»   »  ലാലേട്ടന്‍ തന്റെ ഭാഗ്യ താരമാണെന്നു പ്രശസ്ത ബോളിവുഡ് നടന്‍!

ലാലേട്ടന്‍ തന്റെ ഭാഗ്യ താരമാണെന്നു പ്രശസ്ത ബോളിവുഡ് നടന്‍!

By: Pratheeksha
Subscribe to Filmibeat Malayalam

പ്രശസ്ത ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയ്ക്ക് മോഹന്‍ലാലിനെ കുറിച്ച് ഏറെ പറയാനുണ്ട്. വിവേകിന്റ ബോളിവുഡ് അരങ്ങേറ്റ ചിത്രം കമ്പനിയില്‍ മോഹന്‍ലാല്‍ ഒരു പ്രധാന വേഷം ചെയ്തിരുന്നു.

മോഹന്‍ലാല്‍ തന്റെ ഭാഗ്യ താരമാണെന്നാണ് വിവേക് പറയുന്നത്. ഇനിയുമുണ്ട് ലാലേട്ടനെ കുറിച്ച് വിവേകിനു പറയാന്‍...

ആദ്യ ചിത്രം ലാലേട്ടനൊപ്പം

തന്റെ ആദ്യ ചിത്രം ലാലേട്ടനൊപ്പമായിരുന്നു. പിന്നീട് ഒട്ടേറെ നല്ല ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. ലാലേട്ടന്‍ തന്റെ ഭാഗ്യ താരമാണെന്നാണ് വിവേക് പറയുന്നത്.

മോഹന്‍ലാല്‍ വലിയ മനസ്സുളള വലിയ താരമാണ്

ലാല്‍ വലിയ മനസ്സുള്ള വലിയ താരമാണെന്നാണ് വിവേക് പറയുന്നത്. പുതുമുഖങ്ങളെ പിന്തുണക്കുന്നതില്‍ ലാലിനെ കഴിഞ്ഞേ മറ്റാരുമുള്ളൂ.

മലയാളത്തിലെ ആദ്യ ചിത്രം ലാലേട്ടനൊപ്പം

തന്റെ ആദ്യ മലയാള ചിത്രം ലാലേട്ടനൊപ്പമായിരിക്കണമെന്നാണ് ആഗ്രഹമെന്നും നടന്‍ പറയുന്നു.

ഏറെ ചിരിപ്പിച്ച മലയാള ചിത്രം

തന്നെ ഏറെ ചിരിപ്പിച്ച മലയാള ചിത്രം ഈയിടെ കണ്ട വെള്ളിമൂങ്ങയാണെന്നാണ് വിവേക് പറയുന്നത്. മോഹന്‍ലാലിന്റെ ജനതാഗാരേജ് എന്ന ചിത്രം തനിക്കേറെ ഇഷ്ടമായെന്നും വിവേക് കൂട്ടിച്ചേര്‍ത്തു.

പുലിമുരുകന്‍ അദ്ഭുതപ്പെടുത്തി

മലയാളത്തില്‍ നിന്ന് ആദ്യമായി 100 കോടി ക്ലബ്ബിലെത്തിയ മോഹന്‍ലാല്‍ ചിത്രം പുലിമുരുകനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ ചിത്രം കാണാന്‍ കഴിഞ്ഞിട്ടില്ല. മലയാളത്തില്‍ നിന്ന് ഇത്തരമൊരു വിജയം തന്നെ അദ്ഭുതപ്പെടുത്തിയെന്നും വിവേക് പറയുന്നു.കമ്പനിയുടെ രണ്ടാം ഭാഗം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് വിവേകിപ്പോള്‍.

English summary
actor Vivek Oberoi says about mohanlal
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam