മകളുടെ ശരീരത്ത് തൊട്ടിട്ടാണോ വസ്ത്രം ശരിയാക്കുന്നത്? പിതാവായാലും അതിര് വിടരുതെന്ന് ഷാരൂഖിനോട് വിമര്‍ശകര്‍
ഇന്ത്യന്‍ സിനിമയുടെ കിംഗ് ഖാനായ ഷാരൂഖ് ഖാനും അദ്ദേഹത്തിന്റെ കുടുംബവും വീണ്ടും ഇന്റര്‍നെറ്റില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. മൂത്തമകന്‍ ആര്യന്‍ ഖാന്‍ മുന്‍പ് ചില വിവാദങ്ങളില്‍ കുടുങ്ങുകയും ജയിലില്‍ കഴിയേണ്ടിയും വന്നിരുന്നു. എന്നാലിപ്പോള്‍ ആര്യന്‍ സിനിമ എന്ന സ്വപ്‌നത്തിലേക്ക് ചുവടുറപ്പിച്ചിരിക്കുകയാണ്.
പിതാവ് സൂപ്പര്‍താരമായി സിനിമയില്‍ വാഴുമ്പോള്‍ മകന്‍ സംവിധാനത്തില്‍ ചുവടുറപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അങ്ങനെ ആര്യന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടു. മാത്രമല്ല താരകുടുംബം ഒന്നടങ്കം വന്നാണ് സന്തോഷ വാര്‍ത്ത പറയുന്നതും. അതേ സമയം ഷാരൂഖ് ഖാന്റെ ചില പ്രവൃത്തികള്‍ വളരെ മോശമായെന്ന് പറഞ്ഞ് എത്തുകയാണ് വിമര്‍ശകര്‍.

കുടുംബത്തിന്റെ കാര്യത്തില്‍ ഓവര്‍ പ്രൊട്ടക്ടീവായ നടനാണ് ഷാരൂഖ് ഖാന്‍. മക്കളെയും ഭാര്യയെയുമൊക്കെ തന്റെ ചിറകിനടിയില്‍ പൊതിഞ്ഞാണ് നടന്‍ കൊണ്ട് പോകുന്നത്. പ്രത്യേകിച്ച് മകള്‍ സുഹാനയുടെ കാര്യത്തില്‍. വിദ്യാഭ്യാസത്തിന് ശേഷം മക്കളുടെ ആഗ്രഹപ്രകാരമാണ് സിനിമയിലേക്ക് കൊണ്ട് വരാന്‍ നടന്‍ തീരുമാനിച്ചത്. സുഹാന ഇനിയും സിനിമയില്‍ അഭിനയിച്ചില്ലെങ്കിലും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്.
പരസ്യങ്ങളില്‍ മോഡലായിട്ടൊക്കെ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ഇതിനിടെ സഹോദരന്റെ സിനിമയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴും പ്രധാന ആകര്‍ഷണം താരപുത്രിയായിരുന്നു. വളരെ സിംപിളായി പാന്റും ടോപ്പുമായിരുന്നു സുഹാനയുടെ വേഷം. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നും ഫോട്ടോ എടുക്കുന്നതിനിടെ മകളുടെ വസ്ത്രം ശരിയാക്കി കൊടുക്കുന്ന ഷാരൂഖ് ഖാന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ സുഹാനയുടെ വയറിനോട് ചേര്‍ന്ന് വസ്ത്രം നീങ്ങി പോയപ്പോള്‍ ഷാരൂഖ് മകളെ അടുത്തേക്ക് വിളിക്കുകയും എന്നിട്ട് വസ്ത്രം റെഡിയാക്കി കൊടുക്കുകയുമായിരുന്നു. സ്വന്തം മകളെ സംരക്ഷിക്കുന്ന പിതാവ് എന്നും കുടുംബത്തിനെ ഇത്രയുംചേര്‍ത്ത് നിര്‍ത്തിയ സൂപ്പര്‍ താരമെന്നുമൊക്കെ പറഞ്ഞ് ഷാരൂഖിനെ പ്രശംസിച്ച് കൊണ്ടാണ് വീഡിയോ പ്രചരിച്ചത്.

എന്നാല്‍ നടന്‍ ചെയ്തത് നല്ല കാര്യമാണെങ്കിലും ആ പ്രവൃത്തി ശരിയായില്ലെന്നാണ് ആരാധകര്‍ കമന്റിടുന്നത്. 'മകളുടെ വസ്ത്രം ശരിയാക്കിയത് ആണെങ്കിലും ഇങ്ങനെ ചെയ്യുന്നത് വിചിത്രമായി പോയി. ഒന്നുകില്‍ മകളോട് വസ്ത്രം മാറിയാണ് കിടക്കുന്നത് അത് ശരിയാക്കാന്‍ പറയാമായിരുന്നു. മക്കള്‍ക്ക് പ്രായപൂര്‍ത്തിയായാല്‍ പിതാക്കന്മാര്‍ കുറച്ച് അതിരുകള്‍ ഉണ്ടായിരിക്കണം. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍.
ഇവിടെ ഷാരൂഖ് ഖാന്‍ മകളുടെ ശരീരത്ത് സ്പര്‍ശിക്കുന്നതിനെയാണ് ചിലര്‍ കുറ്റമായി എടുത്ത് കാണിച്ചത്. എന്നാല്‍ ഒരു അമ്മ ചെയ്യുന്നത് പോലെ തന്നെയുള്ള കാര്യമാണ് പിതാവെന്ന നിലയില്‍ ഷാരൂഖ് ചെയ്തത്. അവിടെ മറ്റൊരു അര്‍ഥവും കാണേണ്ടതില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
ഇതിനൊപ്പം മൂത്തമകന്‍ ആര്യന്‍ ഖാന്റെ പ്രവൃത്തികളെയും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്തിനാണ് ഈ ആര്യന്‍ സ്വന്തം കുടുംബത്തിന് മുന്നിലും അജ്ഞാതനെ പോലെ പെരുമാറുന്നത്? എന്തുകൊണ്ടാണ് ആര്യന്‍ എപ്പോഴും ഗൗരവത്തോടെ പെരുമാറുന്നത്. എപ്പോഴും അദ്ദേഹത്തെ കാണപ്പെടുന്നത് ഇങ്ങനെയാണ്... ചിരിക്കുകയോ മറ്റ് വികാരങ്ങള്‍ പ്രകടിപ്പിക്കുകയോ ഒന്നും ചെയ്യാറില്ല...' എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.


Click it and Unblock the Notifications











