'സർവസാധാരണമായ ​ഗർഭധാരണവും പ്രസവവുമായിരുന്നു എന്റേതും എന്താണിത്ര ആഘോഷിക്കാൻ'; നുസ്രത്ത് ജഹാൻ

എന്നും വാർത്തകളിൽ നിറയുന്ന ബം​ഗാളി നടിയാണ് നുസ്രത്ത് ജഹാൻ. താരത്തിന്റെ വിവാഹവും പ്രണയവും പ്രസവവുമെല്ലാം വലിയ വാർത്തയാവുകയും അതേ ചുറ്റിപ്പറ്റി നിരവധി റിപ്പോർട്ടുകൾ വരികയും ചെയ്തു. നടി എന്നതിലുപരി തൃണമൂൽ കോൺഗ്രസ്‌ എം.പിയുമാണ് നുസ്രത്ത് ജഹാൻ.അടുത്തിടെയാണ് താരത്തിന് ആൺകുഞ്ഞ് പിറന്നത്. വ്യവസായിയായ നിഖിൽ ജെയിനായിരുന്നു നുസ്രത്തിന്റെ ആദ്യ ഭർത്താവ്. ഇരുവരും കുറച്ച് മാസങ്ങൾക്ക് മുമ്പാണ് വേർപിരിഞ്ഞത്.

Nusrat Jahan, Nusrat Jahan wedding, Nusrat Jahan news, Nusrat Jahan boyfriend, നുസ്രത്ത് ജഹാൻ, നുസ്രത്ത് ജഹാൻ വിവാഹം, നുസ്രത്ത് ജഹാൻ വാർത്തകൾ

തങ്ങളുടെ വിവാഹം സാധുവല്ലാത്തതിനാൽ വിവാഹമോചനം നടത്തേണ്ട കാര്യമില്ലെന്നും നുസ്രത്ത് പിന്നീട് പറഞ്ഞു. തുർക്കിയിൽ വെച്ച് 2019 ലാണ് നുസ്രത്ത് നിഖിൻ ജെയിനെ വിവാഹം കഴിച്ചത്. ലോക്സഭയിലേക്ക് അവർ തെരഞ്ഞെടുക്കപ്പെട്ട വർഷം തന്നെയായിരുന്നു വിവാഹം. പിന്നീട് കൊൽക്കത്തയിൽ സംഘടിപ്പിച്ച വിവാഹസത്കാരത്തിൽ മുഖ്യമന്ത്രി മമതാ ബാനർജിയും പങ്കെടുത്തിരുന്നു. നുസ്രത്തിനും കുഞ്ഞിനും നിഖിൽ ജെയിൻ ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു. നുസ്രത്തുമായി അഭിപ്രായ വ്യത്യാസങ്ങൾ ഒരുപാടുണ്ടെങ്കിലും ഈ അവസരത്തിൽ അമ്മയ്ക്കു കുഞ്ഞിനും വേണ്ടി പ്രാർഥിക്കുന്നുവെന്നാണ് നിഖിൽ ജെയിൻ പറഞ്ഞത്.

നുസ്രത്ത് ഇപ്പോൾ മറ്റൊരാളുമായി പ്രണയത്തിലാണ്. ഇഷാൻ എന്നാണ് മകന് നുസ്രത്ത് പേരിട്ടിരിക്കുന്നത്. താരത്തിന് മകൻ പിറന്നശേഷം കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് ചോദിച്ച് നിരവധിപേർ നുസ്രത്തിനെ സമീപിക്കുകയും മറ്റും ചെയ്തിരുന്നു. കൃത്യമായ ഉത്തരം നുസ്രത്ത് നൽകാതിരുന്നതിനാൽ നിരവധി കഥകളും പിന്നാലെ ഇറങ്ങി. തന്റെ പ്രസവത്തെ കുറിച്ച് പ്രചരിക്കുന്ന ​ഗോസിപ്പുകളിൽ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ നുസ്രത്ത്. 2021ൽ താനെടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിൽ ഒന്നായിരുന്നു മകന് ജന്മം നൽകാൻ തീരുമാനിച്ചത് എന്നാണ് നുസ്രത്ത് ഇപ്പോൾ പറയുന്നത്. എല്ലാ കുഞ്ഞുങ്ങൾക്കും ഉള്ള പോലെ തന്റെ മകനും സാധാരണക്കാരായ ഒരു അച്ഛനും അമ്മയും തന്നെയാണ് ഉള്ളത് എന്നും നുസ്രത്ത് പറയുന്നു.

'ഞാൻ തെറ്റ് ചെയ്തതായി എനിക്ക് തോന്നിയിട്ടില്ല. ഇത് എന്റെ ജീവിതമാണ്. ഞാൻ തീരുമാനമെടുക്കും. ആളുകൾക്ക് പലതും തോന്നിയേക്കാം. പക്ഷേ ഞാൻ എടുക്കുന്നത് വളരെ വിവേകപൂർണ്ണമായ തീരുമാനമാണെന്ന് ഞാൻ കരുതുന്നു. ഞാൻ കുഞ്ഞിന്റെ ജനനത്തെ കുറിച്ച് സംസാരിച്ചിട്ടില്ല. ഞാൻ ഈ വിഷയത്തിൽ സംസാരിക്കാത്തത് കൊണ്ട് തന്നെ പലരും പലതും പറഞ്ഞു. ഞാൻ അങ്ങേയറ്റം ബോൾഡ് ആണ്. എന്റെ കാര്യത്തിൽ എനിക്ക് അഭിമാനമുണ്ട്. ഒരു അമ്മയാകാനുള്ള തീരുമാനം എനിക്ക് സന്തോഷം നൽകി. ഞാൻ ഒരൊറ്റ അമ്മയല്ല... എന്റെ കുട്ടിക്ക് അമ്മയെപ്പോലെ തന്നെ അച്ഛനും ഉണ്ട്. ​ഗർഭകാലം പ്രയാസം നിറഞ്ഞതായിരുന്നു. മകന് ജനിച്ചശേഷം പതിയെ പഴയ ജീവിതത്തിലേക്ക് തിരികെ വരികയാണ്' നുസ്രത്ത് പറയുന്നു. ഇക്കഴിഞ്ഞ നവംബറിൽ മകനൊപ്പവും കാമുകൻ യഷ് ​ഗുപ്തയ്ക്കൊപ്പവും ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങൾ നുസ്രത്ത് പങ്കുവെച്ചിരുന്നു.

Read more about: actress bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X