»   » പ്രമുഖ സിനിമാ താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ ആരുടെയും കരളലിയും!!!

പ്രമുഖ സിനിമാ താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ ആരുടെയും കരളലിയും!!!

By: Teresa John
Subscribe to Filmibeat Malayalam

ആരോഗ്യമുള്ള കാലത്ത് എത്ര വലിയ പ്രതാപത്തില്‍ ജീവിച്ചാലും എല്ലാം നഷ്ടപ്പെടാന്‍ നിമിഷങ്ങള്‍ മാത്രം മതി. ഗ്ലാമര്‍ ലോകമായി മാറിയിരിക്കുന്ന ബോളിവുഡില്‍ മനുഷ്യ ബന്ധങ്ങള്‍ക്ക് പലരും ഒട്ടും വില കല്‍പ്പിക്കുന്നില്ലെന്ന് പലപ്പോഴും തെളിയിക്കപ്പെട്ടിരുന്നു. ഒരു കാലത്ത് ബോളിവുഡിന്റെ സൂപ്പര്‍ സ്റ്റാറായിരുന്ന വിനോദ് ഖന്നയുടെ മരണത്തിന് ശേഷം സംസ്‌കാര ചടങ്ങള്‍ക്ക് ബോളിവുഡില്‍ നിന്നും ആരും തന്നെ തിരിഞ്ഞു നോക്കിയിരുന്നില്ല. അന്ന് പുതുമഖ താരങ്ങളെ വിമര്‍ശിച്ച് പലരും രംഗത്ത് വന്നിരുന്നു.

വിനുവിനെ തെറി പറഞ്ഞ അനിത നായരുടെ വാക്കുകള്‍ ദിലീപിനിട്ടുള്ള എട്ടിന്റെ പണിയായിരുന്നു!

ബാഹുബലിയിലെ ശിവകാമി ദേവി ഗെയിം 'ഓഫ് ത്രോണ്‍സി'ലും ഹിറ്റായെന്ന് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടുത്തം!

ഇന്ന് വീണ്ടും അവഗണിക്കപ്പെടുന്ന ഒരു താരത്തിന്റെ ഗതിയാണ് വാര്‍ത്തയായി മാറിയിരിക്കുന്നത്. ഒരു കാലത്ത് ഇപ്പോഴത്തെ സൂപ്പര്‍ സ്റ്റാറുകളുടെ കൂടെ അഭിനയിച്ച് തകര്‍ത്തിരുന്ന സീതാറാം പഞ്ചല്‍ എന്ന താരമാണ് ക്യാന്‍സര്‍ രോഗം ബാധിച്ച് ആരും തിരിഞ്ഞു നോക്കാനില്ലാതെ കഴിയുന്നത്.

സീതാറാം പഞ്ചല്‍

ജോളി എല്‍ എല്‍ ബി 2 എന്ന ചിത്രത്തില്‍ നടന്‍ അക്ഷയ് കുമാറിനൊപ്പമാണ് സീതാറാം പഞ്ചല്‍ അവസാനമായി അഭിനയിച്ചത്. ശ്രദ്ധേയമായ പല വേഷങ്ങളിലും മുമ്പും താരം അഭിനയിച്ചിരുന്നു.

ക്യാന്‍സറിന്റെ ദുരിതങ്ങള്‍

മൂന്ന് വര്‍ഷമായി ക്യാന്‍സറിന്റെ പിടിയിലായ പഞ്ചല്‍ കഴിഞ്ഞ പത്ത് മാസമായി പൂര്‍മായും കിടപ്പിലാണ്. ശ്വാസകോസത്തിനും വൃക്കയ്ക്കുമാണ് ക്യാന്‍സര്‍ വ്യാപിച്ചിരിക്കുന്നത്.

ഫലിക്കാത്ത ചികിത്സകള്‍

ആയൂര്‍വേദം, ഹോമിയോപതി, അലോപതി എന്നിങ്ങനെ പല മേഖലയില്‍ നിന്നും ചികിത്സ നടത്തിയെങ്കിലും ക്യാന്‍സര്‍ ശക്തമായി തന്നെ പിടിമുറുക്കിയിരിക്കുകയാണ്.

പട്ടിണിയിലായ കുടുംബം

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന പഞ്ചല്‍ കിടപ്പിലായതോട് കൂടി കുടുംബത്തിന്റെ അവസ്ഥ ദുരിതമായി മാറിയിരിക്കുകയാണ്. സ്വയം ഒന്ന് എഴുന്നേറ്റ് ഇരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് താരം.

പ്രയോജനമില്ലാത്ത പാഴ് വസ്തു

ആരോഗ്യമുള്ള കാലത്ത് പഞ്ചലിന്റെ അഭിനയം ആവശ്യമായിരുന്ന പലര്‍ക്കും ഇപ്പോഴത്തെ അവസ്ഥ കണ്ട് ആവശ്യമില്ലാത്ത പാഴ് വസ്തുവായി മാറിയിരിക്കുകയാണ്. ഇതോടെ ഒരു താരകുടുംബം കൂടി പിച്ച തെണ്ടുന്ന അവസ്ഥയിലേക്കെത്തിയിരിക്കുകയാണ്.

ആരെങ്കിലും എന്നെ ഒന്ന് സഹായിക്കാമോ?

ഒരു ഗതിയും പരഗതിയുമില്ലാതെ ആയ അവസരത്തില്‍ എന്റെ സഹോദരന്മാരെ എന്നെ ഒന്ന് സഹായിക്കാമോ? എന്ന ചോദിച്ച് താരം ഫേസ്ബുക്കിലുടെ പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ ആരും അത് ഗൗനിച്ചിരുന്നില്ല.

പഞ്ചലിന്റെ പോസ്റ്റ് ഇങ്ങനെ

എന്റെ കൂട്ടുകാരെ ഞാന്‍ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇന്ന് ഞാന്‍ ക്യാന്‍സര്‍ ബാധിച്ച് ദുരിതത്തിലാണെന്നും ആരെങ്കിലും എന്നെ ഒന്ന് സഹായിക്കണമെന്നുമാണ് പഞ്ചല്‍ പറയുന്നത്.

English summary
Actor Sitaram Panchal is fighting lung and kidney cancer, seeks help on FB
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam