമായി ഐശ്വര്യയെ കണ്ടതിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ സഞ്ജയ് തന്നെയാണ് പറഞ്ഞത്. സിനിമയിലേക്ക് വരാതെ മോഡലിംഗ് രംഗത്ത് തുടരാനാണ് താന്‍ അവരോട് പറഞ്ഞിട്ടുള്ളതെന്നും നടന്‍ വെളിപ്പെടുത്തി.
എന്റെ മകളെ പോലെ, നീചമായി ചിന്തിക്കുന്ന നിങ്ങളെ നമിച്ചു! വിമര്‍ശനങ്ങളോട് ഗോപി സുന്ദര്‍
പെപ്സിയുടെ പരസ്യത്തിലാണ് ഐശ്വര്യ റായിയെ താന്‍ ആദ്യമായി കാണുന്നത്. ഐശ്വര്യ സുന്ദരിയെന്ന് വിശേഷിപ്പിച്ചപ്പോള്‍ 'ആരാണ് ആ സുന്ദരി!' ഐഷിനെ അഭിനന്ദിച്ച് കൊണ്ട് എന്നാല്‍ സന്തുഷ്ടനല്ലാത്ത രീതിയിലായിരുന്നു സഞ്ജയ് നടിയുടെ സൗന്ദര്യത്തെ കുറിച്ച് പറഞ്ഞത്. തന്റെ സഹോദരിമാരായ പ്രിയ ദത്തും നമ്രത ദത്തും ഐശ്വര്യ വളരെ സുന്ദരിയാണെന്ന് പറഞ്ഞിട്ടുണ്ട്. അവര്‍ ഇരുവരും അവളെ സ്‌നേഹിക്കുകയും കാണാന്‍ പോവുകയും ചെയ്തിട്ടുണ്ടെന്ന് നടന്‍ പറയുന്നു.

ഐശ്വര്യയോട് മോഡലിംഗ് കരിയറില്‍ ഉറച്ചു നില്‍ക്കാനും സിനിമയില്‍ പ്രവേശിക്കരുതെന്നും താന്‍ ഉപദേശിച്ചിരുന്നു. അന്ന് അവള്‍ക്കുണ്ടായിരുന്ന ആകര്‍ഷകമായ സൗന്ദര്യം ഒടുവില്‍ സിനിമാ ലോകത്തിന്റെ ആവശ്യങ്ങളും വെല്ലുവിളികളും കാരണം അപ്രത്യക്ഷമാകുമെന്ന് താന്‍ പറഞ്ഞു. അത് കൈകാര്യം ചെയ്യാന്‍ എളുപ്പമല്ലെന്നാണ് നടന്‍ പറയുന്നത്.
ഈ ഗ്ലാമര്‍ വ്യവസായത്തിലേക്ക് വരുമ്പോള്‍, അത് നമ്മളെ മാറ്റാന്‍ തുടങ്ങും. അവളുടെ മുഖത്ത് ഇപ്പോള്‍ ഉള്ള ആ മനോഹര വശം അപ്രത്യക്ഷമാകും. സിനിമാ ലോകം ശരിയായി കൈകാര്യം ചെയ്യാന്‍ പഠിക്കണം, അതത്ര എളുപ്പമല്ല. അതൊരു മത്സരത്തിന് സമാനമാണ്. നിങ്ങള്‍ രണ്ട് പടികള്‍ കയറുമ്പോള്‍ 500 പേര്‍ നിങ്ങളെ അഞ്ച് പടികള്‍ താഴേക്ക് വലിക്കും. നിങ്ങള്‍ കഠിനാദ്ധ്വാനം ചെയ്യേണ്ടി വരുമെന്നുമാണ്', സഞ്ജയ് ഐശ്വര്യയ്ക്ക് നല്‍കിയ ഉപദേശം.
സഞ്ജയ് ദത്തിന്റെ വാക്കുകള്‍ കേട്ട ഐശ്വര്യ റായി അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മനസ്സിലാക്കുകയും അഭിനയ ലോകത്ത് പോരാട്ടങ്ങളുണ്ടെന്ന് സമ്മതിക്കുകയും ചെയ്തു. എന്നിരുന്നാലും, ഒരാള്‍ അവരുടെ അഭിനയ ജീവിതത്തില്‍ വളരെയധികം സഹനം നേരിടുമ്പോള്‍, അത് ഭാവിയില്‍ അവരെ കരുത്തുള്ളവളാക്കുമെന്നമാണ് ഇതിനുള്ള മറുപടിയായി ഐശ്വര്യ റായി പറഞ്ഞത്.


Click it and Unblock the Notifications











