'ഏറെ നാളത്തെ സ്വപ്നം'; കിയാരയ്ക്കൊപ്പം താമസിക്കാൻ എഴുപത് കോടിയുടെ വീട് ജുഹുവിൽ സ്വന്തമാക്കി സിദ്ധാർഥ്!
വീണ്ടുമൊരു താരവിവാഹം കൂടി ബോളിവുഡിൽ നടക്കാൻ പോവുകയാണ്. രാജസ്ഥാനിലെ പ്രൗഡ ഗംഭീരമായ കൊട്ടാരത്തില്‍ വെച്ച് രാജകീയമായി സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും വിവാഹിതരാകും.
ആരാധകര്‍ അക്ഷമരായി കാത്തിരിക്കുകയാണ് ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ഥ് മല്‍ഹോത്രയുടെയും കിയാര അദ്വാനിയുടെയും വിവാഹ ചിത്രങ്ങൾ കാണാനായി. ഇരുവരുടെയും വിവാഹ വാര്‍ത്തയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫെബ്രുവരി ആറിന് രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ വെച്ച് സിദ്ധാര്‍ഥും കിയാരയും വിവാഹിതരാകും. ജയ്‌സാല്‍മീറിലെ സൂര്യഗഡ് കൊട്ടാരത്തില്‍ വെച്ചാകും വിവാഹം നടക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ ആരംഭിച്ചതായാണ് റിപ്പോർട്ട്.
അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും സിനിമ മേഖലയിലെ ഏതാനും സുഹൃത്തുക്കളും മാത്രമാകും വിവാഹ ചടങ്ങില്‍ പങ്കെടുക്കുക. ഷാഹിദ് കപൂർ, മീരാ കപൂർ, കരൺ ജോഹർ, വരുൺ ധവാൻ തുടങ്ങിയവരാകും സിനിമ മേഖലയില്‍ നിന്നും വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്ന പ്രമുഖര്‍.
താരങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള അപ്ഡേഷനുകൾ നിരന്തരമായി സോഷ്യൽമീഡിയയിൽ നിറയുമ്പോൾ ഇരുവരുടേയും ഒരു സ്വരപ്ന സാക്ഷാത്കാരത്തിന്റെ വാർത്തയാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്.
വിവാഹത്തിന് ശേഷം കിയാരയ്ക്കൊപ്പം കഴിയാൻ മുംബൈയിലെ ജുഹുവിൽ കടലിനഭിമുഖമായി ഒരു വീട് സിദ്ധാർഥ് സ്വന്തമാക്കി എന്ന റിപ്പോർട്ടുകളാണ് വരുന്നത്. ഏകദേശം എഴുപത് കോടിയോളം രൂപ ചിലവഴിച്ചാണ് താരങ്ങൾ വീട് സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ട്.
വിവാഹത്തിന് ശേഷം കടലിന് അഭിമുഖമായുള്ള മുംബൈയിലെ ഈ ആഢംബര വീട്ടിലേക്ക് സിദ്ധാർത്ഥും കിയാരയും മാറും. ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനാണ് വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്.
പാലി ഹില്ലിൽ ഇപ്പോഴുള്ളത് പോലെ കടലിനോട് ചേർന്നുള്ള ഒരു വീട് സിദ്ധാർത്ഥിന്റെ വളരെ നാളുകളായുള്ള ആഗ്രഹമായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. കിയാരയോടൊപ്പം ഏറെ നാളായി തന്റെ സ്വപ്ന ഭവനം തേടുകയായിരുന്നു സിദ്ധാർത്ഥ്.

റിപ്പോർട്ട് അനുസരിച്ച് കിയാരയ്ക്കും സിദ്ധാർത്ഥിനും വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത് മനീഷ് മൽഹോത്രയാണ്. സിദ്ധാർഥിന്റേയും കിയാരയുടേയും വിവാഹ ആഘോഷങ്ങൾക്കായി 150 ഓളം വസ്ത്രങ്ങൾ മനീഷ് ഡിസൈൻ ചെയ്ത് എടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ദമ്പതികൾ അവരുടെ എല്ലാ ചടങ്ങുകൾക്കും മനീഷ് ഡിസൈൻ ചെയ്ത വസ്ത്രം ധരിക്കും.
വധുവിന്റെയും വരന്റെയും കുടുംബാംഗങ്ങൾക്കായും മനീഷ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിട്ടുണ്ട്. രാജസ്ഥാനിലെ ജയ്‌സാൽമീറിലെ സൂര്യഗഡ് കൊട്ടാരത്തില്‍ വെച്ച് ഫെബ്രുവരി ആറിനാണ് സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരാവുക.
ആഡംബര കോട്ടയ്ക്ക് പഴയ രാജസ്ഥാനി മനോഹാരിതയുണ്ട്. താർ മരുഭൂമിയുടെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ആഡംബര ഫോർട്ട് ഹോട്ടലിന് മനോഹരമായ ലാൻഡ്സ്കേപ്പ് കാഴ്‌ചയുണ്ട്. രാജകീയ വിവാഹ വേദി ദമ്പതികളെയും അതിഥികളെയും നഗരത്തിന്‍റെ ബഹളത്തിൽ നിന്നും അകറ്റി നിര്‍ത്തും. വിവാഹ ശേഷം രണ്ട് സ്ഥലങ്ങളിലായാകും വിവാഹ സത്‌കാരം നടത്തുക.
ആദ്യ വിവാഹ സത്‌കാരത്തിനായി സിദ്ധാര്‍ഥും കിയാരയും ഡല്‍ഹിയിലേക്ക് പറക്കും. സിനിമ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി രണ്ടാമത്തെ വിവാഹ സത്‌കാരം താര ദമ്പതികള്‍ മുംബൈയില്‍ നടത്തും.
കഴിഞ്ഞ വര്‍ഷം കരണ്‍ ജോഹറിന്‍റെ കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയില്‍ കിയാര എത്തിയതിന് ശേഷമാണ് സിദ്ധാര്‍ഥിന്‍റെയും കിയാരയുടെയും വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. അന്ന് വിവാഹ വാര്‍ത്തയെ കിയാര നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്‌തിരുന്നില്ല. 'ഞങ്ങള്‍ തീര്‍ച്ചയായും സുഹൃത്തുക്കളാണ്.'
'എന്നാല്‍ അടുത്ത സുഹൃത്തുക്കളേക്കാള്‍ കൂടുതല്‍' സിദ്ധാര്‍ഥിനെ കുറിച്ചുള്ള കിയാരയുടെ ഈ വാക്കുകള്‍ക്ക് ശേഷം സിദ്ധാര്‍ഥ് പറഞ്ഞു 'ഈ വര്‍ഷാവസാനം ഒരു വലിയ പ്രഖ്യാപനത്തിന് തയ്യാറാകൂ. അതൊരു സിനിമ അല്ല' എന്ന് ഇതോടെയാണ് ഇരുവരുടേയും പ്രണയം ചർച്ചയായി മാറിയത്.


Click it and Unblock the Notifications











