'പണം നല്‍കിയാല്‍ ഏത് പാര്‍ട്ടിയെയും പിന്തുണയ്ക്കും'! ശിവസേന എംപിക്ക് മറുപടിയുമായി സോനു സൂദ്‌

By Prashant V R

ലോക് ഡൗണില്‍ ദുരിതമനുഭവിച്ച കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് സോനു സൂദ്. കേരളത്തില്‍ കുടുങ്ങിയ ഒറീസ തൊഴിലാളികളെ അടക്കം സോനു സൂദ് നാട്ടിലെത്തിച്ചിരുന്നു. നേരത്തെ അവസാന കുടിയേറ്റക്കാരനും നാടെത്തിയെന്നുറപ്പു വരുത്തിയിട്ടേ താന്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയുളളൂവെന്ന് സോനു സൂദ് വ്യക്തമാക്കിയിരുന്നു. നടനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി അടക്കമുളള നിരവധി പേരാണ് എത്തിയിരുന്നത്.

sonusood-

‌അതേസമയം കഴിഞ്ഞ ദിവസം നടനെ വിമര്‍ശിച്ച് ശിവസേന എംപി സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരിനെ മോശം വെളിച്ചത്തില്‍ കാണിക്കാനുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗമാണ് നടന്റെ ഷോയെന്നാണ് ശിവസേന എംപി ആരോപിച്ചത്. പൈസ കൊടുത്താല്‍ ഏത് പാര്‍ട്ടിയെ വേണമെങ്കിലും നടന്‍ പ്രെമോട്ട് ചെയ്യുമെന്നും എംപി ആരോപിച്ചിരുന്നു. പാര്‍ട്ടിയുടെ മുഖപത്രമായ സാംനയിലെ തന്റെ പ്രതിവാര കോളത്തിലായിരുന്നു ശിവസേന ഏംപി ഇക്കാര്യം കുറിച്ചത്.

ഇതിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ സോനു സൂദ് സന്ദര്‍ശിച്ചിരുന്നു. ഉദ്ധവ് താക്കറെയുടെ മുംബൈയിലെ വസന്തിയായ 'മതോശ്രീയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. "ഇന്ന് വൈകുന്നേരം സോനു സൂദ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ജി, മന്ത്രി അസ്ലം ഷെയ്ക്ക് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഒരുമിച്ച് നിന്ന് കൂടുതല്‍ ആളുകളെ സഹായിക്കുവാനായി, ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഒരു നല്ല ആത്മാവിനെ കണ്ടുമുട്ടിയതില്‍ സന്തോഷമുണ്ട്, അദ്ദേഹം ട്വീറ്റ് ചെയ്തു.

താക്കറെയെ കണ്ട ശേഷം സോനു സൂദും പ്രതികരണവുമായി എത്തിയിരുന്നു. ശിവസേന ഏംപിയുടെ വിമര്‍ശനത്തെ എതിര്‍ത്ത താരം രാജ്യത്തുടനീളമുള്ള എല്ലാ പാര്‍ട്ടികളും തന്നെ പിന്തുണയ്ക്കുന്നുണ്ടെന്ന് പറഞ്ഞു. "അവര്‍ ഇതിനെ പിന്തുണയ്ക്കുന്നു, ഇത് ഏതെങ്കിലും പ്രത്യേക പാര്‍ട്ടിയെക്കുറിച്ചോ മറ്റോ ഉളളതല്ല. ദുരിതമനുഭവിക്കുന്ന എല്ലാവരേയും ഞങ്ങള്‍ക്ക് പിന്തുണയ്ക്കേണ്ടതുണ്ട്. കശ്മീര്‍ മുതല്‍ കന്യ കുമാരി വരെയുള്ള എല്ലാ പാര്‍ട്ടികളും എന്നെ പിന്തുണച്ചിട്ടുണ്ട്. സോനു സൂദ് ട്വിറ്റ് ചെയ്തു.

പിന്നാലെ സോനു സൂദിനെക്കുറിച്ച് ശിവസേന ഏംപി വീണ്ടും കുറിച്ചിരുന്നു. അവസാനം സോനു സൂദ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ വിലാസം കണ്ടെത്തി. അദ്ദേഹം മതോശ്രീയിലെത്തി. ജയ് മഹാരാഷ്ട്ര,'' സഞ്ജയ് റാവത്ത് മറാത്തിയില്‍ ട്വീറ്റ് ചെയ്തു.

More from Filmibeat

Read more about: coronavirus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X