ഡേറ്റ് ചെയ്യാന്‍ താത്പര്യമുണ്ടെന്ന് സാറ; കാര്യം അറിഞ്ഞ് വിജയ് ദേവരക്കൊണ്ട നല്‍കിയ മറുപടി ഇങ്ങനെ
ബോളിവുഡിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ സംസാരവിഷയമാണ് കോഫി വിത്ത് കരണ്‍. കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന ഈ ജനപ്രിയ ചാറ്റ് ഷോയുടെ പുതിയ ഏഴാം സീസണ്‍ ഇപ്പോള്‍ ബോളിവുഡ് സെലിബ്രിറ്റികള്‍ക്കിടയിലും മാധ്യമങ്ങള്‍ക്കിടയിലും വലിയ ചര്‍ച്ചയാണ്.
ഷോയുടെ രണ്ട് എപ്പിസോഡുകള്‍ മാത്രമേ ഇതുവരെ കഴിഞ്ഞിട്ടുള്ളൂ. ആദ്യ എപ്പിസോഡില്‍ ആലിയ ഭട്ടും രണ്‍വീര്‍ സിങ്ങും ഒന്നിച്ചാണ് എത്തിയതെങ്കില്‍ രണ്ടാമത്തെ എപ്പിസോഡില്‍ ബോളിവുഡിന്റെ യുവസുന്ദരിമാരായ ജാന്‍വി കപൂറും സാറാ അലി ഖാനുമാണ് പങ്കെടുത്തത്. വളരെ രസകരമായി തന്നെയായിരുന്നു രണ്ട് എപ്പിസോഡുകളുടെയും അവതരണം.

ഇപ്പോഴിതാ സാറ അലി ഖാന്‍ ഷോയില്‍ പറഞ്ഞൊരു കാര്യം വൈറലായി മാറിയിരിക്കുകയാണ്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് ദേവരക്കൊണ്ടയോടുള്ള ഇഷ്ടം തുറന്നുപറഞ്ഞ സാറ കരണ്‍ ജോഹറിനെയും ഒപ്പമുണ്ടായിരുന്ന ജാന്‍വി കപൂറിനെയും വരെ ഞെട്ടിച്ചുകളഞ്ഞു.
സിനിമാമേഖലയില്‍ ആരുടെയൊപ്പം ഡേറ്റ് ചെയ്യാനാണ് താത്പര്യം എന്നായിരുന്നു കരണ്‍ ജോഹറിന്റെ ചോദ്യം. ഇതിനുള്ള ഉത്തരം പറയുകയായിരുന്നു സാറ. ആദ്യം ഇല്ല എന്നായിരുന്നു തലയാട്ടി പ്രതികരിച്ചതെങ്കിലും പിന്നാലെ വിജയ് ദേവരക്കൊണ്ട എന്ന് മറുപടി നല്‍കുകയായിരുന്നു. ഇതുകേട്ട് ഞാന്‍ വിജയ് ദേവരക്കൊണ്ടയ്ക്ക് ഒപ്പം കാണുന്നുണ്ടെന്ന് കരണ്‍ ജാന്‍വിയോടായി പറയുകയായിരുന്നു. ഇത് കേട്ടതും നിനക്ക് വിജയ് ദേവരക്കൊണ്ടയെ ഇഷ്ടമാണോ എന്ന് സാറ ജാന്‍വിയോട് ചോദിക്കുന്നുണ്ട്.

സാറയുടെ തുറന്നുപറച്ചില്‍ വൈറലായതോടെ നിരവധി ആരാധികമാരുള്ള തെന്നിന്ത്യയുടെ മോസ്റ്റ് എലിജിബിള്‍ ബാച്ച്‌ലര്‍ അതിന് രസകരമായി മറുപടിയും നല്‍കിയാണ് പ്രതികരിച്ചിരിക്കുന്നത്. പരിപാടിയുടെ പ്രമോ വീഡിയോ ഷെയര്‍ ചെയ്ത വിജയ് നിങ്ങള്‍ ദേവരക്കൊണ്ട എന്ന് പറയുന്നത് കേള്‍ക്കാന്‍ നല്ല ക്യൂട്ടാണ്, എന്റെ സ്‌നേഹാലിംഗനങ്ങള്‍ എന്നാണ് സാറയെ മെന്‍ഷന്‍ ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയിട്ടത്.
വിജയ് ദേവരക്കൊണ്ടയുടെ ആദ്യ ബോളിവുഡ് ചിത്രമായ ലൈഗര്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. കഴിഞ്ഞ വാരമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നത്. അര്‍ദ്ധനഗ്നനായി പ്രത്യക്ഷപ്പെട്ട താരം ഈ ചിത്രം തന്റെ എല്ലാം കവര്‍ന്നെടുത്തു എന്ന് ക്യാപ്ഷന്‍ നല്‍കിയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 25-നാണ് ചിത്രത്തിന്റെ റിലീസ്. അതേസമയം ഗ്യാസ് ലൈറ്റ് എന്ന ചിത്രത്തിന്റെ തിരക്കിലാണ് സാറ.


Click it and Unblock the Notifications