പൂര്‍ണമായും നഗ്നനായി നടന്‍ വിദ്യുത് ജംവാള്‍! വേറിട്ട രീതിയില്‍ 43-ാം ജന്മദിനം ആഘോഷിച്ച് ബോളിവുഡ് നടന്‍
ഹിന്ദി സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന പ്രമുഖ നടനാണ് വിദ്യുത് ജംവാള്‍. അഭിനയത്തിന് പുറമേ ആയോധനകലയിലും സജീവമായിട്ടുള്ള നടന്റെ ജന്മദിനമാണിന്ന്. സോഷ്യല്‍ മീഡിയയില്‍ താരത്തിന് പിറന്നാളാശംസകള്‍ നിറഞ്ഞിരുന്നു. അതേ സമയം നടന് നാല്‍പ്പത്തിമൂന്ന് വയസായെന്നുള്ള വിവരം പുറത്ത് വന്നതോടെ ആരാധകര്‍ പോലും അത്ഭുതപ്പെട്ടിരിക്കുകയാണ്.
വിദ്യുതിനെ കണ്ടാല്‍ ഇരുപത്തിയഞ്ചോ മുപ്പതോ വയസ് തോന്നിക്കുമെന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്. അതേ സമയം ജന്മദിനത്തില്‍ ഹിമാലയത്തില്‍ നിന്നും വേറിട്ട ചിത്രങ്ങളുമായിട്ടാണ് നടന്‍ എത്തിയിരിക്കുന്നത്. ഒരു വസ്ത്രം പോലും ധരിക്കാതെ പൂര്‍ണമായും നഗ്നനായിട്ടുട്ടുള്ള നടന്റെ ഫോട്ടോസ് അതിവേഗമാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്.

ഇത്തവണ തന്റെ ജന്മദിനം ഹിമാലയന്‍ പര്‍വതനിരകള്‍ക്കിടയില്‍ വച്ചാണ് വിദ്യുത് ജംവാള്‍ ആഘോഷിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചത്. ഒരു അരുവിയില്‍ മുങ്ങിക്കുളിക്കുന്നതും മലമുകളില്‍ പാചകം ചെയ്യുന്നതുമായ ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്. മാത്രമല്ല ഇതിനെ കുറിച്ച് നടന്‍ ചില കാര്യങ്ങള്‍ പറയുകയും ചെയ്തിട്ടുണ്ട്.
തന്റെ ജന്മദിനത്തിന് ബലൂണുകളും, സ്വപ്നതുല്യമായ അലങ്കാരങ്ങളും ഒരു സ്വാദിഷ്ടമായ കേക്ക് എന്നിവയൊക്കെ നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍, നിങ്ങളെ തെറ്റു പറയാന്‍ കഴിയില്ല. ആഡംബര ജീവിതത്തില്‍ നിന്ന് സ്വയം കണ്ടെത്താനുള്ള ഒരു യാത്ര ആരംഭിക്കാന്‍ കുറച്ച് സമയമെടുത്തു. എല്ലാ വര്‍ഷവും 7 മുതല്‍ 10 ദിവസം വരെ ഒറ്റയ്ക്ക് ചിലവഴിക്കുന്നത് എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയെന്നാണ് ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി താരം കുറിച്ചിരിക്കുന്നത്.
'ദൈവത്തിന്റെ വാസസ്ഥലമായ' ഹിമാലയന്‍ പര്‍വതങ്ങളിലേക്കുള്ള എന്റെ യാത്ര 14 വര്‍ഷം മുമ്പാണ് ആരംഭിച്ചത്. എല്ലാ വര്‍ഷവും ഇങ്ങനെ 7-10 ദിവസം ഒറ്റയ്ക്ക് ചെലവഴിക്കുന്നത് എന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറി. ആഡംബരത്തിന്റെയും ആഹ്ലാദത്തിന്റെയും ജീവിതത്തില്‍ നിന്ന് മരുഭൂമിയിലേക്ക് വരുമ്പോള്‍, ഏകാന്തത കണ്ടെത്തുന്നതും 'ഞാന്‍ ആരുമല്ല' എന്ന് തിരിച്ചറിയുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതും ഞാന്‍ ആസ്വദിക്കുന്നു.

ഇത് 'ഞാന്‍ ആരാണെന്ന്' അറിയുന്നതിന്റെയും അതുപോലെ തന്നെ നിശബ്ദതയില്‍ സ്വയം പ്രതിരോധിക്കുന്നതിന്റെയും ആദ്യ പടിയാണ്. പ്രകൃതി നല്‍കുന്ന ആഡംബരങ്ങള്‍.
'എന്റെ കംഫര്‍ട്ട് സോണിന് പുറത്ത് ഞാന്‍ ഏറ്റവും സന്തോഷത്തോടെയാണുള്ളത്. പ്രകൃതിയുടെ സ്വാഭാവിക അവസ്ഥയിലേക്ക് ഞാന്‍ ട്യൂണ്‍ ചെയ്യുന്നു, സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും പ്രകമ്പനങ്ങള്‍ സ്വീകരിക്കുകയും പുറപ്പെടുവിക്കുകയും ചെയ്യുന്ന ഉപഗ്രഹ വിഭവമായ ആന്റിനയായി ഞാന്‍ എന്നെത്തന്നെ സങ്കല്‍പ്പിക്കുന്നു.
നിശ്ചയദാര്‍ഢ്യത്തിന്റെയും അനുകമ്പയുടെയും നേട്ടത്തിന്റെയുമൊക്കെ ഫ്രീക്വന്‍സിയില്‍ ഞാന്‍ വൈബ്രേറ്റ് ചെയ്യുന്നു. ആവൃത്തിയില്‍ ഞാന്‍ വൈബ്രേറ്റ് ചെയ്യുന്നു. എന്റെ ജീവിതത്തില്‍ ഒരു പുതിയ അധ്യായം അനുഭവിക്കാന്‍ തയ്യാറായി വീട്ടിലേക്ക് മടങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുന്ന ഊര്‍ജ്ജം ഇവിടെയാണ് ഞാന്‍ സൃഷ്ടിക്കുന്നത് - പുനര്‍ജന്മം.
ഈ ഏകാന്തത മനസ്സിന് അചിന്തനീയമാണെന്നും എന്നാല്‍ അവബോധത്തിലായിരിക്കുമ്പോള്‍ മാത്രമേ അനുഭവവേദ്യമാകൂ എന്നും നിങ്ങളോട് പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു', എന്നുമാണ് വിദ്യുത് ജംവാള്‍ എഴുതിയ കുറിപ്പിലൂടെ പറയുന്നത്.
ക്രാക്ക് എന്ന തന്റെ സിനിമ 2024 ഫെബ്രുവരി 23ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ പോവുകയാണ്. എന്റെ ജീവിതത്തിലെ അടുത്ത അധ്യായം കുറിക്കുന്നതിന്റെ ആവേശത്തിലാണെന്നും നടന്‍ സൂചിപ്പിക്കുന്നു. മാത്രമല്ല തന്റെ ഈ ചിത്രങ്ങള്‍ പകര്‍ത്തിയത് അവിടെയുള്ള മോഹര്‍ സിംഗ് എന്ന് പറയുന്ന ആളാണെന്നും താരം കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്.


Click it and Unblock the Notifications











