'ചുണ്ട് മുറിഞ്ഞ് സ്റ്റിച്ചിട്ടു... ഷൂട്ടിങ് വരെ നിർത്തിവെച്ചു, അപകടത്തെ കുറിച്ച്'; ഷാഹിദ് കപൂർ

ബോളിവുഡിലെ മികച്ച നടന്മാരിൽ ഒരാളാണ് ഷാഹിദ് കപൂർ. ചെറിയ സിനിമകളിലൂടെ വന്ന് നായകസ്ഥാനം സ്വന്തമാക്കിയ നടനാണ് ഷാഹിദ് കപൂർ. 1997ൽ ദിൽ തോ പാ​ഗൽ ഹേ എന്ന ചിത്രത്തിൽ ആരംഭിച്ച കരിയർ ഇപ്പോൾ കബീർ സിങ് വരെ എത്തി നിൽക്കുകയാണ്. മറ്റ് നടന്മാരെപ്പോലെ വാരിവലിച്ച് സിനിമകൾ ചെയ്ത് പോകുന്ന നടനല്ല ഷാഹിദ് കപൂർ. ചെറിയ സിനിമയാണെങ്കിൽ പോലും ആളുകൾ എന്നും മനസിൽ കൊണ്ടുനടക്കുന്ന തരത്തിൽ ആ സിനിമയെ അവതരിപ്പിക്കണം എന്ന ആ​ഗ്രഹമാണ് ഷാഹിദിനുള്ളത്. സിനിമയുടെ കഥാപാത്രത്തിന് വേണ്ടി എന്ത് റിസ്ക് എടുക്കാനും തയ്യാറാകുന്ന ചുരുക്കം ചില നടന്മാരിൽ ഒരാൾ കൂടിയാണ് ഷാഹിദ് കപൂർ.

Also Read: 'അശ്ലീലമായ രം​ഗങ്ങളില്ല... പിന്നെ എന്തിനാണ് സെൻസറിങ്?', കുടുംബവിളക്ക് താരം!

ഷൂട്ടിങ് വളരെ എളുപ്പമുള്ള ഒന്നാണ് എന്നാണ് പലരും കരുതുന്നത്. പല താരങ്ങൾക്കും ചിത്രീകരണത്തിനിടെ അപകടങ്ങൾ പോലും സംഭവിക്കുന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. പലരും ഡ്യൂപ്പിനെ പോലും ഉപയോ​ഗിക്കാതെയാണ് പെർഫെക്ഷന് വേണ്ടി സ്റ്റണ്ടുകൾ പോലും ചെയ്യുന്നതും. ഇപ്പോൾ തന്റെ ശ്രദ്ധ കുറവ് മൂലം ഷൂട്ടിങിനിടെ സംഭവിച്ച ഒരു അപകടത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ഷാഹിദ് കപൂർ. ഇൻസ്റ്റ​ഗ്രാം ലൈവ് സെക്ഷനിൽ എത്തി ആരാധകരുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ് ഓർക്കാൻ ഒട്ടും ഇഷ്ടമല്ലാത്ത ആ അനുഭവത്തെ കുറിച്ച് ഷാഹിദ് മനസ് തുറന്നത്.

Also Read: 'സ്നേഹിക്കുന്നവർക്ക് വേണ്ടി എന്തുചെയ്യും, ചതി പൊറുക്കില്ല', ഇങ്ങനേയും ഒരു നയൻതാരയുണ്ട്!

ജേഴ്സിയുടെ ചിത്രീകരണത്തിനിടെ അപകടം

ജേഴ്സി എന്ന താരത്തിന്റെ ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തെ കുറിച്ചാണ് ഷാഹിദ് കപൂർ തുറന്ന് പറഞ്ഞിരിക്കുന്നത്. തന്റെ ശ്രദ്ധകുറവ് മൂലം സംഭവിച്ച അപകടം വരുത്തിയ വലിയ നഷ്ടത്തെ കുറിച്ചും ഷാഹിദ് കപൂർ വിവരിച്ചു. ചിത്രത്തിന്റെ ഷൂട്ടിങിനിടെ തന്റെ ചുണ്ടുകള്‍ പൊട്ടി 25 തുന്നലുകള്‍ ഇടേണ്ടി വന്നിരുന്നുവെന്നാണ് ഹിദ് കപൂര്‍ പറയുന്നത്. 'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധങ്ങളില്‍ ഒന്ന്. പന്ത് എന്റെ കീഴ്ചുണ്ട് പൊട്ടിച്ചു. അത് കാരണം ഞങ്ങള്‍ക്ക് രണ്ട് മാസത്തേക്ക് ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നു. 25 സ്റ്റിച്ചുകള്‍ ഉണ്ടായിരുന്നു. മൂന്ന് മാസം എടുത്തു എന്റെ ചുണ്ടുകള്‍ പഴയ അവസ്ഥയില്‍ എത്തുവാന്‍. എന്നാല്‍ ഇപ്പോഴും ചില സമയങ്ങളില്‍ അത് പഴയത് പോലെ തോന്നാറില്ല. എനിക്ക് അത് ചലിപ്പിക്കാന്‍ കഴിയില്ല. അതിനാല്‍ തന്നെ സിനിമയ്ക്കായി എന്റെ രക്തം വരെ നല്‍കി എന്ന് പറയാം' എന്നാണ് ഷാഹിദ് പറയുന്നത്. താന്‍ ഹെല്‍മെറ്റ് ധരിക്കാത്തതുകൊണ്ടാണ് പരിക്ക് പറ്റിയതെന്നും ഷാഹിദ് പറഞ്ഞു.

ഹിന്ദിയിലേക്ക് ജേഴ്സി റീമേക്ക് ചെയ്യപ്പെടുമ്പോൾ

ക്രിക്കറ്റ് പ്രമേയമായിട്ടുള്ള സിനിമയാണ് ജേഴ്സി. തെലുങ്കിൽ 2019ൽ പുറത്തിറങ്ങിയ ജേഴ്സി എന്ന സിനിമയുടെ ബോളിവുഡ് റീമേക്കാണ് ഷാഹിദ് നായികനായി റിലീസിന് തയ്യാറെടുക്കുന്ന ജേഴ്സി. നാനി നായകനായെത്തി മികച്ച വിജയം കരസ്ഥമാക്കിയ ചിത്രമായിരുന്നു ജേഴ്സി. നാനിയുടെ പ്രകടനം കണ്ട് കണ്ണ് നിറഞ്ഞ് പോയിരുന്നുവെന്ന് നേരത്തെ ഷാഹിദ് ഒരിക്കൽ മാധ്യമങ്ങളോട് പറ‍ഞ്ഞിരുന്നു. ​ഗൗതം തിന്നാനൂരിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ദിൽ രാജു, അമാൽ ​ഗിൽ എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. മൃണാൽ ഠാക്കൂർ, പങ്കജ് കപൂർ എന്നിവരാണ് ഷാഹദിന് പുറമെ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

ഷാഹിദ് കപൂർ സിനിമകൾ

അവസാനമായി റിലീസിനെത്തിയ ഷാഹിദ് കപൂർ സിനിമ കബീർ സിങായിരുന്നു. തെലുങ്കിൽ റിലീസ് ചെയ്ത് വലിയ ഹിറ്റായി മാറിയ അർജുൻ റെഡ്ഡിയുടെ ബോളിവുഡ് റീമേക്കായിരുന്നു സിനിമ. കിയാര അധ്വാനിയായിരുന്നു ചിത്രത്തിൽ നായിക. സിനിമ വലിയ വിജയമാകുകയും ഷാഹിദിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ജേഴ്സി ഈ വർഷം ഡിസംബറിൽ റിലീസിനെത്തുമെന്നാണ് റിപ്പോർട്ട്.

More from Filmibeat

Read more about: shahid kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X