ശിൽപ പാട്ട് പാടി, കൊണ്ടത് കെആർകെയുടെ നെഞ്ചിൽ, രാജ് കുന്ദ്ര ഇടപെട്ടതോടെ പ്രശ്നം തീർന്നു
ബോളിവുഡിലെ എവർഗ്രീൻ താര സുന്ദരിയാണ് നടി ശിൽപ ഷെട്ടി. താരത്തിന്റെ ഫിറ്റ്നസും സൗന്ദര്യ രഹസ്യവും സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ചർച്ച വിഷയമാണ്. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലും റിയാലിറ്റി ഷോകളിലും താരം സജീവമാണ്. ഈ അടുത്ത കാലത്തായി ടിക് ടോക്കിൽ സജീവമാണ് ശിൽപ . കുടുംബാംഗങ്ങൾക്കൊപ്പമുള്ള രസകരമായ വീഡിയോയും മറ്റും താരം പ്രേക്ഷകർക്കായി പങ്കുവെയ്ക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ ശിൽപ ഷെട്ടിയുടേയും ഭർത്താവ് രാജ് കുന്ദ്രയുടേയും വീഡിയോ ടിക് ടോക്ക് വീഡിയോ വൈറലായിരുന്നു. ശിൽപ പാട്ട് പാടുന്ന വീഡുയോയായിരുന്നു അത്. ഇത് നിങ്ങള്‍ക്ക് വേണ്ടിയാണ് എന്ന് പറഞ്ഞാണ് ശില്‍പ വീഡിയോ തുടങ്ങുന്നത്. ശില്‍പ ഒരു പാട്ട് പാടുമ്പോൾ അത് കേട്ട് ഞെട്ടി നിലത്തു വീഴുന്ന കുന്ദ്രയെയാണ് വീഡിയോയയിൽ കാണുന്നത്. സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായിരുന്നു ആ വീഡിയോ. 'എല്ലാവര്‍ക്കും കുറച്ച് ഉന്മേഷം ആവശ്യമാണ്' എന്ന അടിക്കുറിപ്പോടെയാണ് ശില്‍പ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഷാരൂഖ് ഖാൻ സിനിമയിൽ നിന്ന് ഉണ്ടാക്കുന്ന കാശ് ഇരട്ടിയാക്കുന്നത് ഇങ്ങനെ; നിക്ഷേപ രഹസ്യങ്ങൾ പരസ്യമായി
അതേസമയം ശിൽപ ഷെട്ടിയേയും രാജ് കുന്ദ്രയേയും പരിഹസിച്ചു കൊണ്ട് ചലച്ചിത്ര നിരൂപകൻ എന്ന് സ്വയം വിശേഷിപ്പിക്കുന് കമൽ റാഷിദ് ഖാൻ (കെആർകെ) രംഗത്തെത്തിയിരുന്നു. ആരെങ്കിലും ഒരു നായികയായ ഭാര്യയെ മികച്ച രീതിയിൽ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് രാജ് കുന്ദ്രയാണ്. അദ്ദേഹം വീട്ടിൽ ഇരുന്ന് ശിൽപ ഷെട്ടിക്കൊപ്പം ദിവസം മുഴുവൻ ടിക് ടോക്ക് വീഡിയോകൾ നിർമ്മിക്കുന്നു), "കെആർകെ ട്വീറ്റ് ചെയ്തു . ഇപ്പോഴിത കെആർകെയ്ക്ക് രസകരമായ മറുപടിയുമായി രാജ് കുന്ദ്ര രംഗത്തെത്തിയിട്ടുണ്ട്.
സാർ, കെആർകെ എല്ലാവരേയും രസിപ്പിക്കുന്നതു പോലെ ലോക്ക് ഡൗണിൽ ആളുകളെ രസിപ്പിക്കുക എന്നത് തങ്ങളുടെ കടമയാണ്. അല്ലെങ്കിൽ ഞങ്ങളെ വില്ലനെന്നു ദേശ്ദ്രോഹിയെന്നും വിളിക്കും- കുന്ദ്ര മറുപടിയായി ട്വീറ്റ് ചെയ്തു.നിങ്ങള്‍ രണ്ടുപേരും എത്ര രസമാണ് എന്നാണ് ബോളിവുഡ് മേക്കപ്പ് അപ്പ് ആര്‍ട്ടിസ്റ്റ് മെഹക്ക് ഓബ്‌റോയ് വീഡിയോക്ക് കമ്മന്റ് ചെയ്തിരിക്കുന്നത്. സിനിമ താരങ്ങൾ ഉൾപ്പെടെ കമന്റുമായി രംഗത്തെത്തിയിരുന്നു.
ദിവസങ്ങൾക്ക മുൻപായിരുന്നു ശിൽപ ഷെട്ടിയ്ക്ക് ടിക് ടോക്കിൽ 15 ലക്ഷം ഫോളോവേഴ്സിനെ തികഞ്ഞത്. തുടർന്ന് ആരാധകർക്ക് നന്ദി അറിയിച്ച് താരം രംഗത്തെത്തിയിരുന്നു.ഇത്രയും വർഷം എനിക്കും കുടുംബത്തിനും തന്ന സ്നേഹത്തിനും അനുഗ്രഹത്തിനും ഒരുപാട് നന്ദി. ഇനിയും ഞങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് വിശ്വാസിക്കുന്നു. ശിൽപ പറഞ്ഞു .
മാസങ്ങൾക്ക് മുൻപായിരുന്നു വാടക ഗർഭധാരണത്തിലൂടെയാണ് ശിൽപയ്ക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കും മകൾ ജനിക്കുന്നത്.ശിൽപ തന്നെയായിരുന്നു ഈ സന്തോഷ വിവരം പ്രേക്ഷകരോട് പങ്കുവെച്ചത്., ഞങ്ങളുടെ പ്രാര്‍ഥനകള്‍ക്ക് ഒരു അത്ഭുതത്തിലൂടെ മറുപടി ലഭിച്ചിരിക്കുന്നു. ഞങ്ങളുടെ മാലാഖ സമിഷ ഷെട്ടി കുന്ദ്രയുടെ വരവ് സന്തോഷത്തോടെ നിങ്ങളെ അറിയിക്കുന്നു- മകളുടെ വരവ് പ്രേക്ഷകരോട് പങ്കുവെച്ചു കൊണ്ട് ശിൽപ കുറിച്ചത്. എന്നാൽ മകളെ ക്യാമറയ്ക്ക് മുന്നിൽ കൊണ്ടു വരാൻ ഇനിയും താരം തയ്യാറായിട്ടില്ല..


Click it and Unblock the Notifications