ലഹരികേസിൽ പിടിയിലായ താരപുത്രൻ, ആര്യൻ ഖാനെ കുറിച്ച് കൂടുതൽ അറിയാം

മുംബൈയിലെ ആഡംബര കപ്പലിലെ ലഹരിവേട്ടയ്ക്ക് പിന്നാലെ വാർത്തകളിൽ നിറയുകയാണ് വീണ്ടും ബോളിവുഡ് സിനിമാലോകം. ഇന്ത്യൻ സിനിമയിലെ കിങ് ഖാൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനും ലഹരി മരുന്ന് കേസിൽ പിടിയിലായതോടെ ബോളിവുഡിന് തീപിടിച്ചിരിക്കുകയാണ്. 2020ൽ ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ടാണ് ബോളിവുഡിലെ ലഹരി മരുന്നുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ശക്തിപ്രാപിക്കുന്നത്.

നടി റിയ ചക്രവര്‍ത്തി ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റാണ് ആദ്യം നടന്നത്. പിന്നീട് ഇവരുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണങ്ങളിലൂടെ ദീപിക പദുകോണ്‍, ശ്രദ്ധ കപൂര്‍, സാറ അലിഖാന്‍ ഉള്‍പ്പെടെയുള്ളവരെയും എൻസിബി ചോദ്യംചെയ്തു. താരങ്ങളെ ചോദ്യം ചെയ്തെങ്കിലും ആ കേസില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. എങ്കിലും മുംബൈ കേന്ദ്രീകരിച്ചുള്ള ചില മയക്കുമരുന്ന് കച്ചവടക്കാര്‍ പിടിയിലായി.

ആഡംബര കപ്പലിലെ ലഹരിപാർട്ടി

ഇപ്പോള്‍ ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഉള്‍പ്പെടെയുള്ളവരെ മുംബൈയിലെ ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യുകയാണ്. ഫാഷന്‍ ടിവി ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായ കാഷിഫ് ഖാന്‍റെ നേതൃത്വത്തിലാണ് മുംബൈയിലെ കോര്‍ഡേലിയ എന്ന ആഡംബര കപ്പലില്‍ മൂന്ന് ദിവസത്തെ സംഗീത യാത്ര പുറപ്പെട്ടത്. ബോളിവുഡ്, ഫാഷൻ, ബിസിനസ് മേഖലകളിലുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. സംഘാടകരുടെ ക്ഷണപ്രകാരമാണ് ആര്യന്‍ ഖാന്‍ എത്തിയതെന്നാണ് വിവരം.

ആര്യൻ ഖാൻ ക്ഷണിക്കപ്പെട്ട് എത്തിയ അതിഥി

കപ്പലില്‍ നിരോധിത ലഹരി മരുന്നുകളുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എന്‍സിബി ഉദ്യോഗസ്ഥരും യാത്രക്കാരെന്ന വ്യാജേന കപ്പലില്‍ കയറുകയായിരുന്നു എന്നാണ് എന്‍സിബി വൃത്തങ്ങള്‍ പറയുന്നത്. കപ്പല്‍ നടുക്കടലില്‍ എത്തിയതോടെയാണ് എന്‍സിബിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. എംഡിഎംഎ, കൊക്കെയിന്‍ തുടങ്ങിയ ലഹരിവസ്തുക്കള്‍ പിടികൂടിയെന്ന് എന്‍സിബി സംഘം വ്യക്തമാക്കി.

സംവിധാനവും നിർമാണവും ഇഷ്ടമേഖല

കിങ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റ് വലിയ കോളിളക്കം ബോളിവുഡ് സിനിമാ ലോകത്ത് സൃഷ്ടിച്ചിട്ടുണ്ട്. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്‍റേയും ഇന്റീരിയർ ഡിസൈനർ ​ഗൗരി ഖാന്‍റേയും മൂത്തപുത്രനാണ് ഇരുപത്തിമൂന്നുകാരനായ ആര്യൻ ഖാന്‍. ദമ്പതികള്‍ക്ക് ഒരു മകളും ഇളയ മകനും കൂടിയുണ്ട്. ആര്യൻ ഖാൻ ഈ വർഷമാണ് സതേൺ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയത്. തന്‍റെ സർട്ടിഫിക്കറ്റ് കൈയില്‍പ്പിടിച്ച് ബിരുദ വസ്ത്രം ധരിച്ച് നില്‍ക്കുന്ന ആര്യന്‍റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്, സിനിമാറ്റിക് ആർട്സ്, ഫിലിം ആൻഡ് ടെലിവിഷൻ പ്രൊഡക്ഷൻ, സ്കൂൾ ഓഫ് സിനിമാറ്റിക് ആർട്സ് എന്നിവയിലാണ് ആര്യൻ ബിരുദം നേടിയത്. ഇതുവരെ സിനിമാഭിനയം ആര്യൻ ആരംഭിച്ചിട്ടില്ലെങ്കിലും കുഞ്ഞായിരുന്നപ്പോൾ ഷാരൂഖിന്റെ ഒരു സിനിമയിൽ അദ്ദേഹത്തിന്റെ ചെറുപ്പകാലം ആര്യൻ അഭിനയിച്ചിരുന്നു. കഭി ഖുഷി കഭി ഗമ്മിലാണ് ആര്യൻ അതിഥി വേഷത്തിലെത്തിയത്. സിനിമയുടെ ആരംഭത്തില്‍ ഷാരൂഖ് അവതരിപ്പിച്ച രാഹുലിന്‍റെ കുട്ടിക്കാലം കാണിക്കുമ്പോൾ ജയ ബച്ചന്‍റെ കൈകളിലെ ചെറിയ രാഹുലായി പ്രത്യക്ഷപ്പെട്ടതാണ് ആര്യൻ ഖാൻ ആയിരുന്നു. ഷാരൂഖ് ഖാനും പ്രീതി സിന്‍റയും അഭിനയിച്ച കഭി അൽവിദ നാ കെഹനയിലും ആര്യൻ ഖാന്‍ ഭാഗമായിരുന്നു.

Recommended Video

Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam
സിംബയ്ക്ക് ഹിന്ദിയിൽ ഡബ്ബ് ചെയ്തു

2019ല്‍ അമേരിക്കന്‍ കംപ്യൂട്ടര്‍ ആനിമേറ്റഡ് ചിത്രം ലയണ്‍ കിങിന്റെ ഹിന്ദി പതിപ്പില്‍ അച്ഛൻ ഷാരൂഖാനൊപ്പം ചേർന്ന് ആര്യൻ ഖാന്‍ ഡബ്ബിങ് ചെയ്തിരുന്നു. പ്രധാന കഥാപാത്രമായ സിംബയ്ക്ക് ആര്യൻ ശബ്ദം നൽകി.‌ മുഫാസയ്ക്കായി ഷാരൂഖും ശബ്ദം നൽകിയിരുന്നു. അഭിനയ രംഗത്തേക്ക് കടന്നുവരാന്‍ ആര്യന് താല്‍പര്യം ഇല്ലെന്ന് ഷാരൂഖ് ഖാന്‍ തന്നെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംവിധായകൻ, നിർമാതാവ് എന്നീ മേഖലകളോടാണ് ആര്യന് താൽപര്യമെന്നും ഷാരൂഖ് മുമ്പ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അമിതാഭ് ബച്ചന്‍റെ ചെറുമകൾ നവ്യ നവേലി നന്ദയുടെ അടുത്ത സുഹൃത്താണ് ആര്യൻ ഖാൻ. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X