വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രം​ഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ

ഇന്ത്യൻ സിനിമാ ലോകം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് രേഖ. ഒരു കാലത്തെ തിരക്കേറിയ നായിക നടിയായിരുന്ന രേഖയ്ക്ക് അവിസ്മരണീയ കഥാപാത്രങ്ങൾ ലഭിച്ചു. നാടകീയ സംഭവങ്ങൾ രേഖയുടെ ജീവിതത്തിൽ ഏറെ നടന്നിട്ടുണ്ട്. അന്തരിച്ച പ്രമുഖ നടൻ ജെമിനി ഗണേശനാണ് രേഖയുടെ പിതാവ്. കാമുകിയായിരുന്ന നടി പുഷ്പവല്ലിയിൽ ജെമിനി ഗണേശന് പിറന്ന മക്കളാണ് രേഖയും രാധയും. പുഷ്പവല്ലിയെ ഭാര്യയായി അം​ഗീകരിക്കാൻ ജെമിനി ​ഗണേശൻ തയ്യാറായില്ല.

രേഖയെയും രാധയെയും മക്കളായി കാണാനും ജെമിനി ​ഗണേശൻ തയ്യാറായില്ല. രേഖ സിനിമാ രം​ഗത്ത് അറിയപ്പെട്ട ശേഷമാണ് ഇദ്ദേഹം രേഖ തന്റെ മകളാണെന്ന് തുറന്ന് പറഞ്ഞത്. താരറാണിയായി മാറിയപ്പോഴും രേഖയു‌ടെ ജീവിതത്തിൽ നാടകീയ സംഭവങ്ങൾ ഒരുപാട് വന്നു. ഇപ്പോഴിതാ രേഖയെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ശേഖർ സുമൻ. രേഖയ്ക്കൊപ്പം ഉത്സവ് എന്ന സിനിമയിൽ ശേഖർ സുമൻ അഭിനയിച്ചിട്ടുണ്ട്.

Shekhar Suman  Rekha

രേഖ അന്ന് അറിയപ്പെടുന്ന താരമാണ്. ശേഖർ സുമൻ പുതുമുഖവും. തനിക്കൊപ്പം അഭിനയിക്കാൻ പറ്റില്ലെന്ന് രേഖയ്ക്ക് പറയാമായിരുന്നിട്ടും അങ്ങനെ ചെയ്യാതെ ഒപ്പം അഭിനയിച്ചതിൽ നന്ദിയുണ്ടെന്ന് ശേഖർ സുമൻ വ്യക്തമാക്കി. രേഖ കരിയറിനോട് കാണിച്ച ആത്മാർത്ഥതയെക്കുറിച്ചും ശേഖർ സുമൻ സംസാരിച്ചു. രേഖയെ പോലെ പ്രൊഫഷണലായ നടിയെ ഞാൻ കണ്ടിട്ടില്ല. ഷൂട്ടിന്റെ ആദ്യ ദിവസം രേഖയുടെ വീട്ടിൽ വലിയൊരു ഇൻകം ടാക്സ് റെയ്ഡ് നടന്നു. മറ്റേത് അഭിനേതാവാണെങ്കിലും ബാ​ഗ് പാക്ക് ചെയ്ത് ഉടനെ അവിടെയെത്തും.

എന്നാൽ രേഖ തന്റെ വർക്കിലേക്ക് ശ്രദ്ധ കൊടുത്തു. അവർ അവരുടെ ജോലി ചെയ്യട്ടെ, ഞാൻ എന്റെയും എന്നാണ് രേഖ അന്ന് പറഞ്ഞതെന്ന് ശേഖർ സുമൻ ഓർത്തു. ഇന്റിമേറ്റ് രം​ഗങ്ങൾ ഒരുപാടുള്ള സിനിമയാണ് ഉത്സവ്. ഇത്തരം സീനുകൾ ചെയ്യുമ്പോൾ രേഖ താരജാഡകളൊന്നും കാണിക്കാതെ പ്രൊഫഷണലായി പെരുമാറിയെന്നും ശേഖർ സുമൻ വ്യക്തമാക്കി. 69 കാരിയായ രേഖ സിനിമകളിൽ നിന്നും മാറി നിൽക്കുകയാണ്.

Shekhar Suman  Rekha

അതേസമയം ബോളിവുഡിലെ പ്രധാന ഇവന്റുകളിലെല്ലാം രേഖയെ കാണാറുണ്ട്. രേഖയെ വീണ്ടും സിനിമകളിൽ കാണണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങൾ ചെയ്യാൻ രേഖ തയ്യാറല്ല. പ്രായം എഴുപതിനോടുത്തെങ്കിലും പഴയ താരറാണിയായാണ് രേഖയെ ഇന്നും ആരാധകർ കാണുന്നത്. സിനിമാ ലോകത്തിന്റെ ഇന്നലെയും ഇന്നും കണ്ട രേഖയ്ക്ക് ഇപ്പോഴും ബോളിവുഡിൽ ബഹുമാന്യ സ്ഥാനമുണ്ട്. പുതിയ തലമുറയിലെ നായികമാരെ അഭിനന്ദിക്കാനും രേഖ മടിക്കാറില്ല.

രേഖയുടെ പഴയ അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. കാലത്തിന് മുന്നേ സഞ്ചരിച്ച നടിയാണ് രേഖയെന്ന് ആരാധകർ പറയുന്നു. രേഖയുടെ കാഴ്ചപ്പാടുകൾ പലതും എഴുപതുകളിലെയും എൺപതുകളിലെയും യാഥാസ്ഥിതിക ചിന്താ​ഗതികളുമായി ചേർന്ന് പോകുന്നതായിരുന്നില്ല. അക്കാലത്ത് ഇതിന്റെ പേരിൽ നടിക്ക് നേരെ കുറ്റപ്പെടുത്തലും വന്നിട്ടുണ്ട്. എന്നാൽ ഇന്നത്തെ തലമുറ രേഖയെ ഐക്കണായി കാണുന്നു. രേഖയുടെ ഫാഷൻ ചോയ്സുകളെയും ഇവർ പ്രശംസിക്കാറുണ്ട്. അടുത്ത കാലത്തായി അഭിമുഖങ്ങളും രേഖ നൽകാറില്ല. രാധ എന്നാണ് രേഖയുടെ സഹോദരിയുടെ പേര്. മോഡലായിരുന്ന രാധയും സിനിമകളിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Read more about: rekha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X