സുശാന്ത് കഴിഞ്ഞ 10 ദിവസമായി ആകെ വിഷമത്തിലായിരുന്നു, അവസാന ദിനങ്ങളെ കുറിച്ച് ജോലിക്കാരൻ
ബോളിവുഡ് താരം സുശാന്ത് രജ്പുത്തിന്റെ മരണം ബോളിവുഡിൽ വൻ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോഴും സഹപ്രവർത്തകർക്ക് താരത്തിന്റെ വിയോഗം വിശ്വാസിക്കാൻ കഴിഞ്ഞിട്ടില്ല. സുശാന്തിന്റെ നിറഞ്ഞ ചിരിയിൽ ഇത്രയധികം ദുഃഖമുണ്ടായിരുന്നോ എന്നാണ് ഏവരും ചോദിക്കുന്നത്. എല്ലാവരുമായി അടുത്ത ബന്ധം പുലർത്തുന്നതു കൊണ്ട് തന്നെ സുശാന്തിന്റേ വിയോഗം അത്രവേഗം സഹപ്രവർത്തകരെ വിട്ട് പോകില്ല.
മുബൈയിലെ വാടക വീട്ടിൽ നിന്നാണ് സുശാന്തിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടു ജോലിക്കാരനായിരുന്നു പോലീസിനെ വിവരം അറിയിച്ചത്. ഏറ നേരമായിട്ടും മുറിയിൽ നിന്ന് പ്രതികരണമില്ലാത്തതിനെ തുടർന്ന് ജോലിക്കാരും സുഹൃത്തുക്കളും ചേർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറുകയായിരുന്നു. തുടർന്ന് പോലീസിനെ വിവരമറിക്കുകയായിരുന്നു. ഇപ്പോഴിത സുശാന്ത് അവസാനമായി ജോലിക്കാരോട് പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ്.

മുംബൈ ബാന്ദ്രയിലെ ജോഗേഴ്സ് പാർക്കിലുള്ള മൗണ്ട് ബ്ലാൻക് അപാർട്മെന്റിലാണ് സുശാന്ത് താമസിച്ചിരുന്നത്. താരത്തിനോടൊപ്പം മൂന്ന് ജോലിക്കാരും അപാർട്മെന്റിൽ ഉണ്ടായിരുന്നു. കഴിഞ്ഞ മാസത്തെ ശമ്പളം മുഴുവൻ അദ്ദേഹം ജോലിക്കാർക്ക് നൽകിയിരുന്നു. പണം നൽകാൻ നേരം താരം പറഞ്ഞ വാക്കുകളാണ് ഇപ്പേൾ വേദനയാകുന്നത്. മുൻക്കൂട്ടി കണ്ട് കൊണ്ട് സംസാരിക്കും പോലെയായിരുന്നു താരത്തിന്റെ വാക്കുകൾ. അടുത്ത ശമ്പളം തരാൻ തനിയ്ക്ക് കഴിയിമോ ഇല്ലയോ എന്ന് അറിയില്ലെന്നായിരുന്നു താരത്തിന്റെ വാക്കുകൾ. കഴിഞ്ഞ 10 ദിവസമായി താരം വല്ലാതെ അസ്വസ്ഥതനായിരുന്നു.

മരിക്കുന്നതിന്റെ തലേന്ന് വീട്ടിൽ കൂട്ടുകാർക്കൊപ്പം ഏറെ നേരം ചെലവഴിച്ചിരുന്നു. രാത്രി ഏറെ വൈകിയാണ് സുശാന്ത് അന്ന് ഉറങ്ങനായി പോയത്. അതിനാൽ തന്നെ രാവിലെ ഏഴുന്നേൽക്കാൻ വൈകിയതിൽ ജോലിക്കാർക്ക് സംശയം ഒന്നും തോന്നിയിരുന്നില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച ജോലിക്കാർക്കൊപ്പം അദ്ദേഹത്തിന്‌റെ ഒരു സുഹൃത്തും കൂടെയുണ്ടായിരുന്നതായി റിപ്പോർടട് പ്രചരിക്കുന്നുണ്ട്. അതേസമയം സുശാന്ത് വീട്ടിൽ നടത്തിയ പാർട്ടിയെ കുറിച്ച് സുഹൃത്തും നടനുമായ സൂര്യ ദ്വിവേദി പറഞ്ഞിരുന്നു.

സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് സുഹൃത്തും ഭോജ്പുരി നടനുമായ സൂര്യ ദ്വിവേദി. നേരത്തെ ഇരുവരും ഒന്നിച്ചായിരുന്നു താമസം. ഏഷ്യനെറ്റ് ന്യൂസബിളിനോടാണ് താരം ഇക്കാര്യം പറഞ്ഞത്. കൂടാതെ താരത്തിന് വിഷാദ രോഗം ഉണ്ടായിരുന്നതായി താൻ വിശ്വസിക്കുന്നില്ലെന്നും സൂര്യ ദ്വവേദി പറഞ്ഞു. നടന്റെ വാക്കുകൾ ഇങ്ങനെ..സുശാന്തിന് ആത്മഹത്യ ചെയ്യാനാവില്ല. കാരണം അദ്ദേഹം ദൈവവിശ്വാസവും ശുഭാപ്തി വിശ്വാസവും ഉള്ള വ്യക്തിത്വമായിരുന്നു. കൂടാതെ അവന് വിഷാദ രോഗമുണ്ടായിരുന്നുവെന്ന് താൻ വിശ്വസിക്കുന്നുമില്ല. അവന്‍റെ മുറിയില്‍ നിന്ന് വിഷാദരോഗത്തിനുള്ള മരുന്നുകള്‍ പോലീസ് കണ്ടെത്തിയതില്‍ സംശയിക്കത്തക്ക എന്തോ ഉണ്ട് താരം പറഞ്ഞു. ജൂൺ 13 ന് സുശാന്ത് അദ്ദഹേത്തിന്റെ വസതിയിൽ ഒരു പാർട്ടി സംഘടിപ്പിച്ചിരുന്നു. അന്ന് അദ്ദേഹം വളരെ സന്തോഷവാനുമായിരുന്നുവെന്നും സൂര്യ കൂട്ടിച്ചേർത്തു.
Recommended Video

ഇദ്ദേഹം അവസാനമായി സുഹൃത്തായ ഒരു ടിവി താരത്തെ ഫോണിൽ വിളിച്ചിരുന്നു. ഇവർ ഫോൺ എടുത്തിരുന്നില്ല. സുശാന്തിന്റേത് ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. വിഷാദരോഗത്തിന് ചികിത്സ തേടിയതിന്റെ മെഡിക്കല്‍ രേഖകള്‍ പോലീസിന് ലഭിച്ചതായും ദേശീയമാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ആറ് മാസമായി സുശാന്ത് കടുത്ത വിഷാദത്തിലായിരുന്നെന്ന് പോലീസ ഉദ്യോഗസ്ഥരും പറഞ്ഞിരുന്നു. കരിയറിലുണ്ടായ ചില താഴ്ചകളും സിനിമയിൽ നിന്ന് പിന്തുണ ലഭിക്കാതിരുന്നതും താരത്തെ കൂടുതൽ സമ്മർദത്തിലാക്കിയിരുന്നത്രേ.


Click it and Unblock the Notifications











