ഫാനിന്റെ സ്പീഡിന്റെ പേരിൽ എല്ലാ രാത്രിയും തർക്കം; ഭാര്യയെ പറ്റി ഷാഹിദ് കപൂർ

ബോളിവുഡിലെ ജനപ്രിയ ദമ്പതികളാണ് നടൻ ഷാഹിദ് കപൂറും ഭാര്യ മീര രാജ്പുതും. 2015 ൽ വിവാഹിതരായ ഇരുവർക്കും മിഷ, സെയ്ൻ എന്നീ രണ്ട് കുട്ടികളും ഉണ്ട്. മീര രാജ്പുത് സിനിമാ പശ്ചാത്തലമുള്ള ആളല്ലെങ്കിലും വിവാഹ ശേഷം ബി ടൗൺ മാധ്യമങ്ങളിൽ വാർത്താ പ്രാധാന്യമുള്ള താരമാണ്.

ഷാഹിദിനെ പോലെ മീരയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഒരുമിച്ചുള്ള യാത്രകളുടെ ഫോട്ടോകൾ ഇരുവരും പങ്കുവെക്കാറും ഉണ്ട്. ഷാഹിദിന് കരിയരിൽ വലിയ പിന്തുണ നൽകുന്ന മീര നടൻ പങ്കെടുക്കുന്ന മിക്ക പൊതു പരിപാടികളിലും ഒപ്പം എത്താറുണ്ട്.

ഇരുവരുടെയും കുടുംബ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ മീരയെക്കുറിച്ച് ഷാഹിദ് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. കോഫി വിത്ത് കരണിൽ സംസാരിക്കുകയായിരുന്നു നടൻ. ചെറിയ ചെറിയ കാര്യങ്ങൾക്ക് ഭാര്യയുമായി ഇടയ്ക്കിടെ തർക്കം ഉണ്ടാവാറുണ്ടെന്ന് ഷാഹിദ് പറഞ്ഞു.

shahid mira

എല്ലാ രാത്രിയും ഫാനിന്റ് സ്പീഡിന്റെ പേരിൽ തർക്കം ഉണ്ടാവാറുണ്ടെന്നും ഷാഹിദ് തുറന്ന് പറഞ്ഞു. ഇത്തരം ചെറിയ തർക്കങ്ങൾക്കപ്പുറം മീരയോടൊപ്പമുള്ള ജീവിതം മനോഹരമാണ്. മീര തന്റെ ജീവിതത്തിലേക്ക് ഒരുപാട് കാര്യങ്ങൾ കൊണ്ടുവന്നെന്നും തന്റെ ജീവിതത്തെ ബാലൻസ് ചെയ്യുന്നത് അവളാണെന്നും ഷാഹിദ് പറഞ്ഞു.

നടി കിയര അദ്വാനിക്കൊപ്പമാണ് ഷാഹിദ് കോഫി വിത്ത് കരണിന്റെ പുതിയ എപ്പിസോഡിൽ എത്തുന്നത്. മികച്ച പ്രതികരണം നേടി മുന്നോട്ട് പോവുകയാണ് കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ. ഇക്കഴിഞ്ഞ ദിവസമാണ് യുവ താരങ്ങളായ നടൻ വിക്കി കൗശലും സിദ്ധാർത്ഥ് മൽഹോത്രയും അതിഥികൾ ആയെത്തിയ എപ്പിസോഡ് റിലീസ് ചെയ്തത്.

ഷോയിൽ ഇരുവരുടെയും വ്യക്തി ജീവിതം പ്രധാന ചർച്ചാ വിഷയമായി. കത്രീന കൈഫുമായുള്ള വിവാഹ ജീവിതത്തെ പറ്റി വിക്കി കൗശൽ സംസാരിച്ചു. കിയാര അദ്വാനിയുമായുള്ള സിദ്ധാർത്ഥ് മൽഹോത്രയുടെ പ്രണയവും പ്രധാന ചർച്ചാ വിഷയം ആയി.

shahid and mira

പ്രണയത്തിലാണെന്ന് സിദ്ധാർത്ഥും കിയാരയും തുറന്ന് സംസാരിച്ചിട്ടില്ലെങ്കിലും സിദ്ധാർത്ഥും കിയാരയും നിരന്തരം ​പാപ്പരാസികളുടെ ക്യാമറകളിൽ പെടാറുണ്ട്. ഇരുവരും ഒരുമിച്ചഭിനയിച്ച ഷേർഷ എന്ന സിനിമ വൻ വിജയം ആയിരുന്നു. രണ്ട് പേരുടെയും ഓൺസ്ക്രീൻ കെമിസ്ട്രിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന ​ഗോസിപ്പുകൾ പ്രചരിച്ചത്.

സ്റ്റുഡന്റ ഓഫ് ദ ഇയർ എന്ന സിനിമയിലൂടെയാണ് സിദ്ധാർത്ഥ് അഭിനയ രം​ഗത്തേക്ക് കടക്കുന്നത്. പിന്നീട് കപൂർ ആന്റ് സൺസ്, ഏക് വില്ലൻ, ഹസീ തോ ഫസി തുടങ്ങിയ സിനിമകളിൽ സിദ്ധാർത്ഥ് അഭിനയിച്ചു.

Read more about: shahid kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X