'ഞങ്ങളുടെ വിവാഹം ഇന്നും അത്ഭുതം'; മിറയുമായുള്ള ദാമ്പത്യജീവിതത്തെക്കുറിച്ച് ഷാഹിദ് കപൂര്‍ പറയുന്നത്

ബോളിവുഡിന്റെ സൂപ്പര്‍താരമാണ് ഷാഹിദ് കപൂര്‍. മുന്‍കാല ബോളിവുഡ് താരങ്ങളായ പങ്കജ് കപൂറിന്റെയും നീലിമ അസീമിന്റെയും മകനായ ഷാഹിദ് കപൂര്‍ മാതാപിതാക്കളുടെ പാത പിന്തുടര്‍ന്നാണ് സിനിമാരംഗത്തെത്തുന്നത്. കബീര്‍ സിംഗ്, ചുപ് ചുപ് കെ, ഹൈദര്‍, ഉഡ്താ പഞ്ചാബ് എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഷാഹിദിനെ ബോളിവുഡില്‍ പലരും ഇപ്പോള്‍ പക്വതയുള്ള നടനായാണ് വിശേഷിപ്പിക്കുന്നത്. ആദ്യകാലങ്ങളില്‍ ചോക്ലേറ്റ് ബോയ് ഇമേജുണ്ടായിരുന്ന ഷാഹിദിന് ഇപ്പോള്‍ അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലൂടെ ആരാധകലക്ഷങ്ങളുടെ ഹൃദയത്തില്‍ ഇടം നേടാന്‍ സാധിച്ചിട്ടുണ്ട്. ഷാഹിദ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ജഴ്‌സിയിലും വളരെ ശ്രദ്ധാര്‍ഹമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

ഷാഹിദിന്റെ വളര്‍ച്ചക്ക് പിന്നിലെ ഏറ്റവും ശക്തമായ പിന്തുണയാണ് ഭാര്യ മിറ രാജ്പുത്തിന്റെത്. 2015-ലായിരുന്നു ദില്ലി സ്വദേശിയായ മിറയെ ഷാഹിദ് വിവാഹം കഴിക്കുന്നത്. വീട്ടുകാര്‍ തമ്മില്‍ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇത്. മിഷ കപൂര്‍, സെയ്ന്‍ കപൂര്‍ എന്നിവരാണ് മക്കള്‍.

മിറയുമായുള്ള വിവാഹം

അടുത്തിടെ ഒരഭിമുഖത്തില്‍ തന്റെ വിവാഹജീവിതത്തെക്കുറിച്ചും കുട്ടികളെ വളര്‍ത്തുന്നതിനെക്കുറിച്ചുമൊക്കെ ഷാഹിദ് വാചാലനായിരുന്നു. അച്ഛനായ ശേഷം എങ്ങനെ തന്റെ ജീവിതം മാറിമറിഞ്ഞു എന്നും ഷാഹിദ് വ്യക്തമാക്കുന്നു.

വിവാഹം തന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്നാണ് ഷാഹിദ് പറയുന്നത്. തന്റെ ജീവിതത്തിലെ ആദ്യ വഴിത്തിരിവായിരുന്നു വിവാഹം. അച്ഛനാകാന്‍ സാധിച്ചത് വലിയ മാറ്റമാണ് തന്നിലുണ്ടാക്കിയത്. അറേഞ്ച്ഡ് മാര്യേജായിരുന്നുവെങ്കിലും ഞങ്ങള്‍ക്ക് പരസ്പരം അടുത്തറിയില്ലായിരുന്നു.

എന്റേത് ഒരു അറേഞ്ച്ഡ് മാര്യേജായിരുന്നു. ഞങ്ങള്‍ തമ്മില്‍ പ്രണയിച്ചിട്ടില്ല, സുഹൃത്തുക്കളുമായിരുന്നില്ല. വലിയ ധാരണകളൊന്നുമില്ലാതെയാണ് വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത്. വിവാഹത്തിനു മുന്‍പ് ആകെ പത്തു തവണ മാത്രമേ ഞാനവളെ കണ്ടിട്ടുള്ളൂ.

വിവാഹത്തെക്കുറിച്ചോര്‍ത്ത് ആശ്ചര്യം

എന്തുകൊണ്ട് മിറയെ വിവാഹം കഴിച്ചു എന്ന ചോദ്യത്തിന് അതിന് ഞാനല്ലല്ലോ അവളാണ് എന്നെ തിരഞ്ഞെടുത്ത് എന്നായിരുന്നു ഷാഹിദിന്റെ മറുപടി. ഞങ്ങള്‍ തമ്മില്‍ ഏകദേശം പതിമൂന്നര വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. വിവാഹത്തിനുമുന്‍പ് പരസ്പരം മനസ്സിലാക്കാനുള്ള അവസരമോ സമയമോ കിട്ടിയിരുന്നില്ല. ഇപ്പോഴും പിന്നോട്ട് ചിന്തിക്കുമ്പോള്‍ ഈ വിവാഹം എങ്ങനെ നടന്നുവെന്ന് ഞാന്‍ ആശ്ചര്യപ്പെടാറുണ്ട്.

കാലം മുന്നോട്ടു പോകുന്തോറും ഞങ്ങളുടെ ബന്ധം കൂടുതല്‍ മികച്ചതാകുന്നതായി ഷാഹിദ് പറയുന്നു. കരിയറിന്റെ ഉയര്‍ച്ചതാഴ്ച്ചകളില്‍ ബാലന്‍സ്ഡായി സഞ്ചരിക്കാന്‍ തന്നെ മിറ സഹായിക്കാറുണ്ടെന്ന് ഷാഹിദ് പറയുന്നു. ഞങ്ങള്‍ പരസ്പരപൂരകങ്ങളായി ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത്. കുറ്റങ്ങളും കുറവുകളും ഉണ്ടാകാം. എങ്കിലും അവയെല്ലാം പരമാവധി നികത്താന്‍ ശ്രമിക്കാറുണ്ട്. ഷാഹിദ് പറയുന്നു.

പ്രണയബന്ധങ്ങള്‍ ഉണ്ടായിരുന്നു

മിക്ക ബോളിവുഡ് താരങ്ങളെയും പോലെ ഷാഹിദിന്റെ ജീവിതത്തിലും വിവാഹത്തിനു മുന്‍പ് പ്രണയങ്ങളും പ്രണയ ഗോസിപ്പുകളും ഉണ്ടായിരുന്നു. കരീന കപൂര്‍ മുതല്‍ പ്രിയങ്ക ചോപ്ര വരെയുള്ള താരസുന്ദരിമാര്‍ ഷാഹിദിന്റെ പേരിനൊപ്പം ചേര്‍ത്തുവെക്കപ്പെട്ടവരാണ്. എന്നാല്‍ എല്ലാ ഗോസിപ്പുകള്‍ക്കും വിരാമമിട്ടുകൊണ്ടായിരുന്നു വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിന് ഷാഹിദ് തയ്യാറായത്.

21-ാം വയസ്സിലായിരുന്നു മിറ ഷാഹിദിനെ തന്റെ ജീവിതപങ്കാളിയാക്കിയത്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം അന്ന് പാപ്പരാസികള്‍ക്കിടയില്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. പ്രായം കുറവാണെങ്കിലും വളരെ പക്വതയോടാണ് മിറ കുടുംബകാര്യങ്ങള്‍ നോക്കുന്നത്. കുടുംബം മുന്നോട്ട് കൊണ്ടു പോകനുളള മിറയുടെ കഴിവിനെ കുറിച്ച് ഷാഹിദ് പല അഭിമുഖങ്ങളിലും വാചാലനായിട്ടുണ്ട്.

മികച്ച അഭിനേതാവ് മാത്രമല്ല നല്ലൊരു കുടുംബനാഥന്‍ കൂടിയാണ് ഷാഹിദ് കപൂര്‍. സിനിമയിലെ തിരക്കുകള്‍ക്കിടയിലും മക്കളായ മിഷയ്ക്കും സെയ്‌നുമൊപ്പം സമയം കണ്ടെത്താന്‍ ഷാഹിദ് മറക്കാറില്ല. കുടുംബത്തോടൊപ്പമുള്ള അവധി ആഘോഷ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇരുവരും പോസ്റ്റ് ചെയ്യാറുണ്ട്.

Read more about: shahid kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X