For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബച്ചനെ കാണാൻ അന്നൊരു നടി വരും; അമിതാഭുമായി പിണങ്ങാനുണ്ടായ കാരണത്തെ കുറിച്ച് നടൻ ശത്രുഘ്‌നൻ സിൻഹ

  |

  ഒരേ കാലഘട്ടത്തില്‍ ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായകന്മാരായിരുന്നു അമിതാഭ് ബച്ചനും ശത്രുഘ്‌നന്‍ സിന്‍ഹയും. അമിതാഭ് സിനിമയില്‍ സജീവമായി നില്‍ക്കുകയാണെങ്കില്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ശത്രുഘ്‌നന്‍. സിനിമയില്‍ ഒരുമിച്ചുണ്ടായിരുന്ന കാലത്ത് ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. പിന്നീട് കഥ മാറുകയായിരുന്നു.

  ശക്തമായ സൗഹൃദത്തിന്റെ കഥ പറയാനുണ്ടെങ്കിലും പിന്നീട് കാര്യങ്ങള്‍ മാറി മറിഞ്ഞു. ഇരുവരും പിണക്കത്തിലേക്ക് എത്തുകയും ശത്രുക്കളെ പോലെയാവുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. 'എനിതിംഗ് ബട്ട് ഖാമേഷ്; ഗി ശത്രുഘ്‌നന്‍ സിന്‍ഹ' എന്ന ജീവിചരിത്രത്തില്‍ അമിതാഭ് ബച്ചനുമായി തര്‍ക്കത്തിലേര്‍പ്പെടുന്നതിലേക്ക് എത്തിയതിനെ കുറിച്ച് നടന്‍ രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ പുറത്ത് വന്നിരിക്കകുയാണിപ്പോള്‍.

  Also Read: മുൻ പോൺ താരം മിയ ഖലീഫ ബിഗ് ബോസിലേക്ക്; ചരിത്രം കുറിക്കുമെന്ന് കരുതിയവരോട് ഇന്ത്യയില്‍ കാല് കുത്തില്ലെന്ന് നടി

  നസീബ്, യാര്‍ മേരി സിന്തഗി, തുടങ്ങിയ സിനിമകളില്‍ അമിതാഭ് ബച്ചനും ശത്രുഘ്‌നന്‍ സിന്‍ഹയും ഒരുമിച്ച് അഭിനിച്ചിരുന്നു. എന്നാല്‍ അത് വലിയ രീതിയില്‍ ഹിറ്റായതുമില്ല. പിന്നീട് അമിതാഭിന്റെ കൂടെ അഭിനയിക്കാന്‍ ലഭിച്ച സിനിമകളില്‍ നിന്നും താരം പിന്മാറുകയായിരുന്നു. കരാറില്‍ ഒപ്പിട്ടപ്പോള്‍ ലഭിച്ച അഡ്വാന്‍സ് തുക നടന്‍ തിരികെ ഏല്‍പ്പിക്കുന്ന സ്ഥിതിയിലേക്കും കാര്യങ്ങളെത്തി. പ്രൊഫഷണലായിട്ടുള്ള അസൂയയാണ് ഇതിന് കാരണമെന്നാണ് ശത്രു പറയുന്നത്.

  Also Read: 6 മാസത്തിനുള്ളിൽ ഗർഭിണിയാവണം; മുപ്പത് വയസായില്ലേ, കുഞ്ഞിനെ നോക്കാം! വിചിത്രമായ അനുഭവം പറഞ്ഞ് അർച്ചന കവി

  'രണ്ടാളും ഒരുമിച്ചഭിനയിച്ച സിനിമകളില്‍ ശത്രുഘ്‌നന്റെ പ്രകടനത്തിന് കൈയ്യടി ലഭിക്കുകയും അമിതാഭിന് അത് ലഭിക്കാതെ പോയതുമാണ് പ്രശ്‌നമായത്. തനിക്ക് ലഭിക്കുന്ന പ്രതികരണം അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിക്കുന്നതിനോട് പുള്ളിയ്ക്ക് തീരെ താല്‍പര്യം ഉണ്ടായിരുന്നില്ല. മാത്രമല്ല നടിമാരായ രേഖയും സീനത്ത് അമാനുമൊക്കെ ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നാണ്', നടന്‍ കുറ്റപ്പെടുത്തി കൊണ്ട് പറയുന്നത്.

  കാലപത്തര്‍ എന്ന സിനിമ ചെയ്യുന്ന സമയത്ത് അമിതാഭുമായി ഏറെ അടുപ്പമുള്ളൊരു നടി അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ വന്നിരുന്നു. ദോസ്താന എന്ന സിനിമയുടെ ലൊക്കേഷനിലും ഈ നടിയുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍ അമിതാഭ് അവരെ ഞങ്ങളെ പോലെയുള്ള മറ്റ് സഹതാരങ്ങള്‍ക്ക് പരിചയപ്പെടുത്തുക പോലും ചെയ്തിരുന്നില്ല. ആരാണ് അമിതാഭിനെ കാണാന്‍ വരുന്നതെന്ന് സെറ്റിലുള്ളവര്‍ക്കും പുറത്തുമൊക്കെ എല്ലാവര്‍ക്കും അറിയാം. ഇത്തരം കാര്യങ്ങള്‍ ഈ ലോകത്ത് ഒരിക്കലും മറച്ച് വെക്കാന്‍ സാധിക്കില്ലെന്നും നടന്‍ പറഞ്ഞു.

  അതേ സമയം അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള വിവാഹത്തിന് ബോളിവുഡിനെ ഒന്നടങ്കം ക്ഷണിച്ചെങ്കിലും ശ്ത്രുഘ്‌നനെ മാത്രം വിൡച്ചിരുന്നില്ല. ഇതിനെതിരെയും നടന്‍ പരിഹാസത്തോടെ സംസാരിച്ചിരുന്നു. മകന്റെ വിവാഹത്തിന് ക്ഷണിക്കാത്തവരൊക്കെ തന്റെ സുഹൃത്തുക്കളല്ലെന്നാണ് അമിതാഭ് പറഞ്ഞത്. എന്നെ രണ്ടാം സ്ഥാനത്ത് നിര്‍ത്തുമെന്ന് കരുതിയിരുന്നില്ല. അമിതാഭോ കുടുംബത്തില്‍ നിന്നുള്ള ആരെങ്കിലുമോ എന്നെ വിവാഹത്തിന് ക്ഷണിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അത് സംഭവിച്ചില്ല.

  തന്നെ മാത്രമല്ല ഹേമ മാലിനി, ധര്‍മേന്ദ്ര, രമേഷ് സിപ്പി തുടങ്ങിയവരെയൊന്നും അമിതാഭ് കല്യാണത്തിന് ക്ഷണിച്ചില്ല. ബോളിവുഡിലെ ഉയര്‍ന്നവര്‍ക്കൊപ്പമാണ് ബച്ചന്‍ നിന്നത്. അമര്‍ സിംഗ് എന്ന തെറ്റായ മിസൈല്‍ അമിതാഭിനെ നയിക്കുന്നതിനാല്‍ ഞങ്ങളെല്ലാവരും രണ്ടാം സ്ഥാനത്താണെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.

  Read more about: amitabh bachchan rekha
  English summary
  Actor Shatrughan Sinha Reveals His Issues With Amitabh Bachchan Because Of Zeenat Aman and Rekha. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X