മിഷ വല്യേച്ചിയാവുകയാണ്! വീണ്ടും അച്ഛനാവാന്‍ പോവുന്നതിന്റെ സന്തോഷം പങ്കുവെച്ച് ഷാഹിദ് കപൂര്‍
ബോളിവുഡിലെ യുവനടന്‍മാരില്‍ ശ്രദ്ധേയനായ താരമാണ് ഷാഹിദ് കപൂര്‍. ദില്‍ തോ പാഗല്‍ ഹേ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരം പിന്നീട് ശ്രദ്ധേയ ചിത്രങ്ങളിലൂടെ ബോളിവുഡിലെ മുന്‍നിര നായക നടനായി ഉയര്‍ന്നിരുന്നു. ഇംതിയാസ് അലി സംവിധാനം ചെയ്ത ജബ് വി മെറ്റ് എന്ന ചിത്രമായിരുന്നു ഷാഹിദിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നൊരു ചിത്രം. കരീന കപൂര്‍ നായികയായി എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.
2016ല്‍ പുറത്തിറങ്ങിയ ഷാഹിദിന്റെ ഉഡ്താ പഞ്ചാബ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു.ബ്ലാക്ക് കോമഡി ക്രെെം വിഭാഗത്തിലായി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. ചിത്രത്തില്‍ ആലിയാ ബട്ടും കരീന കപൂറുമായിരുന്നു നായികാ വേഷങ്ങളിലെത്തിയിരുന്നത്.

സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത വിവാദ ചിത്രം പദ്മാവതായിരുന്നു ഷാഹിദിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്ന ചിത്രം. സിനിമയിലെന്ന പോലെ കുടുംബ ജീവിതവും നല്ല രീതിയില്‍ കൊണ്ടുപോവുന്ന താരമാണ് ഷാഹിദ് കപൂര്‍. 2015ലായിരുന്നു മിറ രാജ് പുതുമായുളള ഷാഹിദ് കപൂറിന്റെ വിവാഹം നടന്നിരുന്നത്. ബോളിവുഡില്‍ താരജോഡികളുടെ വിവാഹം കൂടുതലായി നടന്ന സമയത്തായിരുന്നു സിനിമയുമായി ബന്ധമൊന്നുമില്ലാതിരുന്ന മിറയെ ഷാഹിദ് വിവാഹം കഴിച്ചിരുന്നത്. ബോളിവുഡിലെ ക്യൂട്ട് കപ്പിള്‍സായാണ് ഷാഹിദും മിറയും അറിയപ്പെടുന്നത്. 2016 ഓഗസ്റ്റിലായിരുന്നു ഇവരുടെ ജീവിതത്തിലേക്ക് മകള്‍ മിഷയെത്തിയത്. മിഷയുമൊത്തുളള ഇവരുടെ ചിത്രങ്ങള്‍ എപ്പോള്‍ വന്നാലും വലിയ സ്വീകാര്യതയാണ് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ നല്‍കാറുളളത്.
ഷാഹിദിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ അറിയാനായി സിനിമാ പ്രേമികള്‍ എല്ലായപ്പോഴും വലിയ താല്‍പര്യം കാണിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലേക്ക് പുതിയ അതിഥി വരുന്നുവെന്ന പുതിയൊരു സന്തോഷവാര്‍ത്ത വന്നിരിക്കുകയാണ്. ഷാഹിദ് കപൂര്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഈ വിവരം ആരാധകര്‍ക്കായി പങ്കുവെച്ചത്. വ്യത്യസ്ഥമായൊരു രീതിയിലാണ് ഈ സന്തോഷ വാര്‍ത്ത ഷാഹിദ് പങ്കുവെച്ചിരിക്കുന്നത്. വരച്ചുവച്ചിരിക്കുന്ന ബലൂണുകള്‍ക്ക് കീഴില്‍ കിടക്കുന്ന മകള്‍ മിഷയുടെ അരികെ ബിഗ് സിസ്റ്റര്‍ എന്നെഴുതി വെച്ചാണ് ഷാഹിദ് വീട്ടിലേക്ക് പുതിയ അതിഥി വരുന്ന വിവരം അറിയിച്ചിരിക്കുന്നത്. എതായാലും ഷാഹിദിന്റെ ഈ ചിത്രം ആരാധകര്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കിയിരിക്കുകയാണ്.


Click it and Unblock the Notifications