ഷാരൂഖ് ഖാന്റെ സഹോദരി തകര്‍ന്നത് പോയത് അപ്പോഴാണ്! തനിക്കേറ്റവും വേദനയുള്ള കാര്യത്തെ കുറിച്ച് സൂപ്പര്‍താരം

ബോളിവുഡിന്റെ ബാദ്ഷ, കിംഗ് ഖാന്‍ തുടങ്ങി നടന്‍ ഷാരൂഖ് ഖാന് നിരവധി വിളിപ്പേരുകളാണുള്ളത്. സൂപ്പര്‍താരമായി തിളങ്ങി നില്‍ക്കുന്ന നടന്‍ കഴിഞ്ഞ കുറച്ച് കാലമായി അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരുന്നു. ശേഷം ഈ വര്‍ഷമാണ് സജീവമായി തിരിച്ച് വരവ് നടത്തിയത്. ഷാരൂഖിന്റെ പത്താനും ജവാനും ബാക്ക്-ടു ബാക്ക് ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളായി മാറുകയും ചെയ്തിരുന്നു.

ലക്ഷക്കണക്കിന് ആരാധകരുടെ പ്രശംസയാണ് രണ്ട് സിനിമകൡലൂടെയും ഷാരൂഖ് സ്വന്തമാക്കിയത്. ഇതിനിടെ തന്റെ ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ കാലഘട്ടത്തെ കുറിച്ച് പറഞ്ഞ ഷാരൂഖിന്റെ വാക്കുകളാണ് വൈറലാവുന്നത്. മാതാപിതാക്കളുടെ നഷ്ടം തന്നെ എത്രത്തോളം ബാധിച്ചിരുന്നുവെന്നാണ് ഒരു അഭിമുഖത്തില്‍ ഷാരൂഖ് പറഞ്ഞത്.

shahrukh-khan

സിനിമകള്‍ തനിക്ക് എത്രത്തോളം പ്രധാനമാണെന്ന് പറഞ്ഞ് കൊണ്ട് സംസാരിക്കുമ്പോഴാണ് ഷാരൂഖ് മാതാപിതാക്കളെ പറ്റിയും സംസാരിച്ചത്. 52-മത്തെ വയസ്സിലാണ് നടന്റെ അച്ഛന്‍ മരിക്കുന്നത്. അന്ന് ഷാരൂഖ് കൗമാരപ്രായക്കാരനായിരുന്നു. പിന്നെ, കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, അമ്മയും മരിച്ചു. അമ്മയും അമ്പത്തിരണ്ടാമത്തെ വയസിലായിരുന്നു മരിച്ചത്. മാതാപിതാക്കളായിരുന്നു തന്റെ ഇന്നര്‍ വേള്‍ഡ്. അവരെ നഷ്ടപ്പെട്ടപ്പോള്‍ തന്റെ സഹോദരിയും മാനസികമായി തകര്‍ത്തുവെന്നും താരം പറഞ്ഞു.

'എന്റെ സഹോദരി എന്നോടൊപ്പമാണ് താമസിക്കുന്നത്. അവള്‍ക്ക് എന്നെക്കാള്‍ അഞ്ച് വയസ്സ് കൂടുതലുണ്ട. അവള്‍ വളരെ മിടുക്കിയായ വിദ്യാര്‍ത്ഥിനിയായിരുന്നു, വളരെ വിദ്യാസമ്പന്നയായ പെണ്‍കുട്ടിയായിരുന്നു. വിചിത്രമെന്നു പറയട്ടെ, പരിശീലനം സിദ്ധിച്ച ഒരു മനശാസ്ത്രജ്ഞയുമാണ്. നിര്‍ഭാഗ്യവശാല്‍, അവള്‍ക്ക് സുഖമില്ല. എന്റെ മാതാപിതാക്കളുടെ മരണത്തില്‍ അവള്‍ വളരെ അസ്വസ്ഥയായെന്നും', ഷാരൂഖ് പറയുന്നു.

മാതാപിതാക്കളോടൊപ്പം ജീവിക്കാന്‍ ലഭിച്ച വര്‍ഷങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ 'എന്റെ അച്ഛന്‍ വളരെ മധുരമുള്ള, മൃദുവായ മനുഷ്യനായിരുന്നു. യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു അദ്ദേഹം. എന്റെ അമ്മ നേരെ വിപരീതമായിരുന്നു; അവള്‍ വളരെ ആകര്‍ഷകമായ വ്യക്തിത്വമായിരുന്നു.

ഞങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് സിനിമ കാണുമായിരുന്നു. രാത്രിയില്‍ ഞാന്‍ അമ്മയുടെ കാലുകള്‍ അമര്‍ത്തി കൊടുക്കും. അമ്മയ്ക്ക് ഒരുപാട് വേദനകള്‍ ഉണ്ടായിരുന്നു. അന്ന് വിസിആര്‍ ഒരു പുതിയ കാര്യമായിരുന്നു, അതിനാല്‍ ഞങ്ങള്‍ എല്ലാ ഹിന്ദി സിനിമകളും വാങ്ങുകയും ഞങ്ങളുടെ കളര്‍ ടെലിവിഷനില്‍ കാണുകയും ചെയ്യും. ഞാന്‍ ദിലീപ് കുമാറിനെ പോലെയാണെന്നാണ് അമ്മ പറയാറുണ്ടായിരുന്നത്.

srk-sister-

ക്യാന്‍സര്‍ ബാധിച്ചാണ് അച്ഛന്‍ മരിച്ചത്. പക്ഷേ അത് നാലാമത്തെ ഘട്ടത്തിലെത്തിയെന്ന് അവസാനമാണ് ഞങ്ങള്‍ കണ്ടെത്തുന്നത്. എന്റെ അമ്മ പല കാരണങ്ങള്‍ കൊണ്ടാണ് മരിക്കുന്നത്. അമ്മയ്ക്ക് പ്രമേഹത്തില്‍ നിന്നാണ് തുടക്കം. അവര്‍ രണ്ടുപേരും യാതൊരുവിധ കുഴപ്പങ്ങളും ഇല്ലാത്തവരായിരുന്നു.

എന്നാല്‍ ഒരു ദിവസം രാവിലെ അച്ഛന്‍ വന്ന് പറഞ്ഞു, 'എനിക്ക് കാന്‍സര്‍ ആണെന്ന് ഡോക്ടര്‍ പറഞ്ഞുവെന്ന്', ഈ രോഗത്തെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും നമ്മുടെ അടുത്തുള്ള ഒരാള്‍ക്ക് ഇത് സംഭവിക്കുന്നത് വരെ അത് എന്താണെന്ന് എനിക്കറിയില്ലായിരുന്നു. സ്വപ്നങ്ങളില്‍ പോലും ഈ കാന്‍സര്‍ ജീവനെടുക്കുമെന്ന് ഞങ്ങള്‍ കരുതിയിരുന്നില്ല. ഞങ്ങള്‍ പ്രതീക്ഷയിലായിരുന്നു അന്ന് ജീവിച്ചത്. മൂന്നു മാസം കഴിഞ്ഞപ്പോള്‍ അച്ഛന്‍ പോയി.'

താന്‍ അമിതമായി ജോലി ചെയ്യുന്നതായി ഭാര്യ ഗൗരി പലപ്പോഴും പരാതിപ്പെടാറുണ്ടെന്ന് ഷാരൂഖ് പറഞ്ഞു. എന്നാല്‍ അഭിനയം എനിക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ആളുകള്‍ മനസിലാക്കുന്നില്ല. സിനിമകള്‍ അഭിനയിക്കുന്നത് അവാര്‍ഡ് കിട്ടുന്നതിനെക്കാളും കൂടുതല്‍ പണം ലഭിക്കുന്നതിനോ അതുമല്ലെങ്കില്‍ പ്രശസ്തിയില്‍ നില്‍ക്കുന്നതിന് വേണ്ടിയോ അല്ല. എന്നെ സംബന്ധിച്ചിടത്തോളം, സങ്കടത്തില്‍ നിന്ന് കരകയറാന്‍ എനിക്കറിയാവുന്ന ഒരേയൊരു മാര്‍ഗ്ഗം സിനിമ ചെയ്യുക എന്നതാണ്.

എന്റെ മാതാപിതാക്കളോട് എനിക്ക് വളരെ അടുപ്പമുണ്ടായിരുന്നു. ഞാന്‍ അവരെ മിസ് ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് ഇപ്പോള്‍. ഞാന്‍ വിജയിക്കുമ്പോള്‍, അവര്‍ അതൊക്കെ കാണണമെന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്. എന്റെ സഹോദരിയെ പോലെ വിഷാദരോഗത്തിലേക്ക് പോകുന്നതില്‍ നിന്ന് എനിക്ക് എന്നെ തന്നെ തടയാന്‍ കഴിയുന്ന ഒരേയൊരു മാര്‍ഗ്ഗം രാവിലെ എഴുന്നേറ്റ് മേക്കപ്പ് ചെയ്ത് മറ്റൊരാളാകുക എന്നതാണെന്ന്', ഷാരൂഖ് പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X